മൊടകണ്ടാല്‍ ഇടപെടും... 92ലും യുവതുര്‍ക്കിയായി വി.എസ്; സഖാവിന്റെ രക്തത്തിളപ്പിന്റെ ചൂടേറ്റ് പുറത്തായത് കരുണാകരന്‍ മുതല്‍ അറിയപ്പെടുന്ന ഭരണാധികാരികള്‍
ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ഇടയ്ക്ക് വി.എസി.നെ വീഴ്ത്താന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നോക്കിയിട്ടും അന്ന് പരാജയമായിരുന്നു ഫലം. അതോടെ പാര്‍ട്ടി വിഎസിനെതിരേയുള്ള പോരാട്ടം നിര്‍ത്തി വിഎസിനെ അംഗീകരിച്ചു. ഫലമോ തദ്ദേക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മിന്നുന്ന വിജയവും.
അഴിമതിക്കെതിരേയും രാഷ്ട്രീയ അതികായന്മാര്‍ക്കെതിരേയുമുള്ള പോരാട്ടങ്ങളില്‍ വിഎസിന് എന്നും വിജയം മാത്രം. ബാര്‍ കോഴയില്‍ മാണിയെ കുടുക്കിയതും വിഎസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ബിജു രമേശ് തുറന്നുവിട്ട കുടത്തിലെ ഭൂതത്തെ വി എസ് ഏറ്റെടുത്തു. നിയമപോരാട്ടത്തിലൂടെ മാണിയെ കോടതിയില്‍ കുരുക്കി. ഒടുവില്‍ രാജിയും. നേരത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടത്തിയ രാഷ്ട്രീയ ആക്രമണത്തിലൂടെ ഇടതു പക്ഷത്തിന്റെ മുന്നണി പോരാളിയായി വി എസ് മാറി. മൂന്നാര്‍ സമരത്തിലെ ഇടപെടലും മാണിയെ താരമാക്കി.
ബാര്‍ കോഴയില്‍ മാണി രാജിവച്ചില്ലെങ്കില്‍ ഏതറ്റം വരെ പോകാനും വി എസ് തയ്യാറായിരുന്നു. നിരാഹാരം ഇരിക്കാന്‍ പോലും സന്നദ്ധത അറിയിച്ചെന്നാണ് സൂചന. എംഎല്‍എമാരെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്താനും കരുക്കള്‍ നീക്കി. ഇത് മനസ്സിലാക്കിയാണ് മാണി പടിയിറങ്ങുന്നതും. അങ്ങനെ വിജയം ഒരിക്കല്‍ കൂടി വി എസ്. അച്യുതാനന്ദന്റെ കൂടെ. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളായ ആര്‍ ബാലകൃഷ്ണപിള്ളക്കു പിന്നാലെ ഇപ്പോള്‍ കെ.എം മാണിയേയും അധികാര കസേരയില്‍ നിന്ന് വി എസ് ഇറക്കിവിട്ടു.
അഴിമതിക്കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍ അയച്ച വി എസ്., മാണിയെ മന്ത്രിക്കസേരയില്‍ നിന്നാണ് ഇറക്കിവിട്ടത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ. കരുണാകരന്‍, ജനതാദള്‍ നേതാവ് ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍, 1967ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ്, കെ.ടി.പി. അംഗമായിരുന്ന വെല്ലിങ്ടണ്‍, മുന്‍ വനം മന്ത്രിയായ കെ.പി. വിശ്വനാഥന്‍ എന്നിങ്ങനെ നീളുന്നു പട്ടിക.
പി.കെ. കുഞ്ഞിന്റെ രാജിയേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്, പി.ആര്‍. കുറുപ്പ്, ടി.കെ. ദിവാകരന്‍, അവുക്കാദര്‍ക്കുട്ടി നഹ, സി.എച്ച്. മുഹമ്മദ്‌കോയ എന്നിവര്‍ രാജിവച്ചു. ഇതേ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ.ആര്‍.ഗൗരി, എം.കെ ഇമ്പച്ചിബാവ, മത്തായി മാഞ്ഞൂരാന്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണം വന്നതിനെത്തുടര്‍ന്ന് ഇ.എം.എസ്. മന്ത്രിസഭ തന്നെ രാജിവച്ചു.
ഇടമലയാര്‍ക്കേസില്‍ ദീര്‍ഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ആര്‍ ബാലകൃഷ്ണപിള്ളയെ വി എസ്. ജയിലിലാക്കിയത്. പാമോലിന്‍ കേസില്‍ കരുണാകരനേയും ഉമ്മന്‍ ചാണ്ടിയേയും കുടുക്കിയ നിയമപോരാട്ടവും കേരളം ചര്‍ച്ച ചെയ്തതാണ്. 92 വയസ്സിലും ഈ പോരാട്ടങ്ങള്‍ തുടരുകയാണ് പുന്നപ്ര വയലാറിന്റെ സമര നായകന്‍. ഇതില്‍ ഏറെ കേസുകളും വി.എസ് സ്വന്തം നിലവില്‍ വിജയിപ്പിച്ചെടുത്തവയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha