മലയാളികളുടെ സ്വന്തം രഞ്‌ജിനി ഹരിദാസ്
നല്ല മലയാളമറിയില്ലങ്കില്‍ കൂടി ഉള്ള മലയാളം കൊണ്ട് മലയാളികളെ കൈയ്യിലെടുത്തയാളാണ് രഞ്‌ജിനി ഹരിദാസ്. മലയാളം ടെലിവിഷനന്‍ ചരിത്രത്തില്‍ ഇത്രയേറെ ശ്രദ്ധനേടിയ മറ്റൊരു അവതാരകനോ അവതാരകയോ ഇല്ല തന്നെ. തന്റേതായ ഭാഷയില്‍, തന്റേതായ ശൈലിയില്‍ രഞ്‌ജിനി വരുമ്പോള്‍ മറ്റുള്ളവര്‍ പകച്ചു പോകും. എന്താ രഞ്‌ജിനി ഹരിദാസിന്റെ പ്രത്യേകത. സൗന്ദര്യം, വസ്‌ത്രധാരണം, സംസാരം, അവതരണം ഏതിലാണ് പ്രത്യേകതയെന്ന് രഞ്‌ജിനിക്കുമറിയില്ല. റിയാലിറ്റി ഷോകള്‍ മലയാളികള്‍ ഇഷ്‌ടപ്പെട്ടതും രഞ്‌ജിനിയിലൂടെയാണ്. രഞ്‌ജിനിയുടെ കളിയും, ചിരിയും, കരച്ചിലുമെല്ലാം മലയാളികള്‍ ഏറ്റെടുത്തു. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പ്രതിഫലം വാങ്ങുന്ന അവതാരികകളിലൊരാളാണ് രഞ്‌ജിനി ഹരിദാസ്.
1982 ഏപ്രില്‍ 23ന് കൊച്ചിയിലാണ് രഞ്‌ജിനിയുടെ ജനനം. സെന്റ് തെരേസാ കോളേജിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് യു.കെ.യില്‍ നിന്നും എം.ബി.എ.യില്‍ ബിരുദവും നേടി.
2000ല്‍ മിസ് കേരളയായിരുന്നു രഞ്‌ജിനി ഹരിദാസ്. 2007ല്‍ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി. തുടര്‍ന്ന് രഞ്‌ജിനിയുടെ ജൈത്രയാത്രയായിരുന്നു. പല സ്റ്റേജ് ഷോകളുടേയും വിജയത്തിനു പിന്നില്‍ രഞ്‌ജിനി ഹരിദാസ് ഉണ്ടായിരുന്നു.
അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് രഞ്‌ജിനി. നിരവധി ആല്‍ബങ്ങളിലും, ചൈനാ ടൗണ്‍, തല്‍സമയം ഒരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2012ല്‍ മറഡോണയ്‌ക്കൊപ്പം നൃത്തം ചെയ്‌തത് ഏറെ ശ്രദ്ധനേടിയിരുന്നു.
വായനയും, പാട്ടും ഏറെ ഇഷ്‌ടപ്പെടുന്നു രഞ്‌ജിനി ഹരിദാസ്.
https://www.facebook.com/Malayalivartha