ദേവീപ്രീതിയുമായി കൊല്ലൂര്‍ മൂകാംബിക
വിദ്യാവിനോദിനിയും മംഗളകാരിണിയുമായ കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രം നല്ലൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടത്തെ വിദ്യാരഭം പ്രശസ്‌തമാണ്. കര്‍ണാടകത്തിലെ ഉടുപ്പി ജില്ലയിലാണ് മൂകാമ്പിക ക്ഷേത്രം സ്ഥിതി ചെയ്യുനത്. സൗപര്‍ണികാ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം മലയാളികള്‍ക്കും പ്രിയങ്കരമാണ്. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഈ അമ്പലത്തിനുള്ളത്. ഇവിടത്തെ ശിവ പ്രതിഷ്‌ഠ ചെയ്‌തത് പരശുരാമനാണെന്നാണ് വിശ്വസിക്കുന്നത്. പുരാണങ്ങളില്‍ പോലും ഈ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്. മൂകാമ്പികയെപ്പറ്റി നിരവധി ഐതിഹ്യങ്ങളും നിലവുലുണ്ട്.
മൂകാമ്പിക യാത്രയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് കുടജാത്രി. മൂകാമ്പിക ദേവിയുടെ മൂലസ്ഥാനം കൂടിയാണിത്. മൂകാമ്പികയില്‍ നിന്നും കുറച്ചകലെയുള്ള മലമുകളിലാണ് കുടജാത്രി. അങ്ങോട്ടേയ്‌ക്കുള്ള കുറച്ചു ദൂരം ജീപ്പില്‍ യാത്ര ചെയ്യാനാകും. ബാക്കിയുള്ള മല നടന്നുതന്നെ കയറണം. ആദിശങ്കരന്‍ ഇവിടെ തപസ് ചെയ്‌ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നാണ് സങ്കല്‍പം. അത്യപൂര്‍വ്വ ഔഷധങ്ങളുടെ കേന്ദ്രം കൂടിയാണിവിടം. ഇവിടെ നിന്നും ഉത്ഭവിക്കുന്ന നദിയാണ് സൗപര്‍ണിക. ഈ നദി ക്ഷേത്രത്തിനു സമീപത്തുകൂടെ ഒഴുകുന്നു അനേകം ഔഷധച്ചെടികളെ തഴുകി ഒഴുകുന്ന ഈ നദിയിലെ സ്‌നാനം സര്‍വ്വരോഗ നിവാരിണിയായി കണക്കാക്കുന്നു.
കേരളത്തില്‍ നിന്നും മൂകാമ്പികയിലേക്ക് പോകാനുള്ള എളുപ്പവഴി മംഗലാപുരമാണ്. മംഗലാപുരത്തു നിന്നും 135 കിലോമീറ്റര്‍ അകലെയാണ് മൂകാമ്പിക. മംഗലാപുരത്തു നിന്നും നിരവധി സ്വകാര്യ ബസുകള്‍ കിട്ടും. തൊട്ടടുത്ത റെയില്‍വേസ്റ്റേഷന്‍ ബൈന്ദരുവും, എയര്‍പ്പോര്‍ട്ട് മംഗലാപുരവുമാണ്.
കുറഞ്ഞ നിരക്കിലുള്ള നിരവധി താമസസ്ഥലങ്ങല്‍ അമ്പലത്തിനു സമീപമായിതന്നെ ഉണ്ട്.
https://www.facebook.com/Malayalivartha