നാളെയുടെ അടുക്കള

കാലം മാറിയപ്പോ എല്ലാം മാറി എന്നുതന്നെ പറയാം. അടുക്കളയ്ക്കും പോലും പുതിയ കാലത്തിന്‍െ മുഖശ്രീയാണ്. ന്യൂജനറേഷന്റേതായ പ്രസരിപ്പും ഊര്‍ജസ്വലതയും അടുക്കളയിലും കാണാം. അടുക്കളയുടെ ഡിസൈന്‍. ഡൈനിങ് സ്‌പേസിനോട് ചേര്‍ന്നുളള 'ഓപണ്‍ ഐലന്‍ഡ് കിച്ചന്‍' എന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. ഐലന്‍ഡിന് ചുറ്റും ആവശ്യത്തിന് സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പും ഗ്യാസ് അടുപ്പും വരുന്ന കോംബി മോഡല്‍ ആണ് ഐലന്‍ഡില്‍ നല്‍കിയിരിക്കുന്നത്.
ഇന്റീരിയര്‍ നിറങ്ങള്‍ പരിമിതപ്പെടുത്തി. വൈറ്റ്-ഗ്രേ-ബ്ലാക് ക്ലാസിക് കോംബിനേഷനാണ് ഇവിടെ പരീക്ഷിക്കുന്നത്. വെര്‍ട്ടിക്കല്‍ വോള്‍ സ്‌പേസ് പരമാവധി പ്രയോജനപ്പെടുത്തുംവിധമാണ് കാബിനറ്റുകളുടെ വിന്യാസം. ലാക്കര്‍ ഫിനിഷിലുളള ഗ്ലാസ് കൊണ്ടാണ് കാബിനറ്റ് ഷട്ടറുകളെല്ലാം. കൗണ്ടര്‍ടോപ്പ് ബ്ലാക് ഗ്രാനൈറ്റ് കൊണ്ടും. കാബിനറ്റിനുളളിലായി വരുന്ന 'ബില്‍റ്റ് എറൗണ്ട്' രീതിയിലാണ് റഫ്രിജറേറ്ററും അവ്‌നും നല്‍കിയിരിക്കുന്നത്
https://www.facebook.com/Malayalivartha