ഗ്രീന്‍ ഹോമിലൂടെ നേടാം ആനുകൂല്യങ്ങള്‍

വീട് വയ്ക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ഊര്‍ജ്ജക്ഷമതയുള്ള വീടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ഇതിനായി പ്രകൃതിയോടിണങ്ങി, ഊര്‍ജ്ജക്ഷമത കൂടുതല്‍ ഗ്രീന്‍ ഹോംസ് പണിയുന്നവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കാനും കുറഞ്ഞ റെജിസ്‌ട്രേഷന്‍ ഫീ ഏര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ നീക്കമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും ചെറുക്കുന്നതിന്റെ കൂടി ഭാഗമായാണ് ഇത്തരമൊരു നല്ല നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. എന്നാല്‍ പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ് ഇപ്പോള്‍ ഇരിക്കുന്നത്.
വീട്ടില്‍ ഉപയോഗിക്കുന്ന ഓരോ ഉപകരണവും വരെ ഊര്‍ജ്ജക്ഷമതയുള്ള, പ്രകൃതിക്ക് അധികം ദോഷം ചെയ്യാത്തത് ആകണമെന്ന ആഹ്വാനവും നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഊര്‍ജ്ജമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്ന സ്ഥാപനമാണ് ഇത്തരം വീടുകള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. വീട്ടില്‍ കറന്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഊര്‍ജ്ജക്ഷമതയുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കണമെന്ന നിര്‍ദേശമാണ് സ്ഥാപനം പ്രധാനമായും മുന്നോട്ടുവെക്കുന്നത്. നിലവിലുള്ള വീടുകള്‍ മോഡിഫൈ ചെയ്ത് ഊര്‍ജ്ജക്ഷമതയുള്ളതാക്കിയാല്‍ അതിനും ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha