അടുക്കള അഗ്നികോണിൽ അല്ലെങ്കിൽ അപകടം ഉറപ്പ്
വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് അടുക്കള എന്ന് പറയുന്നത്. ഏറ്റവും ശുദ്ധവും വൃത്തിയും ആകേണ്ട ഇടം കൂടിയാണ് അടുക്കള.അഗ്നി കോണിന് വീടുകളിൽ വലിയ പ്രാധാന്യമാണുള്ളത്. വാസ്തു പ്രകാരം ഏറ്റവും ശ്രദ്ധ വേണ്ട ഒരു ഇടം കൂടിയാണ് അഗ്നികോൺ.അതുപോലെ വീടുകളിൽ അടുക്കള പണിയുന്നതിനുള്ള ഉത്തമ സ്ഥാനമാണിത്. എന്നാൽ പലപ്പോഴും അഗ്നികോണിൽ മുറികൾ പണിത് കാണാറുണ്ട്. അത് അത്യന്തം ദോഷകരമാണ്.അങ്ങനെ ചെയ്യുന്നത് ആ വീട്ടിൽ താമസിക്കുന്നവർക്ക് വളരെ ദോഷകരമായി ബാധിക്കും എന്ന് പറയപ്പെടുന്നു.
വാസ്തുവിന്റെ തെക്ക് ഭാഗത്തെയും കിഴക്കുഭാഗത്തെയുമുള്ള മൂലയെയാണ് അഗ്നികൊൺ എന്ന് പറയുന്നത്.ഈ ഭാഗത്തായി വേണം അടുക്കള നിർമ്മിക്കേണ്ടത്. അത് വീടിനു ഐശ്വര്യം പകരുന്നു.അഗ്നിദേവനാണ് അഗ്നികോണിന്റെ അധിപൻ.അതുകൊണ്ടുതന്നെ ആ ഭാഗത്തു ഉണ്ടാക്കുന്ന പല അശ്രദ്ധ പോലും അപകടം വരുത്തി വയ്ക്കുന്നു.സുര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടമായിരിക്കണം അടുക്കള എന്ന് വാസ്തു ശാസ്ത്രത്തിൽ കൃത്യമായി പറയുന്നുണ്ട്.അതുപോലെ തന്നെ വാട്ടർ ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയും ഈ ഭാഗത്ത് സ്ഥാപിക്കരുത്. പൂജാമുറികൾക്ക് ഒട്ടും അനുയോജ്യമായ ഇടമല്ല അഗ്നികോൺ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha