ബിയര്‍ കുപ്പി ഉപയോഗിച്ച് വീട് വയ്ക്കാം

കുടിച്ചുകഴിഞ്ഞാല്‍ ബിയര്‍ കുപ്പികള്‍ സാധാരണ വലിച്ചെറിയുകയാണ് പതിവ്. കുറച്ചുകൂടി കലാബോധം ഉള്ളവരാണെങ്കില്‍ ബിയര്‍ കുപ്പികളെ ഫഌര്‍ വെയ്‌സുകളാക്കും. ബിയര്‍ കുപ്പി ഉപയോഗിച്ച് വീട് വരെ വയ്ക്കാം എന്ന് കടന്നു ചിന്തിച്ച ചിലരുണ്ട്. അതെ അമേരിക്കയിലെ ടെക്‌സാസില്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് നിര്‍മിച്ച മനോഹരമായൊരു വീടുണ്ട്. വെറും വീട് മാത്രമല്ല വീടിന്റെ ഗെയ്റ്റ് വരെ നിര്‍മിച്ചിരിക്കുനത് ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചാണ്.പൂന്തോട്ടവും ബിയര്‍ കുപ്പികള്‍ കൊണ്ട് തന്നെ മനോഹരമാക്കിയിരിക്കുന്നു.
ബിയര്‍കുപ്പികളുടെ ലേബല്‍ പോലും കക്ഷി വലിച്ചെറിഞ്ഞില്ല. ഇന്റീരിയറില്‍ ഒന്നു സൂക്ഷിച്ച് നോക്കിയാല്‍ ബിയര്‍ കുപ്പികളുടെ ലേബല്‍ വരെ കാണം. ഹൂസ്റ്റണ്‍ സ്വദേശിയായ ജോണ്‍ മില്‍ക്കോവിച്ച് 1960കളില്‍ ആണ് അദ്ദേഹത്തിന്റെ വീട് ബിയര്‍കുപ്പികള്‍ ഉപയോഗിച്ച് പുതിക്കിപ്പണിതത്. ഏകദേശം 50,000 ബിയര്‍ കുപ്പികളാണ് വീടിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അലുമിനിയത്തിന്റെയും സിമന്റിന്റെയും പ്രതലത്തിലാണ് ബിയര്‍ കുപ്പികള്‍ ഉറപ്പിച്ചിരിക്കുന്നത്. ചില ഇടങ്ങളില്‍ മെറ്റലും മാര്‍ബിളും ബിയര്‍കുപ്പികളോടൊപ്പം ഉപയോഗിച്ചിട്ടുണ്ട്.
ഇന്ന് ഈ വീട് ടെക്‌സാസിലെ നാടോടി കലകളുടെ മുഖമുദ്രയാണ്. ബിയര്‍ കുപ്പികളെ അടപ്പുപോലും വെറുതെ കളഞ്ഞില്ല. വീടിലെ എക്സ്റ്റീരിയറില്‍ അലങ്കാരമായി തൂങ്ങിയാടുന്നത് ബിയര്‍ കുപ്പികളുടെ അടപ്പുകളാണ്. നിര്‍മാണത്തിന് ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചപ്പോള്‍ വീടിന്റെ തറയില്‍ ഉപയോഗിച്ചിരിക്കുന്നത് പൊട്ടിയ ബിയര്‍ കുപ്പികളുടെ ചില്ലുകളാണ്. വീട്ടില്‍ ഇന്ന് താമസക്കാര്‍ ആരും ഇല്ല. വീട് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിട്ടുമുണ്ട്. നല്ല പൊരിവെയിലത്ത് ബിയര്‍കുപ്പിവീട് വെട്ടിത്തിളങ്ങുന്നത് നല്ല ചന്തമുള്ള കാഴ്ച്ചയാണ്.
https://www.facebook.com/Malayalivartha