ഒടുവിൽ ആ കത്തിന്റെ രഹസ്യം പുറത്തായി
അങ്ങനെ ആ കത്തിന്റെ രഹസ്യം പുറത്തായി .യുദ്ധത്തില്‍ അഞ്ചു മക്കൾ നഷ്ടപ്പെട്ട സ്ത്രീക്ക് മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൻ എഴുതിയതെന്ന് വിശ്വസിക്കുന്ന കത്തിന്റെ പിന്നിലെ രഹസ്യം ഫോറൻസിക് വിദഗ്ധർ കണ്ടെത്തി. കത്ത് എഴുതിയത് ആരാണെന്ന് കണ്ടെത്താൻ ഭാഷാശാസ്ത്രജ്ഞരുടെയും സഹായം തേടി.
അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് കത്ത് പരിശോശിച്ചത്. ഇതിനായി അന്നത്തെ നിരവധി എഴുത്തുകൾ പരിശോധിച്ചു വിലയിരുത്തി. 1864 നവംബർ 21 ന് ലിഡിയ ബിക്സ്ബി എന്ന സ്ത്രീക്കാണ് ഈ കത്ത് ലഭിച്ചത്. കൈ കൊണ്ടു എഴുതിയ ഈ കത്ത് നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിൽ ലിഡിയ ബിക്സ്ബിയുടെ അഞ്ചു മക്കളാണ് കൊല്ലപ്പെട്ടത്. തന്റെ മക്കൾ മരിച്ചതായി അറിയിച്ച് ലിങ്കൺ എഴുതി കത്താണിതെന്നാണ് ഈ സ്ത്രീ വിശ്വസിച്ചിരുന്നത്. ലിങ്കന്റേതെന്ന് വിശ്വസിച്ചതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച കത്തുകളിൽ ഒന്നായി ഇത് വാർത്തകളിൽ നിറഞ്ഞുനിന്നു.
അതേസമയം, ലിങ്കന്റെ സെക്രട്ടറി ജോൺ ഹേ എഴുതിയതാവാമെന്നും ചിലർ വാദിച്ചിരുന്നു. എന്നാൽ ഈ സംശയങ്ങൾക്ക് അവസാനമായെന്നാണ് ഒരു സംഘം ഫോറൻസിക്, ഭാഷാവിദഗ്ധർ പറയുന്നത്. പരിശോധനയ്ക്കായി ഹേയുടെയും ലിങ്കന്റെയും 500 വീതം കൈയക്ഷരങ്ങൾ പരിശോധിച്ചിരുന്നു. ഈ കത്ത് ഹേയുടേതാകാനാണ് 90 ശതമാനം സാധ്യത എന്നാണ് ഗവേഷകർ പറഞ്ഞത്.
https://www.facebook.com/Malayalivartha