മേല്‍ക്കൂര സോളാര്‍ പാനലായി പ്രവര്‍ത്തിക്കും

പ്രശസ്തരായ ടെസ്‌ല ഇത്തവണ സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള മേച്ചില്‍ ഓടുകളുമായാണ് എത്തിയത് . വൈദ്യുത കാര്‍ നിര്‍മാണരംഗത്തും കഴിവ് തെളിയിച്ചവരാണ് ടെസ്‌ല. മേല്‍ക്കൂരയ്ക്കു മുകളില്‍ സോളര്‍ പാനലുകള്‍ പിടിപ്പിക്കാതെ, മേല്‍ക്കൂര തന്നെ സോളര്‍ പാനല്‍ ആയി പ്രവര്‍ത്തിക്കുമെന്നും വീടിനു ഭംഗിയേറുമെന്നുമാണ് ടെസ്‌ലയുടെ വാഗ്ദാനം. കഴിഞ്ഞ ഒക്ടോബറില്‍ ഈ സോളര്‍ ഓടുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.
സാധാരണ മേല്‍ക്കൂരയും മുകളില്‍ സോളര്‍ പാനലും സ്ഥാപിക്കുന്നതിനെക്കാള്‍ കുറവാണ് സോളര്‍ മേച്ചിലോടുകള്‍ക്കുള്ള ചെലവെന്ന് കമ്പനി അവകാശപ്പെടുന്നു. 1700 ചതുരശ്ര അടി സോളര്‍ മേല്‍ക്കൂരയുടെ ചെലവ് 34300 ഡോളര്‍ ആണെങ്കിലും 30 വര്‍ഷം കൊണ്ട് അതിന്റെ ഇരട്ടിയിലേറെ തുകയ്ക്കുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കും. ന്യൂയോര്‍ക്കിലെ ബഫലോയിലാണ് നിര്‍മാണം. തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമാകും വില്‍പന.
https://www.facebook.com/Malayalivartha