ദേവാലയത്തിനു സമീപം ഗൃഹനിര്‍മ്മാണം ദോഷമോ?

ദേവീദേവന്മാരെ ഉഗ്രമൂര്‍ത്തികള്‍ എന്നും, സൗമ്യമൂര്‍ത്തികള്‍ എന്നും രണ്ട് ഗണത്തില്‍ പെടുത്തിയിരിക്കുന്നു. മഹാവിഷ്ണു, ദുര്‍ഗ്ഗ തുടങ്ങിയവര്‍ സൗമ്യമൂര്‍ത്തികളും, ശിവന്‍, നരസിംഹം, ഭദ്രകാളി തുടങ്ങിയ ദേവീദേവന്മാര്‍ ഉഗ്രമൂര്‍ത്തികളുമാണ്. ഉഗ്രമൂര്‍ത്തികള്‍ ക്ഷിപ്രപ്രസാദികളും, ക്ഷിപ്രകോപികളുമാണ്. സൗമ്യമൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ ഭൂമിയുമായി ചേര്‍ന്ന ഇടതുഭാഗത്തും, പിന്‍ഭാഗത്തും ഗൃഹം പണിതാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട.് എന്നാല്‍ സൗമ്യമൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും, വലതുഭാഗത്തും ഗൃഹം പണിതാല്‍ ദോഷങ്ങള്‍ ഒന്നും ഉണ്ടാകുകയില്ല.
ഉഗ്രമൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ വലതുഭാഗത്തും, മുന്‍ഭാഗത്തുമുള്ള ഭൂമിയിലെ ഗൃഹനിര്‍മ്മാണം അനര്‍ത്ഥങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ഇടതുഭാഗത്തും, പുറകിലുമുള്ള ഭൂമി ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമാണ്. ദേവാലയങ്ങളെക്കാള്‍ ഉയരത്തില്‍ ദേവാലയത്തിന് അടുത്തുള്ള ഗൃഹനിര്‍മ്മാണം ദോഷകരമാകുമെന്നും വാസ്തുശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. ആരാധനാലയങ്ങളുടെ സമീപം വസ്തു വാങ്ങി ഗൃഹം പണിയുമ്പോള്‍ ഒരു വാസ്തു വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും ദോഷരഹിതമായ ഗൃഹങ്ങള്‍ പണിയുവാന്‍ സാധിക്കും. ഗൃഹവാസികള്‍ വാസ്തുനിയമങ്ങള്‍ പാലിക്കണമെന്ന് മാത്രം.
ഗൃഹനിര്‍മ്മാണം നടത്തി താമസിക്കുന്നവര്‍ ദോഷസൂചനകള്‍ ഉണ്ടെങ്കില്‍ പരിഹാരം തേടാവുന്നതാണ്. വാസ്തുശാസ്ത്ര പ്രകാരം ഗൃഹനിര്‍മ്മാണത്തിനായി ഒരു വസ്തു തിരഞ്ഞെടുക്കുമ്പോള്‍ ദേവാലയങ്ങളുടെ സാമീപ്യം പരിഗണിക്കേണ്ടതായിട്ടുണ്ട്. ആരാധനാലയങ്ങളിലെ ദേവീദേവന്മാര്‍ തീര്‍ച്ചയായും നമുക്ക് നന്മകള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ദേവാലയത്തിനു സമീപം ഗൃഹനിര്‍മ്മാണം നടത്തുമ്പോള്‍ ദേവസ്ഥാനത്തിന് ദോഷമുണ്ടാകാതെ നോക്കുവാനുള്ള ബാധ്യത ഗൃഹവാസികള്‍ക്കുണ്ട്. ദേവീദേവന്മാര്‍ക്ക് ഹിതകരമല്ലാത്ത തെറ്റുകള്‍ ഗൃഹനിര്‍മ്മാണവേളയില്‍ സംഭവിക്കുമ്പോഴാണ് ആ ദോഷങ്ങളുടെ ഫലങ്ങള്‍ ഗൃഹവാസികള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇത് ഒഴിവാക്കാവുന്നതേയുള്ളൂ
https://www.facebook.com/Malayalivartha