നഗ്നരായി യോഗ ചെയ്താൽ...
ലോകത്തിന് ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ. യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.
യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. യോഗ പലതത്തിലുള്ളതുമുണ്ട്. ഇതിലൊന്നാണ് ന്യൂഡ് യോഗ അഥവാ നഗ്നയോഗ. പേരു സൂചിപ്പിയ്ക്കുന്നതു പോലെത്തന്നെ വിവസ്ത്രരായി യോഗ ചെയ്യുന്ന രിതിയാണിത്. നഗ്നയോഗയ്ക്ക് പലതത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്നു പഠനങ്ങളിൽ നിന്നും വ്യക്തമാണ്.
നഗ്നയോഗ ഉത്കണ്ഠ കുറയ്ക്കാന്‍ ഏറെ ഫലപ്രദമാണ്. നഗ്നമായി യോഗചെയ്യുന്നതുവഴി ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സ്‌ട്രെസ് കുറയുകയും ചെയ്യുന്നു. യോഗ മനസിന് ശാന്തത നല്‍കും. നഗ്നമായാണ് യോഗ ചെയ്യുന്നതെങ്കിൽ കൂടുതല്‍ തങ്ങളുടെ ഉള്ളിലേയ്ക്കു തന്നെ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. ശരീരത്തിന്റെ നില മെച്ചപ്പെടുത്താൻ നഗ്നയോഗ സഹായിക്കും. നല്ല മൂഡിന് ഈ യോഗ ഏറെ നല്ലതാണ്. മനസില്‍ നിന്നും നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.
https://www.facebook.com/Malayalivartha