പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്
സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. പലപ്പോഴും സമ്പാദിച്ച പണം മുഴുവനും സ്വരുക്കൂട്ടി ബാക്കി ലോണും എടുത്തായിരിക്കും മിക്കവാറും വീടുവെക്കാനൊരുങ്ങുന്നത്.
അതുകൊണ്ടു തന്നെ വീട് വെക്കാൻ തുടങ്ങുന്ന ഭൂമി മുതൽ എല്ലാക്കാര്യങ്ങളും വളരെ നിഷ്ക്കര്ഷയോടെ നോക്കാറുണ്ട്. എന്തെങ്കിലും പാകപ്പിഴവന്നാൽ ആയുസ്സിന്റെ സമ്പാദ്യമാണ് വെള്ളത്തിലാകുന്നത് എന്നോർക്കണം.
പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്.
ഹിന്ദു വിശ്വാസമനുസരിച്ച് ദേവീദേവന്മാരെ പൊതുവെ ശാന്തം, ഉഗ്രം, അത്യുഗ്രം എന്നീ മൂന്നു വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. സത്വഗുണപ്രധാനികളായ ദേവീദേവന്മാർ ശാന്തരും, രജോഗുണ പ്രധാനരായവർ ഉഗ്രസ്വരൂപികളും, തമോഗുണ പ്രധാനരായവർ അത്യുഗ്രന്മാരുമാണെന്നാണ് വിശ്വാസം .
മഹാവിഷ്ണു, വിഷ്ണു അവതാരങ്ങൾ, ദുർഗ എന്നീ ദേവതകൾ സാത്വികഗണത്തിൽ പെടും. സുബ്രഹ്മണ്യനും ഗണപതിയുമൊക്കെ സാത്വികരായാണ് കണക്കാക്കുക. സാത്വിക ദേവതകളുടെ വലതു മുൻപിലായി വീട് വെക്കുന്നതാണ് ഉത്തമം. ഇടത്തു പിന്നിൽ ഒട്ടും പാടില്ല. ഇടത്തു മുൻപിലും വലത്തു പിന്നിലും മധ്യമമായിട്ട് സ്വീകരിക്കാം.
രൗദ്രഗണത്തിൽ പെടുന്നത് ഭദ്രകാളിയും ശിവനുമാണ്. രൗദ്രദേവന്മാരുടെ സമീപം വീടു വയ്ക്കുകയാണെങ്കിൽ ദേ വതയുടെ ഇടത്തുപിന്നിലായി മാത്രമേ ഗൃഹ നിർമാണം പാ ടുള്ളൂ. വലത്തു മുൻപിൽ പാടില്ല.
ക്ഷേത്രത്തിന്റെ സമീപത്താകുമ്പോൾ വീടിന് ക്ഷേത്രത്തേക്കാളും ഉയരം പാടില്ല. ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിൽ മാനദണ്ഡം. ഇന്നത്തെ ചുറ്റുപാടിൽ സ്ഥലസൗകര്യങ്ങളും മറ്റും നോക്കുമ്പോൾ വാസഗൃഹം ക്ഷേത്രത്തിൽ നിന്ന് ഏറ്റവും കുറഞ്ഞത് 250 അടിയെങ്കിലും അകലെയായിരിക്കണം. ഇതായിരിക്കും ഉത്തമം .
ക്ഷേത്രം എന്നു വാസ്തുപരമായി പൊതുവേ പറഞ്ഞാലും ആരാധനാലയങ്ങളെയെല്ലാം ഒരുപോലെ കാണണം. ക്രിസ്ത്യൻ ,മുസ്‌ലിം പള്ളികൾ തുടങ്ങിയ ആരാധനാലയങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണെന്നർത്ഥം
അതെ സമയം ക്ഷേത്രത്തിലെ തന്ത്രി, പരിചാരകന്മാർ, ഉപാസകർ, ഗൃഹസ്ഥാശ്രമികളല്ലാത്ത സന്യാസിമാർ, മറ്റ് ദേവസ്വം ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഈ ശാസ്ത്രനിയമങ്ങൾ ബാധകമല്ല
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതല്ലാതെയും ചില ഭൂമി വീട് വെക്കാൻ ഉപയോഗിക്കരുത് എന്ന് വിധിക്കാറുണ്ട് .മുൻകാലങ്ങളിൽ ശ്മശാനഭൂമിയായി ഉപയോഗിച്ചിരുന്നതും ആഭിചാരങ്ങളും ക്ഷുദ്രപ്രയോഗങ്ങളെകൊണ്ട് നാശം സംഭവിച്ച ഭൂമിയിലും വീട് വെക്കരുത്. ബ്രാഹ്മണഗൃഹങ്ങൾ നശിച്ച ഭൂമിയും താമസയോഗ്യങ്ങളല്ല..
ഗെയ്റ്റ് ഇന്ന സ്ഥലത്തു വേണമെന്നും പ്രത്യേക സ്ഥാനം നിർദേശിക്കണമെന്നും ഉണ്ട്. അതിർത്തിയിൽ മതിൽ കെട്ടുമ്പോൾ ഗെയ്റ്റുകൾക്ക് ഓരോരോ സ്ഥാനങ്ങൾ പറയുന്നുണ്ട്.
ഗൃഹത്തിന്റെ കിഴക്കുവശത്ത് ഗെയ്റ്റ് പണിയുമ്പോൾ കിഴക്കുവശത്തുള്ള പ്ലോട്ടിന്റെ നീളത്തെ ഒൻപതായി ഭാഗിച്ച് വ ടക്കു കിഴക്കേ മൂലയിൽ നിന്ന് രണ്ടാമത്തെ പദത്തിലോ നാലാമത്തെ പദത്തിലോ ഏഴാമത്തെ പദത്തിലോ ഗെയ്റ്റിനു സ്ഥാനം നിർണയിക്കാം.
ഒന്നാമത്തെ ഗെയ്റ്റ് ഏകദേശം മ ധ്യത്തിലായും അൽപം അപ്രദക്ഷിണമായും വരുന്ന സ്ഥാനത്ത് ആകാം. അതായത് കിഴക്കു വശത്താണ് മതിലെങ്കിൽ കിഴക്കു വശത്തെ മധ്യത്തിൽ നിന്ന് കണക്കനുസരിച്ച് കുറച്ചു വടക്കോട്ടു നീങ്ങി ഗെയ്റ്റ് വയ്ക്കാം.
ഇതു കൂടാതെതന്നെ ഓരോ ദിക്കിലും രണ്ടു വീതം സ്ഥാനങ്ങൾ വേറെയുമുണ്ട്. ഈ മൂന്നു സ്ഥാനത്തിൽ ഏതായാലും വിരോധമില്ല. എന്നാൽ ഗെയ്റ്റ് മൂലയോടു ചേർന്നു വന്നാൽ ദോഷമാണ്. ആകെ നീളത്തിന്റെ പത്തിലൊന്നു മൂലയിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് പണിയാൻ എന്നും വസ്തു ശാസ്ത്രം പറയുന്നു.
വലിയപറമ്പുകളില്‍ കണക്കാക്കേണ്ടതായ ശാസ്ത്ര വിധികൾ ചെറിയ വസ്തുവിൽ നോക്കേണ്ടതില്ല . രണ്ടോ മൂന്നോ സെന്റ് മാത്രം ഉള്ള ചെറിയ പറമ്പാണെങ്കില്‍ അതിലങ്ങോട്ട് വീട് വെക്കുകയേ നിവൃത്തിയുള്ളൂ.വാസ്തു പരിഗണനകള്‍ കണിശമായി നോക്കണമെന്നില്ല . ആകെ ഭൂമിയില്‍ ഒതുങ്ങുന്ന ഒരു ദീര്‍ഘചതുരമോ, സമചതുരമോ കണക്കാക്കി വീടുണ്ടാക്കാം, വാസ്തുമദ്ധ്യത്തില്‍ നിന്ന് ഗൃഹമദ്ധ്യം വടക്കുകിഴക്കോട്ടോ, തെക്കുപടിഞ്ഞാട്ടോ നീക്കി വേണമെന്നുമാത്രം...പറമ്പിന്റെ മദ്ധ്യത്തില്‍ ഗൃഹമദ്ധ്യം വരാന്‍ പാടില്ല എന്നാണ് വാസ്തുശാസ്ത്രം .
https://www.facebook.com/Malayalivartha