സര്‍വവിഘ്‌നങ്ങളും നീക്കാന്‍ ഈ നാല് ശീലങ്ങള്‍

വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ അടുക്കളയില്‍ നിന്നാണ് വീടിന്റെ ഐശ്വര്യം തുടങ്ങുന്നത്. അതുകൊണ്ട് അടുക്കള വേണ്ട രീതിയില്‍ പരിപാലിക്കേണ്ടത് ഉത്തമയായ കുടുംബനാഥയുടെ കടമയാണ്. വാസ്തുവിധി പ്രകാരം അഗ്‌നികോണായ തെക്കുകിഴക്കേ മൂലയാണ് അടുക്കളയ്ക്ക് ഉത്തമം. ഈശാനകോണായ വടക്കുകിഴക്കേ മൂലയും അടുക്കളക്കായി പരിഗണിക്കാവുന്നതാണ്. കുടുംബനാഥ കുളികഴിഞ്ഞശേഷം അടുക്കളയില്‍ കയറി ഭക്ഷണം തയാറാക്കുന്നത് മഹാലക്ഷ്മി പ്രീതികരമാണ്. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വൃത്തിയോടെ ആവണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വീട്ടമ്മമാര്‍ക്കു നിത്യവും വീട്ടില്‍ ചെയ്യാവുന്ന ഗണപതിഹോമമാണു ചെംഗണപതിഹോമം. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകള്‍ മാത്രം ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്.
രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്‍പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാല്‍ ചകിരിത്തൊണ്ടില്‍ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോള്‍ ഗണേശന്റെ മൂലമന്ത്രമായ ''ഓം ഗം ഗണപതയേ നമഃ'' ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തില്‍ സര്‍വവിഘ്‌നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.ഐശ്വര്യത്തെ പ്രതികൂലമായി ബാധിക്കുന്നതൊന്നും അടുക്കളയില്‍ വയ്ക്കാന്‍ പാടില്ല .അടുക്കള തൂക്കുന്ന ചൂല് വീടിന്റെ മറ്റു ഭാഗങ്ങള്‍ തൂക്കാന്‍ ഉപയോഗിക്കരുത്. ചൂല് അടുക്കളയില്‍ സൂക്ഷിക്കരുത്.
കണ്ണാടിയും ദേവീദേവന്മാരുടെ ചിത്രങ്ങളും അടുക്കളയുടെ ഭിത്തിയില്‍ തൂക്കരുത്. കറിക്കത്തി സ്ലാബില്‍ വെറുതെയിടാതെ ഡ്രോയില്‍ സൂക്ഷിക്കണം. സിങ്കില്‍ തുപ്പുകയോ എച്ചില്‍ പാത്രങ്ങള്‍ അധികനേരം കൂട്ടിയിടുകയോ ചെയ്യരുത്. ഭക്ഷണാവശിഷ്ടങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കാന്‍ പാടില്ല. ടാപ്പും അടുപ്പും അടുത്തടുത്താവരുത്. മുറം ചാരിവയ്ക്കാതെ ഭിത്തിയില്‍ തൂക്കിയിടുക. ധാന്യങ്ങള്‍, പൊടികള്‍ എന്നിവ പുറമെ നിന്ന് കാണാത്തവിധം ഷെല്‍ഫിലോ മറ്റോ അടച്ചുസൂക്ഷിക്കണം. അടുക്കളയില്‍ നിന്ന് മുടിചീവുക, എണ്ണപുരട്ടുക, പല്ലുതേക്കുക ഇവയൊന്നും അരുത്.
https://www.facebook.com/Malayalivartha