മുടി കൊഴിച്ചിൽ മാറാൻ യോഗ...
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപ്പോലെ അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. സാധാരണയായി ഒരാളുടെ തലയിൽ 100,000 മുതൽ 150,000 മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകൾ തലയിൽനിന്നും കൊഴിയും. അത്രതന്നെ പുതിയ മുടി ഇഴകൾ ഉണ്ടാവുകയും ചെയ്യണം. ഫംഗസ് ബാധ, അപകടം, റേഡിയോതെറാപ്പി, കീമോതെറാപ്പി, ശരീരത്തിൽ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂൺ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. രക്തസമ്മർദ്ദ പ്രശ്നങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകൾ കാരണം താൽകാലികമായതോ സ്ഥിരമായതോ ആയ മുടികൊഴിച്ചിൽ ഉണ്ടാകാം.
തുടര്‍ച്ചയായി മുടി കൊഴിയുന്നത് നിങ്ങളെ കഷണ്ടിയിലേക്ക് എത്തിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം, പതിവ് ഓയില്‍ മസാജ് എന്നിവ ചെയ്യുന്നുണ്ടെങ്കിലും യോഗ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. എല്ലാത്തിനുമുപരി ഈ യോഗാസനങ്ങള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടും. ലളിതമായ ശ്വസനക്രിയകള്‍ ചെയ്യുന്നത് നിങ്ങളുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല ശരീരത്തിലേക്ക് ഓക്സിജന്‍ കൂടുതലായി ലഭ്യമാക്കുകയും, ഉന്മേഷം നല്കുകയും ചെയ്യും. മുടി കൊഴിച്ചില്‍ തടയാന്‍ ചില യോഗകൾ സഹായിക്കും.
കപല്‍ബതി പ്രാണായാമം മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന യോഗാസനമാണ്. ശരീരത്തിലും ശിരസിലും ഓക്സിജന്‍ ലഭ്യമാക്കാനും വയറിലെയും അടിവയറിലെയും പേശികളെ ശക്തിപ്പെടുത്താനും ഈ ശ്വസന വ്യായാമം സഹായിക്കും. നടുവ് നിവര്‍ത്തി കൈപ്പത്തികള്‍ മുട്ടില്‍ വെച്ച് ഇരിക്കുക. നിശ്വാസത്തിനൊപ്പം വയറിനെ ഉള്ളിലേക്ക് വലിക്കുകയും നിശ്വസിക്കുമ്പോള്‍ ഉദരപേശികളെ അയച്ച് വിടുകയും ചെയ്യുക. തുടക്കത്തില്‍ 10 മിനുട്ട് വീതം ചെയ്യുകയും തുടര്‍ന്ന് സൗകര്യപ്രദമായിരിക്കുന്നിടത്തോളം ആവര്‍ത്തിക്കുകയും ചെയ്യുക.
ഉത്തനാസനവും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. ഉത്തനാസനം എന്നറിയപ്പെടുന്ന ഈ ആസനത്തില്‍ പിന്‍തുടയിലെ ഞരമ്പുകള്‍ക്കും അടിവയറിനും വ്യായാമം ലഭിക്കും. ശിരസിലേക്ക് രക്തപ്രവാഹം സാധ്യമാക്കുക വഴി ശരീരത്തെ സിംപതെറ്റിക് അവസ്ഥയില്‍ നിന്ന് പാരസിംപതെറ്റിക് അവസ്ഥയിലേക്ക് മാറ്റാന്‍ ഇത് സഹായിക്കും. ഇത് നിങ്ങളെ റിലാക്സ് ചെയ്യും. കാലുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിധത്തില്‍ നിവര്‍ന്ന് നില്‍ക്കുക. ആഴത്തില്‍ ശ്വസിച്ചുകൊണ്ട് കൈകള്‍ മുകളിലേക്കുയര്‍ത്തുക. നിശ്വസിക്കുന്നതിനൊപ്പം മുന്നോട്ട് വളഞ്ഞ് കൈവിരലുകള്‍ കാല്‍വിരലില്‍ സ്പര്‍ശിക്കുക. ഈ സമയത്ത് മുട്ട് വളയാന്‍ പാടില്ല. സാധിക്കുമെങ്കില്‍ കൈകള്‍ ഉപ്പൂറ്റിക്ക് പിന്നില്‍ പിടിച്ച് ഏതാനും സെക്കന്‍ഡ് നില്‍ക്കുക. സാധാരണ പോലെ ശ്വസിക്കുക. ഈ നിലയില്‍ നിന്ന് മാറാന്‍ ആഴത്തില്‍ ശ്വസിച്ചുകൊണ്ട് നിവരുക. ശരീരമിളക്കിക്കൊണ്ട് ഇത് ചെയ്യരുത്. തുടക്കക്കാര്‍ കൈകള്‍ കെട്ടി കൈമുട്ടില്‍ പിടിച്ച് മുന്നോട്ട് വളയുക.
വജ്രാസനവും മുടി കൊഴിച്ചിൽ അകറ്റുന്നു. ഡയമണ്ട് പോസ് എന്നും അറിയപ്പെടുന്ന ഈ ആസനം ശരീരത്തെയും മനസിനെയും റിലാക്സ് ചെയ്യുന്ന ലളിതമായ ശ്വസന വ്യായാമമാണ്. മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണം മാനസികസമ്മര്‍ദ്ധമാണ്. എല്ലാ ദിവസവും പത്തുമിനുട്ട് ഈ വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ നിന്ന് സമ്മര്‍ദ്ധത്തെ പുറന്തള്ളും. ഈ വ്യായാമത്തിന്‍റെ ഒരു ഗുണം ഭക്ഷണം കഴിച്ച ഉടന്‍ തന്നെ ഇത് ചെയ്യാനാവും എന്നതാണ്. കാലുകളും നടുവും നിവര്‍ത്തി തറയില്‍ ഇരിയ്ക്കുക. തുടര്‍ന്ന് കാലുകള്‍ മടക്കി തുടയ്ക്കടിയില്‍ വെയ്ക്കുക. ഒരു ഉപ്പൂറ്റി മറ്റേ ഉപ്പൂറ്റിക്ക് മുകളില്‍ വരണം. കൈകള്‍ മേല്‍ത്തുടയില്‍ കൈപ്പത്തി താഴേക്ക് വരുന്ന വിധത്തില്‍ വയ്ക്കുക. കണ്ണുകളടച്ച് റിലാക്സ് ചെയ്തിരിക്കുക. ആഴത്തില്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. കഴിയുന്നിടത്തോളം സമയം ഇങ്ങനെയിരിക്കുക.
അധോമുഖ ശവാസനമാണ് മറ്റൊരു മാർഗം. അധോമുഖ ശവാസനം ചെയ്യുന്നത് തലയിലേക്കും മുഖത്തേക്കുമുള്ള ഓക്സിജന്‍, രക്തം എന്നിവ വര്‍ദ്ധിപ്പിക്കും. ഇത് തലയോട്ടിയിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കും. കമിഴ്ന്ന് കിടക്കുക. കാലുകള്‍ നിവര്‍ത്തി വെച്ച് കൈപ്പത്തി ചെവിക്കടുത്തായി കമിഴ്ത്തി വെയ്ക്കുക. കാല്‍വിരല്‍ താഴേക്കും, ഉപ്പൂറ്റി മുകളിലേക്കുമായിരിക്കണം ഇരിക്കേണ്ടത്. അരക്കെട്ട് മുകളിലേക്ക് തള്ളി മുട്ടുകള്‍ വളയാതെ നേരെ പിടിച്ച് വിരലില്‍ കുത്തി നില്‍ക്കുക. തലതിരിച്ചിട്ട 'വി' എന്ന അക്ഷരം പോലെയായിരിക്കും നിങ്ങളുടെ നില. കൈപ്പത്തികള്‍ തറയിലമര്‍ത്തി കഴിയുന്നിടത്തോളം നട്ടെല്ല് നിവര്‍ത്തുക. നടുവ് സാവധാനം താഴ്ത്തി ആദ്യത്തെ നിലയിലേക്ക് പോവുക.
ഉസ്ത്രാസനാസനം അല്ലെങ്കില്‍ ഒട്ടകത്തിന്‍റെ നില നിങ്ങളുടെ ശരീരത്തിന്‍റെ മധ്യഭാഗത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ ഇത് ശിരസിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുട്ടില്‍ കുത്തി നിവര്‍ന്നിരുന്ന് കാലുകള്‍ അല്പം പുറകിലേക്ക് വിടര്‍ത്തി വെയ്ക്കുക. നിങ്ങളുടെ നടുവ് പുറകോട്ട് വളയ്ക്കുന്നതിനൊപ്പം കാലിന്‍റെ ഉപ്പൂറ്റിയില്‍ കൈകൊണ്ട് പിടിക്കാന്‍ ശ്രമിക്കുക. മുഖം മുകളിലേക്കാക്കി മച്ചിലേക്ക് നോക്കുക. ശ്വസനത്തില്‍ ശ്രദ്ധിക്കുക. സാവധാനം പഴയ നിലയിലേക്ക് വരുക.
സമയക്കുറവുള്ളപ്പോള്‍ നിങ്ങള്‍ക്ക് ലളിതമായ ബാലായാം യോഗ ചെയ്യാം. നഖം ഉരയ്ക്കുന്ന ഈ വ്യായാമം നഖങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുടിയിഴകളെ പുനര്‍ജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതാണ്. രണ്ട് കൈകളിലെയും വിരലൊഴിവാക്കി നഖങ്ങള്‍ പരസ്പരം കഴിയുന്നിടത്തോളം അമര്‍ത്തി ഉരയ്ക്കുക. നഖത്തിന്‍റെ പ്രതലം വേണം പരസ്പരം ഉരയ്ക്കാന്‍. ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദം പോഷകങ്ങളെ തലയോട്ടിയിലേക്ക് സംവഹിക്കാന്‍ സഹായിക്കും.
മത്സ്യാസനം മറ്റൊരു യോഗാപോസാണ്. ഇതില്‍ ശരീരം വിവിധ ദിശകളിലേയ്ക്കു വളയ്ക്കുകയാണ് ചെയ്യുന്നത്. ഇത് അക്യുപ്രഷര്‍ ഗുണം ശിരോശര്‍മത്തിനു നല്‍കും. മുടി വളരാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha