ചലച്ചിത്രമേളയിലെ സ്‌ത്രീ സാനിധ്യം
തിരുവനന്തപുരം : ലോകത്തിലെ ശക്തരായ 25 സ്‌ത്രീ സംവിധായകരുടെ ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേള. ചലച്ചിത്രലോകത്തിന്റെ മുഖ്യധാരയിലേക്കുളള സ്‌ത്രീകളുടെ ശക്തമായ കടന്ന് വരവിന്റെ സൂചകങ്ങളാണിവ. ഹെലേന ഇഗ്നസ്,ബെല്‍മിന്‍ സോയയമസ്,സുമിത്രാഭാവേ,അജിത് സുമിത്രവീര,മരിയാം അബൗഅൗഫ്,റേച്ചല്‍ പെര്‍ക്കിന്‍സ്,ദീപാമേത്ത തുടങ്ങിയവരുടെ ചിത്രങ്ങളാണ് മേളയ്‌ക്കെത്തുന്നത്.
ബൈറോണ്‍ കെന്നഡി അവാര്‍ഡും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര സ്ഥാപനത്തിന്റെ മികച്ച ഛായഗ്രഹണത്തിനുളള അവാര്‍ഡും നേടിയ റേച്ചല്‍ പെര്‍ക്കിന്‍സന്റെ വണ്‍ നൈറ്റ് ദ മൂണും ട്രെയ്‌സ് മൊഫറ്റിന്റെ ബിഡെവിളും മേളയില്‍ ഇന്‍ഡിജീനിയസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1959ല്‍ എലൈയില്‍ തുടങ്ങി 2009ലെ ദോനാ ദെ പൗസാദിയിലെ അഭിനയത്തില്‍ എത്തി നില്‍ക്കുന്ന നടിയും തിരക്കഥാകൃത്തുമായ ബ്രസീലിയന്‍ സിനിമയിലെ സ്‌ത്രീ സാനിധ്യം ഹെലേന ഇഗ്നസിന്റെ രണ്ട് ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൊകാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണ് ഹെലേനയുടെ ഡാര്‍ക്ക് ഇന്‍ നൈറ്റ്.
റോബര്‍ട്ടോ മാര്‍കേസിന്റെ സ്‌ത്രീകളെക്കുറിച്ചുളള സ്‌ത്രീകള്‍ മാത്രം അഭിനയിച്ച റാനിയ,പിതാവായ ജൂലിയോ ബ്രസ്‌നയുടെ ചിത്രങ്ങള്‍ക്ക് സഹസംവിധായകയായിരുന്ന നോയാ ബ്രസ്‌നയുടെ ആദ്യ സംരംഭമായിരുന്ന 2009ലെ ബെലായര്‍,വ്യക്തിഗത ചിത്രങ്ങളുടെ വക്താവായ സോഫി ലെറ്റോണറുടെ ചിക്‌സ്,ഗവേഷകയും അധ്യാപികയും സംവിധായികയുമായ റെബേക്ക സ്ലോറ്റോവ്‌സ്‌കിയുടെ ബെല്ലെ ഇപ്പിനെ തുടങ്ങിയ ചിത്രങ്ങളും മേളയിലുണ്ട്. ഇന്തോ - കനേഡിയന്‍ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തുമായ ദീപാ മേത്തയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ സല്‍മാന്‍ റുഷ്‌ദിയുടെ വിവാദ പുസ്‌തകത്തിന്റെ പശ്ചാത്തലത്തില്‍ സൃഷ്‌ടിച്ചതാണ്. 2012ല്‍ ഗവര്‍ണര്‍ ജനറലിന്റെ പെര്‍ഫോമിംഗ് ആര്‍ട്‌സിനുളള ലൈഫ് ടൈം ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ദീപയുടെ മൂന്ന് ചിത്രങ്ങള്‍( വാട്ടര്‍,ഫയര്‍,എര്‍ത്ത്) പ്രശസ്‌തമാണ്. മറാഠി സിനിമയുടെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് സുമിത്രഭാവെ,സുനില്‍ സുഖതാന്‍കറുമായി ചേര്‍ന്ന് 25 വര്‍ഷമായി സജീവമായി സിനിമാരംഗത്തുളള ഇവരുടെ സംവിധാന മികവിന് മൂന്ന് രാജ്യാന്തര അംഗീകാരവും ആറ് ദേശീയ അവാര്‍ഡും 45 സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
2003ല്‍ ഓസ്‌കറിനായി നാമനിര്‍ദേശം ലഭിച്ച ഹ്രസ്വചിത്രം നോട്ട് ഓണ്‍ ഹെറിന്റെ സംവിധായിക അജിത സുചിത്ര വീരയുടെ എ അണ്‍ നെയിംഡ് പോയം, ഇമേജസ്,കാവോസ് തുടങ്ങിയ പത്തോളം ചിത്രങ്ങള്‍ ലോകപ്രശസ്‌തമാണ്. കലയിലും പരീക്ഷണ സിനിമയിലും അഭിരുചിയുളള വീരയുടെ ദ ബല്ലാര്‍ഡോ റസ്റ്റം ആണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രം
https://www.facebook.com/Malayalivartha