പിരമിഡ് ഇനി ദുബായിലും!

അംബരചുംബികളുടെ പറുദീസയാണ് ദുബായ്. ബുര്‍ജ് ഖലീഫയും, ബുര്‍ജ് അല്‍ അറബും പോലെ രാജ്യത്തിന്റെ അടയാളവും സ്വകാര്യ അഹങ്കാരമായും തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍ നിരവധി.
മാറുന്ന സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് എങ്ങനെ വ്യത്യസ്തമായി കെട്ടിടങ്ങള്‍ നിര്‍മിക്കാം എന്ന് ഇവിടുത്തെ നിര്‍മാതാക്കള്‍ക്കിടയില്‍ കിടമത്സരം തന്നെയുണ്ട്. ഇതാണ് ഇവിടുത്തെ നിര്‍മാണമേഖലയെ സജീവമാക്കി നിലനിര്‍ത്തുന്ന ഒരു ഘടകവും.
ദുബായ് കണ്ട ഏറ്റവും വിചിത്രമായ ഒരു കെട്ടിടത്തിന്റെ നിര്‍മാണത്തിന് 2021-ല്‍ തുടക്കമാകും. സിഗുറാത് പിരമിഡ് എന്നാണ് കെട്ടിടത്തിന്റെ പേര്. പുരാതന മെസൊപൊട്ടോമിയയില്‍ പല തട്ടുകളായി നിര്‍മിച്ചിരുന്നു സിഗുറാത് പിരമിഡുകളില്‍ നിന്നാണ് കെട്ടിടത്തിന്റെ പ്രചോദനവും പേരും ലഭിച്ചത്.
300 നിലകളിലായി 10 ലക്ഷം ആളുകളെ ഉള്‍ക്കൊള്ളിക്കുന്ന നിര്‍മിതിയാകും ഇത്. 2.3 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടാകും കെട്ടിടത്തിന്.
പ്രകൃതി സൗഹൃദവും, സ്വയം പര്യാപ്തവുമായാണ് കെട്ടിടത്തിന്റെ ഡിസൈന്‍. കെട്ടിടത്തിനാവശ്യമുള്ള ഊര്‍ജം അതില്‍ത്തന്നെ ഉല്‍പാദിപ്പിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറവുള്ള നിര്‍മിതിയാകുമിത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട കോംപ്ലക്‌സുകളായി പടര്‍ന്നു കിടക്കുന്ന ശൈലിയില്‍ നിര്‍മിക്കുന്നതുകൊണ്ട് ആകെ വിസ്തൃതിയുടെ 10 % ഭൂമി മാത്രമാണ് കെട്ടിടത്തിന്റെ അടിത്തറയ്ക്കായി വേണ്ടി വരിക. ബാക്കി ഭൂമി കാര്‍ഷിക വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ലംബമായും തിരശ്ചീനമായും സഞ്ചരിക്കുന്ന 360 ഡിഗി ഇന്റഗ്രേറ്റഡ് ഗതാഗതസംവിധാനമായിരിക്കും ഇവിടെ ഒരുക്കുക.
https://www.facebook.com/Malayalivartha