വീട് വയ്ക്കുന്നതിനുളള സ്ഥലം കണ്ടെത്തുന്നതില്‍ ശ്രദ്ധവേണം

കെട്ടിടനിര്‍മാണത്തിനു യോജിച്ച സ്ഥലം കണ്ടെത്തുക എന്നതാണ് നാം ആദ്യം ചെയ്യുന്നത്. സ്ഥലം വാങ്ങാനുള്ള അന്വേഷണത്തില്‍ മുതല്‍ ശ്രദ്ധയുണ്ടാകണം. സ്ഥലം കാണാന്‍ പോകുമ്പോള്‍ത്തന്നെ ഇതു കണ്ടമായിരുന്നോ പാടമായിരുന്നോ നികത്തുഭൂമിയാണോ എന്നെല്ലാം നോക്കി മനസ്സിലാക്കണം. ഭൂമിയുടെ ആധാരവും അതിന്റെ അടിയാധാരമോ പട്ടയമോ കര്‍ശനമായി പഠിച്ചു മാത്രമേ സ്ഥലക്കച്ചവടത്തിലിടപെടാവൂ. ഇന്നത്തെ സാഹചര്യത്തില്‍ വളരെ വിലകുറച്ച് തരുവാന്‍ തയാറാകുന്ന പക്ഷം പ്രത്യേകിച്ചും ഉടമസ്ഥാവകാശം, കൈവശസര്‍ട്ടിഫിക്കറ്റ്, പോക്കുവരവുരേഖ, നികുതിരശീത്, കുടിക്കടം തുടങ്ങിയ സര്‍വരേഖകളും വാങ്ങി ആധാരത്തിന്റെ പകര്‍പ്പുസഹിതം ഒരു ലീഗല്‍ അഡൈ്വസറെത്തന്നെ സമീപിക്കുന്നതില്‍ തെറ്റില്ല.
അവര്‍ നൂറുശതമാനം ശരിവച്ചാലേ കച്ചവടത്തില്‍ ഇടപെടാവൂ. പാടം, നിലം എന്നൊക്കെയാണ് ആധാരത്തില്‍ പ്രസ്തുത ഭൂമിയെ രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ സംശയിക്കുന്ന കെഎല്‍യു ചട്ടം നിര്‍ബന്ധമായും മറികടക്കേണ്ടിവരും. പറമ്പെന്നോ പുരയിടമെന്നോ ആണെങ്കില്‍ അക്കാര്യത്തില്‍ പിന്നെ ആശങ്കയ്ക്കിടമില്ല. ഭൂമിയുടെ വിലയിലും ക്രയവിക്രയത്തിലും അനുഭവപ്പെട്ടു കാണുന്ന മാന്ദ്യം ഭാവിയില്‍ ഇതിന്റെ അസ്ഥിരതയെയാണു സൂചിപ്പിക്കുന്നതെന്നോര്‍ക്കണം. അമിതവിലയ്ക്കു വാങ്ങി ഭാവിയില്‍ ഏതെങ്കിലുമൊരവസരത്തില്‍ വിറ്റൊഴിയേണ്ട അവസ്ഥ വരുമ്പോള്‍ വലിയൊരു നഷ്ടം ആ ഇനത്തില്‍ സംഭവിച്ചേക്കാം.
https://www.facebook.com/Malayalivartha