വരൂ എയ്‌ഞ്ചലിലേക്ക്...
ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് എയ്‌ഞ്ചല്‍വെള്ളച്ചാട്ടം. ഒരു കിലോമീറ്ററോളം ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം സന്ദര്‍ശകരെ തീര്‍ച്ചയായും കോള്‍മയില്‍ കൊള്ളിക്കും. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. വെനുസ്വേലയിലാണ് വിസ്‌മയകരമായ ഈ വെള്ളച്ചാട്ടം. ഒറ്റപ്പെട്ടൊരു വനത്തില്‍ സ്ഥിതി ചെയ്യുന്ന ഈ എയ്‌ഞ്ചല്‍വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കൊരു വിരുന്ന് തന്നെയാണ്.
എയ്‌ഞ്ചല്‍ ഉത്ഭവിക്കുന്ന മലയ്‌ക്ക് ടെപൂയി എന്നാണ് പേര്. ദുഷ്‌ട ശക്തികളുടെ ദൈവം എന്നാണ് ടെപൂയുടെ അര്‍ത്ഥം. 979 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം നിലം പതിക്കുന്നത്. ഈ വെള്ളച്ചാട്ടത്തിന് എയ്‌ഞ്ചല്‍ എന്നു പേരു വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ജിമ്മി എയ്‌ഞ്ചല്‍ എന്ന വൈമാനികന്റെ സാകസികതയുടെ കഥ. 1937ല്‍ ജിമ്മിയും ഭാര്യയും രണ്ട് സുഹൃത്തുക്കളും വിമാനത്തില്‍ വെള്ളച്ചാട്ടത്തിന്റെ ഉത്‌ഭവസ്ഥാനത്തിറങ്ങി. ഇവിടെ ഇങ്ങനെയൊരു വെള്ളച്ചാട്ടമുണ്ടെന്നു ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിമാനത്തിന് പിന്നീട് പറന്നുയരാന്‍ പറ്റിയില്ല. പതിനൊന്നു ദിവസമെടുത്തു സംഘത്തിനു താഴെയിറങ്ങാ൯. അതിനു ശേഷമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്‌ഞ്ചല്‍വെള്ളച്ചാട്ടം എന്ന പേര് വന്നത്. അന്നത്തെ ആ വിമാനം ഇപ്പോഴും സുയിഡാസ് ബൊളിവര്‍ വിമാനത്താവളത്തില്‍ സൂക്ഷിക്കുന്നുണ്ട്. വിസ്‌മയമായ ഈ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കെന്നും ഒരു ഹരം തന്നെയാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസമാണ് സീസണ്‍. അന്നേരം ഈ നദിയില്‍ക്കൂടിയൊരു സാഹസികയാത്രയും നടത്താം.
https://www.facebook.com/Malayalivartha