ഒരു നില വീടിനുണ്ട് ഒരുപാടു ഗുണം

പൊന്‍കുന്നത്തിനടുത്ത് കൂരാലിയില്‍ പ്രഭാതും ധന്യയും വീടുവച്ചത് വീതി കൂടിയ 12 സെന്റ് ദീര്‍ഘചതുരത്തിലുള്ള പ്ലോട്ടിലാണ്. മണ്ണിന് ഉറപ്പുപോരാ എന്നതായിരുന്നു ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട്. തൊട്ടരികിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടി ബലപ്പെടുത്തി. മണ്ണിട്ട് ഭൂമി ഉറപ്പിക്കേണ്ടിവന്നു. ഭിത്തികള്‍ സോളിഡ് കോണ്‍ക്രീറ്റ് ബ്രിക്കുകൊണ്ടുള്ളതാണ്. വാതിലുകളുടെയും ജനാലകളുടെയും ഷട്ടറുകള്‍ തേക്കും, ചട്ടം ആഞ്ഞിലിയും കൊണ്ടാണ് നിര്‍മിച്ചത്. മുകളില്‍ ട്രസ്സിട്ട് ഓടു മേഞ്ഞു. ഒറ്റനിലയായ ഈ വീടിന് 43 ലക്ഷമാണ് ചെലവായത്.
എക്സ്റ്റീരിയര്‍: വടക്കു കിഴക്കു ഭാഗത്തേക്കാണ് വീടിന്റെ ദര്‍ശനം. റോഡരികില്‍ വീടിന്റെ മൂന്ന് വശവും കാണുന്ന രീതിയിലാണ് എക്സ്റ്റീരിയര്‍. അതുകൊണ്ടുതന്നെ എക്സ്റ്റീരിയര്‍ ഭംഗിയാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രേ, വെള്ള നിറങ്ങളാണ് എക്സ്റ്റീരിയറില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
സിറ്റ്ഔട്ട്: 'എല്‍' ആകൃതിയിലാണ് സിറ്റ്ഔട്ട്. വേണമെങ്കില്‍ നേരിട്ട് കാര്‍പോര്‍ച്ചിലേക്ക് ഇറങ്ങാനാകും എന്നതാണ് സിറ്റ്ഔട്ടിന്റെ പ്രത്യേകത. ലെപോത്ര ഫിനിഷുള്ള ഗ്രാനൈറ്റ് ആണ് സിറ്റ്ഔട്ടില്‍ പാകിയിരിക്കുന്നത്.
ലിവിങ് റൂം: കോര്‍ട്‌യാര്‍ഡ് ആണ് ലിവിങ് റൂമിന്റെ മുഖ്യ ആകര്‍ഷണം. വാസ്തു അനുസരിച്ച് നിര്‍മിച്ച വീട്ടില്‍ പൂജാമുറി വേണമെന്ന് വീട്ടുകാര്‍ക്ക് നിര്‍ബന്ധമായിരുന്നു. പുറത്തേക്കു തള്ളി നില്‍ക്കുന്ന പൂജാമുറിയെ മറയ്ക്കാനാണ് ലിവിങ് റൂമിന്റെ ഭാഗമായി, പൂജാമുറിയുടെ പിറകില്‍ ഒരു കോര്‍ട്‌യാര്‍ഡ് നിര്‍മിച്ചത്. കോര്‍ട്‌യാര്‍ഡില്‍നിന്ന് പുറത്തേക്കുള്ള ഭിത്തിയില്‍ കട്ടിങ്ങുകള്‍ കൊടുത്ത് വായുസഞ്ചാരം ഉറപ്പുവരുത്തിയിരിക്കുന്നു.
ഡൈനിങ് റൂം: ലിവിങ്ങില്‍നിന്ന് ഡൈനിങ്ങിലേക്കു പ്രവേശിക്കുമ്പോള്‍ അവിടെയുമുണ്ട് ഒരു കോര്‍ട്‌യാര്‍ഡ്. മുകളില്‍ ഗ്ലാസ് ഇട്ടതിനാല്‍ ഈ കോര്‍ട്‌യാര്‍ഡ് പ്രകാശത്തെ മാത്രമാണ് കടത്തിവിടുന്നത്. ഡൈനിങ്‌റൂമിന്റെ ഒരരികിലായി സോഫയിട്ട് ഫാമിലി ലിവിങ് റൂം ക്രമീകരിച്ചിരിക്കുന്നു.
ലൈറ്റിങ്: എല്ലാ മുറികളിലും പ്രകാശത്തിന് എല്‍ഇഡിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഫോള്‍സ് സീലിങ് സ്ഥാപിക്കാതെത്തന്നെ സീലിങ്ങില്‍ ചെറിയൊരു ഭാഗം വെട്ടിയെടുത്ത് ഉള്ളില്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നു. പ്രകാശം തുല്യമായി മുറിയില്‍ എല്ലാ ഭാഗത്തുമെത്തുന്നു എന്നതാണ് ഈ ലൈറ്റിങ്ങിന്റെ പ്രത്യേകത.
കിടപ്പുമുറികള്‍: ബാത്‌റൂം അറ്റാച്ഡ് ആയ മൂന്ന് കിടപ്പുമുറികളാണുള്ളത്. മള്‍ട്ടിവുഡും മറൈന്‍ പ്ലൈവുഡും ഉപയോഗിച്ചു കബോര്‍ഡുകള്‍ നിര്‍മിച്ചു. എല്ലാ മുറികളിലും നിലത്ത് വിട്രിഫൈഡ് ടൈല്‍ വിരിച്ചു.
ജനാലകള്‍: നാലുപാളികളായാണ് ജനാലകള്‍ നിര്‍മിച്ചിരിക്കുന്നത്. ജനാലയുടെ ഷട്ടറുകള്‍ താഴെ തടികൊണ്ടും മുകളില്‍ ചില്ലുകൊണ്ടും നിര്‍മിച്ചു. താഴത്തെ പാളികള്‍ അടച്ച് സ്വകാര്യത സംരക്ഷിക്കുകയുമാകാം.
അടുക്കള: ലിവിങ് റൂമിന്റെ പിറകിലാണ് അടുക്കള. മള്‍ട്ടിവുഡും മറൈന്‍ പ്ലൈയുമുപയോഗിച്ചാണ് കബോര്‍ഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബയോഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനുവേണ്ടി വര്‍ക്ഏരിയയില്‍ ഒരു ഭാഗം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നു. (Location...: കൂരാലി, പൊന്‍കുന്നം Area:...: 1963 Sqtf : 43 lakhs...Designer : എ.ടി. രാജേഷ് സ്‌കെച് ഇന്റീരിയേഴ്‌സ് പൊന്‍കുന്നം, കോട്ടയം, rajesh7646@gmail.com)
https://www.facebook.com/Malayalivartha