Widgets Magazine
02
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.. 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ.. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..


മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പ​ദവി.. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്..


ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെ..വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും..ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി..


തരൂർ കേന്ദ്ര മന്ത്രിയായാൽ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നത് ആരായിരിക്കും ? . തരൂർ ബി ജെ പിയിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കുമെന്ന് ഉറപ്പാണ്...


സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ നടപടിക്കൊരുങ്ങി ഐബിയും..ഐബിയുടെ തന്നെ ആഭ്യന്തര പരിശോധനയില്‍ സുകാന്തില്‍ നിന്നുള്ള വീഴ്ച്ചകള്‍ വ്യക്തമാണ്..

അബദ്ധങ്ങള്‍ ഒഴിവാക്കി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാം

05 AUGUST 2017 03:36 PM IST
മലയാളി വാര്‍ത്ത

സ്ഥലലഭ്യതയ്ക്കനുസരിച്ച് ഒരു പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുവാന്‍ എന്‍ജിനീയറെത്തന്നെ സമീപിക്കുന്നതാണ് നല്ലത്. നമ്മുടെ ബജറ്റിനെകുറിച്ചും കെട്ടിടത്തെ സംബന്ധിച്ച് നമുക്കുളള ക്‌ഴ്ചപ്പാടുകളെ കുറിച്ചും ആ അവസരത്തില്‍തന്നെ എന്‍ജിനീയറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. സ്ഥനം എന്‍ജിനിയര്‍ നേരിട്ട് വന്ന് കണ്ടുവേണം പ്ലാന്‍ തയ്യാറാക്കേണ്ടത്. ഭൂമിയുടെ കിടപ്പിനെ മനസ്സിലാക്കി വേണം പ്ലാന്‍ തയാറാക്കേണ്ടത്. വാസ്തുസംബന്ധമായ ചിന്തയുള്ള പക്ഷം അതും വളരെ തുടക്കത്തിലേ പരിശോധിക്കുന്നതാണുചിതം. പിന്നീട് ഓരോരോ നിമിത്തങ്ങളും സംശയങ്ങളും, ആശങ്കകളും അനുഭവ വൈപരീത്യവും തോന്നിത്തുടങ്ങി വീടിന്റെ ഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ വലിയൊരു പണച്ചെലവും പെടാപ്പാടും സംഭവിക്കും. നിരപ്പായ സ്ഥലം ലഭ്യമാവുകയെന്നത് അത്രകണ്ട് എളുപ്പമായ സംഗതിയല്ല. എന്നിരുന്നാലും ഭൂമിയുടെ കിടപ്പും പരിസരവും ദിശയുമെല്ലാം ശാസ്ത്രീയമായി ഒന്നപഗ്രഥിക്കുന്നത് ഉചിതമായിരിക്കും.

ഒരു കുന്നിന്റെ ചെരുവിലായി തുച്ഛമായ വിലയ്ക്കു വീടിനായി സ്ഥലം സംഘടിപ്പിച്ച്, ഒരു വലിയ പ്രതിസന്ധിയെ തരണം ചെയ്‌തെന്ന് ആശ്വസിക്കുന്നവര്‍ക്ക് ഒരുപക്ഷേ കനത്ത പ്രഹരങ്ങള്‍ വഴിയേ കിട്ടിയേക്കും. ഗതാഗതത്തിന്റെ അസൗകര്യം, നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നതിലും, ഭൂമി ലെവല്‍ ചെയ്യുന്നതിലും ഉണ്ടാകുന്ന പണച്ചെലവ്, കുടിവെള്ളത്തിന്റെ (കിണര്‍) ലഭ്യത ഇതൊക്കെ കണക്കിലെടുക്കണം. ലഭ്യമായ ഭൂമിയെ ഗൃഹനിര്‍മാണത്തിനനുസൃതമായി രൂപപ്പെടുത്തിയെടുക്കുകയെന്നത് വളരെ നിഷ്‌കര്‍ഷ പാലിക്കേണ്ട ഒന്നാണ്. അതില്‍ പ്രധാനമായും നോക്കേണ്ടത് ഭൂമി റോഡിന്റെ ലെവലില്‍നിന്ന് ഉയര്‍ന്നോ താഴ്‌ന്നോ ആണു കിടക്കുന്നതെന്നതാണ്. റോഡ് ലെവലില്‍ നിന്നു കുറഞ്ഞത് രണ്ടടിയെങ്കിലും തറ ഉയര്‍ന്നു നില്‍ക്കണം. തറയുടെ ഉയരം കൂടുന്നതിനനുസൃതമായി സെപ്റ്റിക് ടാങ്കിന്റെ പിറ്റ്, തറ ലെവലിന്റെ അടിസ്ഥാനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍, താഴ്ച കുറയ്ക്കുവാന്‍ കഴിയും.

