പുരുഷന്മാർ യോഗ ചെയ്താൽ...
ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ വലിയ സംഭാവനയാണിത്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ് വളരെ വലുതാണ്. ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് യോഗയ്ക്ക് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.
പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പുരുഷന്മാർ യോഗ ചെയ്യുന്നത് വളരെ നല്ലതാണ്. ജിമ്മില്‍ പോയും കഠിന വ്യായാമങ്ങള്‍ ചെയ്തും മസിലുണ്ടാക്കാന്‍ കഷ്ടപ്പെടുന്നവരാണ് പുരുഷന്മാർ. യോഗ ചെയ്താൽ പുരുഷന്മാർക്ക് ഗുണങ്ങൾ ഏറെയാണ്. പുരുഷന്മാരുടെ ശരീരം വഴക്കമുള്ളതാക്കാൻ യോഗയിലൂടെ സാധിയ്ക്കും. മാത്രമല്ല പല തരത്തില്‍ ഉണ്ടാകുന്ന പരിക്കുകള്‍ ഇല്ലാതാക്കാനും യോഗ സഹായിക്കുന്നു. ശീര്‍ഷാസനം പോലെയുള്ള ആസനങ്ങള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മാത്രമല്ല മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുടുംബജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം വർധിപ്പിക്കാൻ പങ്കാളികള്‍ പരസ്പരം യോഗ ചെയ്യാം.
പുരുഷന്റെ ശരീര പേശികള്‍ക്ക് ഉറപ്പും ബലവും നല്‍കാൻ മുന്നിലാണ് യോഗ. യോഗാസനം ചെയ്യുന്നത് വഴി പുറംഭാഗത്തേയും വയറിലേയും പേശികള്‍ക്ക് നല്ല ബലവും ഉറപ്പും ലഭിക്കുന്നു. ഓഫീസുകളിലെ പ്രശ്നങ്ങളും മറ്റും പുരുഷന്മാരുടെ മാനസിക സമ്മര്‍ദ്ദം കൂട്ടും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലൊരു വഴിയാണ് യോഗ. യോഗ അഭ്യസിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും ഉന്‍മേഷം നല്‍കി സമ്മര്‍ദ്ദം കുറയ്ക്കുന്നു. മിക്ക പുരുഷന്‍മാരെയും പലപ്പോഴും അലട്ടുന്ന പ്രശ്നമാണ് കഷണ്ടി. യോഗ ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുകയും കഷണ്ടി ആകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha