സ്ഥാനം തെറ്റി കിടപ്പ് മുറി പണിതാല്‍

ചെറിയ ഭൂമികളില്‍ ഇക്കാലത്ത് ചെയ്യുന്ന ഏകശാലാ ഗൃഹങ്ങളില്‍ പ്രധാന ഗൃഹത്തിന്റെ കോണ്‍ഗൃഹങ്ങളിലാണ് കിടപ്പുമുറികളുടെ സ്ഥാനം ഉത്തമമായി പറയപ്പെടുന്നത്. കിഴക്ക് ദര്‍ശനമായ പടിഞ്ഞാറ്റിനി പ്രധാനമായ ഗൃഹമാണ് നിര്‍മിക്കുന്നത് എങ്കില്‍ പടിഞ്ഞാറ്റിനിയുടെ കോണ്‍ഗൃഹ മുറികളാണ് കിടപ്പുമുറിക്ക് തിരഞ്ഞെടുക്കേണ്ടത്. തെക്കുപടിഞ്ഞാറെ മൂലയിലും വടക്കുപടിഞ്ഞാറേ മൂലയിലും കിടപ്പുമുറികള്‍ താഴത്തെ നിലയിലും, നിലയിലും വരുന്നത് ഉത്തമമാണ്. വടക്ക് ദര്‍ശനമായ തെക്കിനി പ്രധാനമായ ഗൃഹരൂപകല്‍പന ആണെങ്കില്‍ തെക്കുകിഴക്കെ കോണിലും തെക്കു പടിഞ്ഞാറെ കോണിലുമാണ് രരണ്ട് പ്രധാന കിടപ്പുമുറികള്‍ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും സ്ഥാനം നിര്‍ണയിക്കേണ്ടത്.
ഇതില്‍ രണ്ട് രൂപകല്‍പനയിലും പൊതുമായി വരുന്ന മൂലയാണ് തെക്കുപടിഞ്ഞാറെ മൂല എന്ന കാരണത്താല്‍ ആയിരിക്കാം കിടിപ്പുമുറിക്ക് ഉത്തമമായി സ്വീകരിക്കാം എന്ന് ശാസ്ത്രം പറയുന്നത്. ഗൃഹത്തില്‍ ഒരു ദിവസത്തിന്റെ പകുതിയില്‍ കൂടുതല്‍ നാം ചിലവഴിക്കുന്ന മുറികളാണ് കിടപ്പുമുറികള്‍ എന്നുള്ളത് കൊണ്ട് തന്നെ കിടപ്പുമുറികളുടെ സ്ഥാനവും അതിലെ വായുസഞ്ചാരവും മറ്റും ഗൃഹത്തില്‍ വസിക്കുന്നവരെ കൂടുതല്‍ സ്വാധീനിക്കുന്നുവെന്നുവേണം കരുതാന്‍. അതുകൊണ്ട് തന്നെ കിടപ്പുമുറികളുടെ സ്ഥാനവും അതിന്റെ പ്രത്യേകമായ ഉള്ളളവും കണക്കുപ്രകാരം വാസ്തുശാസ്ത്രം അനുസരിച്ചല്ലെങ്കില്‍ അതിന്റേതായ സ്വസ്ഥതക്കുറവ് അതായത് ശാരീരിക മാനസിക സ്വസ്ഥതക്കുറിവ് ഉണ്ടാകാന്‍ ഇടയുണ്ട്.
https://www.facebook.com/Malayalivartha