റെഡിമെയ്ഡ് ടാങ്കുകള്‍ ഏറെ സൗകര്യപ്രദം കൂടിയാണ്. മലമുകളില്‍ നിരപ്പിലല്ലാത്ത പ്രതലത്തില്‍ പണിയുന്ന വീട്ടിലെ മുറികള്‍ വ്യത്യസ്തങ്ങളായ ലെവലുകളില്‍ നിര്‍മിക്കപ്പെട്ടതായി കണ്ടുവരുന്നുണ്ട്. പില്‍ക്കാലത്ത് പ്രത്യേകിച്ചും, വയസ്സുകാലത്ത് എഴുന്നേറ്റു നടക്കുവാന്‍ പോലും സാധിക്കാതെ വരുമ്പോള്‍ വീടിനകത്ത് വീല്‍ചെയര്‍ ഉപയോഗിക്കുവാന്‍ കൂടി തടസ്സം നേരിടും. കേരളത്തിലെ ഇന്നത്തെ പൊതു ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഒരു പ്രായപരിധി വിട്ടാല്‍ നടക്കുകയെന്നത് വലിയൊരു പ്രശ്‌നമായിത്തീരാറുണ്ട്. പല ലെവലുകളില്‍ മുറികള്‍ പണിയുമ്പോഴും, തറയുടെ ഉയരം നിലവിലുള്ള ഭൂമിയെക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കണം. റോഡില്‍ നിന്നു താഴ്ന്ന തറ പണിഞ്ഞിട്ടുള്ളതായ കാഴ്ചയും വിരളമല്ല. സാന്ദര്‍ഭികമായി അവിടെ കെട്ടിടം പണിയേണ്ടി വരുമ്പോള്‍, തൂണുകള്‍ റോഡിന്റെ ലെവല്‍ വരെയെങ്കിലും ഉയര്‍ത്തി ആ പില്ലറുകള്‍ക്കു മുകളിലായി വേണം തുടര്‍ന്നുള്ള പ്രവൃത്തികള്‍.

അസ്ഥിവാരമെടുക്കുമ്പോള്‍ നിര്‍ദിഷ്ട സ്ഥലത്ത് മുന്‍കാലത്തു കിണറോ കുളമോ കല്ലിട്ടാമടകളോ വന്‍കുഴികളോ ഉണ്ടായിരുന്നില്ലെന്നു പരിശോധിച്ചുറപ്പു വരുത്തേണ്ടതാണ്. ഇടിഞ്ഞു തകര്‍ന്നേക്കാവുന്ന ഓടകള്‍ സമീപത്തുണ്ടെങ്കില്‍ ഉറപ്പിക്കാം, അതില്‍ നിന്നുമുള്ള ഉറവ ഭാവിയില്‍ വീടിനു പ്രശ്‌നങ്ങളുണ്ടാക്കുമെന്ന്. തറയോടു ചേര്‍ന്നുള്ള ഏതെങ്കിലും ഒരുഭാഗം താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ കല്‍മതില്‍ കെട്ടി മണ്ണുനിറയ്ക്കുന്ന പതിവിനെക്കാള്‍ ഉചിതം കോണ്‍ക്രീറ്റ് സേഫ്റ്റിവോള്‍ ആയിരിക്കും. തറയുടെ ആഴത്തെ സംബന്ധിച്ചു വേണ്ടത്ര ധാരണയില്ലാത്ത പലരും ഇന്നുമുണ്ട്. ആറടി താഴ്ച വേണം എന്ന ഒറ്റവാക്കിലുള്ള ഒരു കേട്ടറിവിന്റെ പരിജ്ഞാനം വച്ച്, ബലമുള്ള പ്രതലം പണിപ്പെട്ട് വീണ്ടും താഴ്ത്തിയും, പാറപൊട്ടിച്ച് പെടാപ്പാടുപെടും.

നിശ്ചിത ആഴമെത്തിക്കുവാന്‍ പരിശ്രമിക്കേണ്ടതില്ല. രണ്ടടിയില്‍ താഴെയായി ബലമുള്ള വെട്ടുകല്ലോ പാറയോ കണ്ടാല്‍ വീണ്ടും കുഴിക്കാതെ തന്നെ കരിങ്കല്‍പ്പടവാരംഭിക്കാം. കെട്ടിടത്തിന്റെ ഭാരം വികേന്ദ്രീകരിക്കുന്നതിനായി കരിങ്കല്‍പ്പടവിനുമുകളില്‍ ബെല്‍റ്റ് കോണ്‍ക്രീറ്റ് ചെയ്ത ശേഷമേ ചുമര്‍പടവ് തുടങ്ങാവൂ. കെട്ടിടത്തിനനുസൃതമായി ഭൂമിയെ ശരിപ്പെടുത്തിയെടുക്കുകയെന്നത് ഒരു കലയാണ്. ശാസ്ത്രീയതയും സാങ്കേതികതയും സാമാന്യബോധവും ഇടചേര്‍ന്നുള്ള കല. ഇവിടെയാണ് ഭാവനയില്‍ മാത്രമുള്ള സ്വന്തം കെട്ടിടം സാര്‍ഥകമാകേണ്ടത് എന്ന ചിന്ത ഓരോ നീക്കത്തിലും ഉടമസ്ഥനിലുണ്ടാകേണ്ടതാണ്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു  (5 hours ago)

മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു  (5 hours ago)

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി ലുക്കൗട്ട് നോട്ടിസ്  (6 hours ago)

പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 25കാരിയായ അധ്യാപിക അറസ്റ്റില്‍  (7 hours ago)

RAIN ALERT അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന മഴ  (10 hours ago)

MOHANLAL പ്രതിരോധ മന്ത്രിക്ക് കത്ത്  (10 hours ago)

Sunitha-Williams എങ്ങനെ ബഹിരാകാശത്ത് കുടുങ്ങി?  (11 hours ago)

SASI THAROORരാജീവ് തലസ്ഥാനത്ത് നിന്നും എം.പിയായാൽ...  (11 hours ago)

അന്വേഷണത്തില്‍ കണ്ടെത്തല്‍;  (11 hours ago)

സ്ത്രീകള്‍ വളരെ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന കാലമാണിത്; സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്  (14 hours ago)

സിനിമ സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ; എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്  (14 hours ago)

സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല; സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി  (14 hours ago)

ഭർത്താവിന് ലൈംഗീക താൽപ്പര്യമില്ല..! വിവാഹം പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ അധികാരം നൽകുന്നില്ല; ഭാര്യക്ക് വിവാഹമോചനം നൽകി വിധി പുറപ്പെടുവിച്ച് ഹൈക്കോടതി  (14 hours ago)

മേഘയുടെ അമ്മയുടെ ഫോണിൽ സുകാന്തിന്റെ ഫോൺ കോൾ..! ആ ഒറ്റ ചോദ്യം..! ഒരുമണിക്കൂർ മുന്നേ സംഭവിച്ചത്..!  (15 hours ago)

Malayali Vartha Recommends