സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഒഴികെ മറ്റാര്‍ക്കും വായിക്കുന്നതിനോ മനസിലാക്കുന്നതിനോ സാധിക്കില്ലെന്ന സുരക്ഷാ സംവിധാനവുമായി വൈബെര്‍
വാട്‌സ്ആപ്പിനു പുറകെ വൈബറും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കി. ഏറ്റവും പുതിയ വെര്‍ഷനായ 6.0 ല്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങി. സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഒഴികെ കമ്പനികാര്ക്ക് പോലും സന്ദേശങ്ങള്‍ വായിക്കുന്നതിനോ മനസിലാക്കുന്നതിനോ സാധിക്കില്ലെന്നതാണ് പുതിയ സുരക്ഷാ സംവിധാനത്തിന്റെ സവിശേഷത.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യത്തിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ സെര്‍വറില്‍ സേവ് ആകുന്നില്ല. എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നതോടെ സര്‍ക്കാരിന് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ കൈമാറാന്‍ കമ്പനിയില്‍ സര്‍മ്മദ്ദം ചെലുത്താനുമാകില്ല.
700 മില്യണ്‍ ഉപയോക്താക്കള്‍ വൈബറിനുണ്ടെന്നാണ് കണക്ക്. പുതിയ വെര്‍ഷന്‍ ഐഫോണിലും ആന്‍ഡ്രോയിഡിലും ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha