ഈ നായ്‌ക്കൊട്ടാരത്തെ പട്ടിക്കൂടെന്ന് വിളിക്കല്ലേ !

സെംനയ്ക്കും അലെക്‌സിനും ഇനി സുഖസൗകര്യങ്ങള്‍ നിറഞ്ഞ പുതിയ കൂട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ നായ്ക്കളാണിവര്‍.
വിമാനത്താവളത്തിലെ സിഐഎസ്എഫിന്റെ കെന്നലിനോടു ചേര്‍ന്ന് ആണ് കസ്റ്റംസിന്റെ ഡോഗ് സ്‌ക്വാഡിനു വേണ്ടിയും പുതിയ കെന്നല്‍ നിര്‍മിച്ചത്. എയര്‍കണ്ടീഷന്‍ ചെയ്ത കിടപ്പുമുറികളടക്കം ആഡംബരം നിറഞ്ഞതാണ് പുതിയ കെന്നല്‍.
കെന്നലില്‍ ഗൃഹപ്രവേശം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സെംനയും അലെക്‌സും. ഇവരെ നോക്കാന്‍ മൂന്ന് ഡോഗ് ഹാന്‍ഡ്‌ലര്‍മാരുമുണ്ട്. 2013-ലാണു കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന് ഡോഗ് സ്‌ക്വാഡ് നിലവില്‍ വന്നത്.
അതിര്‍ത്തി രക്ഷാസേനയുടെ മധ്യപ്രദേശിലെ ടെകന്‍പൂരിലുള്ള നാഷനല്‍ ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡോഗ്(എന്‍ടിസിഡി)സില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് സെംനയും അലെക്‌സിയും.
പ്രധാനമായി ലഹരി മരുന്നുകളുടെ കള്ളക്കടത്തു കണ്ടെത്താനാണ് ഇവരെ ഉപയോഗിക്കുന്നത്. കാര്‍ഗോ വിഭാഗത്തിലും പാസഞ്ചര്‍ ടെര്‍മിനലിലും ഇവര്‍ക്ക് പണിയുണ്ട്. ലഹരിമരുന്നോ പൊട്ടിത്തെറിക്കുന്ന വസ്തുക്കളോ കണ്ടെത്തിയാല്‍ യാത്രക്കാരെ ഭയചകിതരാക്കുന്ന വിധത്തില്‍ കുരയ്ക്കാതെ, സംശയിക്കുന്ന ബാഗില്‍ കയറിയിരുന്നു സൂചന നല്‍കുന്ന വിധത്തിലാണ് ഇവയ്ക്കു പരിശീലനം നല്‍കിയിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിനു പുറമേ ഡല്‍ഹി, അമൃത്‌സര്‍, അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത, തിരുച്ചിറപ്പിള്ളി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിലും കസ്റ്റംസിന് ഡോഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കെന്നല്‍ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവുവാണ് ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha