Widgets Magazine
02
Apr / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആശ്വാസം ... മാര്‍ച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തു


പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം....റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി


അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ.. 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ.. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ..


മോഹൻലാലിന് നൽകിയ ലെഫ്റ്റനന്റ് കേണൽ പ​ദവി.. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്ത്...അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്..


ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെ..വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും..ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി..

കാറുകള്‍ക്ക് കിടിലും വീടുകള്‍

01 SEPTEMBER 2017 02:27 PM IST
മലയാളി വാര്‍ത്ത

വീടിനോട് ചേര്‍ന്ന് കാര്‍ പോര്‍ച്ച് നിര്‍മ്മിക്കുന്നതായിരുന്നു പണ്ടത്തെ രീതി. എന്നാല്‍ ഇന്ന് അങ്ങനെയല്ല. എന്തിനും ഏതിനും പുതുമ കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പ്രീ-എന്‍ജിനീയേര്‍ഡ് മോഡുലാര്‍ ആര്‍ച്ച് മുതല്‍ സ്റ്റീല്‍ സ്ട്രക്ചര്‍ നിര്‍മിച്ച് അതില്‍ ഓടോ മെറ്റല്‍ ഷീറ്റോ മേയുന്നതുവരെ ഇതിലുള്‍പ്പെടും. നിര്‍മാണച്ചെലവ് കുറയ്ക്കാം എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന മെച്ചം. മാത്രമല്ല, വീടിന്റെ വലുപ്പം കൂടുന്നതുമൂലമുള്ള ആഡംബര നികുതി ഒഴിവാക്കാനും വീടില്‍നിന്ന് മാറി നിര്‍മിക്കുന്നതരം കാര്‍പോര്‍ച്ച് സഹായിക്കും. എത്ര വലുപ്പത്തിലുള്ള കാര്‍പോര്‍ച്ച് വേണമെന്ന് പറയുക. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പോര്‍ച്ച് റെഡിയായി വീട്ടിലെത്തിക്കും. പ്രത്യേകം തൂണുകളോ സ്റ്റീല്‍ ട്രസ്സോ ആവശ്യമില്ലെന്നതാണ് 'പ്രീ എന്‍ജിനീയേര്‍ഡ് മോഡുലാര്‍ ആര്‍ച്ച്' മേല്‍ക്കൂരയുടെ പ്രധാന സവിശേഷത. കമാനാകൃതിയില്‍ വളച്ചെടുത്ത ഗാല്‍വല്യും ഷീറ്റ് നേരിട്ട് ചുവരില്‍ ഉറപ്പിച്ചാണ് ഇത്തരം പോര്‍ച്ച് നിര്‍മിക്കുന്നത്. 'സെല്‍ഫ് സപ്പോര്‍ട്ടഡ് ട്രസ്‌ലെസ് ടെക്‌നോളജി' പ്രയോജനപ്പെടുത്തി തയാറാക്കുന്ന ഗാല്‍വല്യും ഷീറ്റുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ട്രസ്സിന്റെയോ തൂണുകളുടെയോ ഒന്നും പിന്‍ബലമില്ലാതെ തന്നെ നിലനില്‍ക്കാന്‍ കഴിയും.

തൂണുകളുടെ ആവശ്യമില്ലെന്നതിനാല്‍ ചെറിയ സ്ഥലത്തുപോലും പോര്‍ച്ച് പണിയാമെന്നതാണ് പ്രധാന മെച്ചം. 0.8 എംഎം മുതല്‍ 1.2 എംഎം വരെ കനമുള്ള പ്രീ-പെയിന്റഡ് ഗാല്‍വല്യും ഷീറ്റ് ആണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. പോര്‍ച്ച് പിടിപ്പിച്ചാല്‍ പിന്നെ പെയിന്റ് അടിക്കുന്നതടക്കം മറ്റ് നടപടികളൊന്നും ആവശ്യമില്ല. വളരെ വേഗം നിര്‍മാണം പൂര്‍ത്തിയാക്കാം എന്നതിനൊപ്പം 'മെയ്ന്റനന്‍സ് ഫ്രീ' കൂടിയാണ് പ്രീ-എന്‍ജിനീയേര്‍ഡ് മോഡുലാര്‍ പോര്‍ച്ച്. ഷീറ്റ് തുളയ്ക്കുകയോ ചുവരില്‍ പിടിപ്പിക്കാനായി നട്ട്, ബോള്‍ട്ട് എന്നിവ ഉപയോഗിക്കുകയോ ചെയ്യാത്തതിനാല്‍ ചോര്‍ച്ചയുടെ പ്രശ്‌നം ഉണ്ടാകുന്നില്ല. സാധാരണ മെറ്റല്‍ ഷീറ്റുകളില്‍ നിന്ന് വ്യത്യസ്തമായി മഴവെള്ളം വീഴുമ്പോള്‍ വലിയ തോതില്‍ ശബ്ദം ഉണ്ടാകാത്ത രീതിയിലാണ് മോഡുലാര്‍ പോര്‍ച്ചിന്റെ ഡിസൈന്‍. മഴവെള്ളം ഒഴുക്കിക്കളയാനോ സംഭരിക്കാനോ പാത്തിയും പൈപ്പുകളും പിടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.തൂണുകളുടെ സഹായമില്ലാതെ കനോപി രീതിയില്‍ 20 അടി സ്പാന്‍ വരെ വരുന്ന രീതിയില്‍ ഇത്തരം പോര്‍ച്ച് നിര്‍മിക്കാന്‍ കഴിയും.

വേണമെങ്കില്‍ അപ്പാടെ അഴിച്ചെടുത്ത് മറ്റെവിടെയെങ്കിലും പിടിപ്പിക്കാം എന്ന സൗകര്യവുമുണ്ട്. ബ്രിക്ക് റെഡ്, വെള്ള, നീല നിറങ്ങളിലെല്ലാം മോഡുലാര്‍ പോര്‍ച്ച് ലഭിക്കും. ചതുരശ്രയടിക്ക് 300 രൂപ മുതല്‍ 400 രൂപ വരെയാണ് പ്രീ-എന്‍ജിനീയേര്‍ഡ് മോഡുലാര്‍ പോര്‍ച്ചിന്റെ നിര്‍മാണച്ചെലവ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ആര്‍ക്കിടെക്ചറല്‍ ഫാബ്രിക് ഇപ്പോള്‍ കേരളത്തിലുമെത്തിയിരിക്കുന്നു. കാര്‍പോര്‍ച്ച് നിര്‍മിക്കാനായാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. കാഴ്ചയിലെ കൗതുകത്തിനൊപ്പം ഭാരക്കുറവും പെട്ടെന്ന് പണിതീര്‍ക്കാമെന്നതും ആര്‍ക്കിടെക്ചറല്‍ ഫാബ്രിക്കിന്റെ സ്വീകാര്യത കൂട്ടുന്നു. പിവിസി കോട്ടിങ്ങോടുകൂടിയ കട്ടി കൂടിയ ഇനം തുണിയാണ് ആര്‍ക്കിടെക്ചറല്‍ ഫാബ്രിക്. 'ടെന്‍സൈല്‍ ഫാബ്രിക്' എന്ന വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുക. വെള്ള നിറമാണ് ആര്‍ക്കിടെക്ചറല്‍ ഫാബ്രിക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് നിറം. ഇതുകൂടാതെ, മുപ്പതിലധികം നിറങ്ങളിലും ഒട്ടനവധി ഡിസൈനുകളിലും ഇവ ലഭിക്കും.

ഭാരം കുറവായതിനാല്‍ സ്ട്രക്ചറിനായി അധികം പണം ചെലവാക്കേണ്ട എന്നതാണ് ആര്‍ക്കിടെക്ചറല്‍ ഫാബ്രിക് ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചം. ഗാല്‍വനൈസ്ഡ് സ്റ്റീല്‍, പൗഡര്‍കോട്ടഡ് സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന ചെലവ് കുറഞ്ഞ സ്ട്രക്ചറില്‍ ഇവ പിടിപ്പിക്കാം. വിദഗ്ധ ജോലിക്കാരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക രീതിയിലാണ് ഫ്രെയിമില്‍ ഫാബ്രിക് ഉറപ്പിക്കുന്നത്. വീടിനോട് ചേര്‍ന്നോ മാറിയുള്ളതോ ആയ പോര്‍ച്ച് നിര്‍മിക്കാന്‍ ആര്‍ക്കിടെക്ചറല്‍ ഫാബ്രിക് ഉപയോഗിക്കാം. ചെറിയ തൂണുകളും ലളിതമായ സ്ട്രക്ചറും മതിയെന്നതിനാല്‍ സ്ഥലം പാഴാകില്ല എന്ന ഗുണവുമുണ്ട്. ഇടയ്ക്ക് പെയിന്റ് അടിക്കുകയും മറ്റും വേണ്ടാത്തതിനാല്‍ മെയ്ന്റനന്‍സ് പൊതുവേ എളുപ്പമാണ്. തുരുമ്പിക്കുമെന്ന പേടിയും വേണ്ട.600 ജിഎസ്എം മുതല്‍ 950 ജിഎസ്എം വരെയാണ് ഇതിന്റെ കനം. രണ്ടോ മൂന്നോ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പാകത്തിന് വലിയ പോര്‍ച്ച് നിര്‍മിക്കാന്‍ ആവശ്യമായ അളവില്‍ വേണമെങ്കിലും ലഭിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. 15 വര്‍ഷം വരെ ഗാരന്റി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആര്‍ക്കിടെക്ചറല്‍ ഫാബ്രിക് ഉപയോഗിച്ച് കാര്‍പോര്‍ച്ച് നിര്‍മിക്കാന്‍ ചതുരശ്രയടിക്ക് 250 രൂപ മുതലാണ് നിര്‍മാണച്ചെലവ്.

സ്റ്റീല്‍ സ്ട്രക്ചര്‍, പണിക്കൂലി എന്നിവയടക്കമാണിത്. ഭാരം വളരെ കുറവാണെന്നതാണ് പോളി കാര്‍ബണേറ്റ് ഷീറ്റ് ഉപയോഗിച്ചുള്ള മേല്‍ക്കൂരയുടെ സവിശേഷത. മാത്രമല്ല, ഇത്തരം ഷീറ്റ് വെളിച്ചം കടത്തിവിടുകയും ചെയ്യും.ഭാരം കുറവായതിനാല്‍ സ്റ്റീലിന്റെയോ അലുമിനിയത്തിന്റെയോ ലളിതമായ സ്ട്രക്ചറില്‍ പോളികാര്‍ബണേറ്റ് ഷീറ്റ് മേല്‍ക്കൂര പിടിപ്പിക്കാം. തൂണുകള്‍ ഒഴിവാക്കി 'കാന്റിലിവര്‍' രീതിയില്‍ മേല്‍ക്കൂര നിര്‍മിക്കാനും പോളികാര്‍ബണേറ്റ് ഷീറ്റ് ഉത്തമമാണ്. രണ്ട് എംഎം മുതല്‍ 20 എംഎം വരെ കനത്തില്‍ പോളികാര്‍ബണേറ്റ് ഷീറ്റ് ലഭിക്കും. നാല് എംഎം വരെ കനമുള്ളത് റോള്‍ ആയാണ് ലഭിക്കുക. ആറ് മില്ലിമീറ്ററില്‍ കൂടുതല്‍ കനമുള്ളതാണ് ഷീറ്റ് സൈസില്‍ ലഭിക്കുന്നത്. നാല് എംഎം വരെ കനമുള്ള ഷീറ്റ് ഒരു പരിധിവരെ വളയ്ക്കാന്‍ കഴിയും. സ്‌ക്രൂ, നട്ട്, ബോള്‍ട്ട് എന്നിവയൊന്നും ഉപയോഗിക്കാതെ ടോപ് ആന്‍ഡ് ബോട്ടം പ്രൊഫൈല്‍ (സിപിഡിഎം) ഉപയോഗിച്ചാണ് ഷീറ്റ് ഫ്രെയിമില്‍ ഉറപ്പിക്കുന്നത്. ഗ്ലാസ് പോലെ തോന്നിക്കുന്ന പ്ലെയിന്‍ ഡിസൈനിലും പല നിറങ്ങളിലും പോളികാര്‍ബണേറ്റ് ഷീറ്റ് ലഭിക്കും. വെളിച്ചത്തിനൊപ്പം ചൂടും കടത്തിവിടുമെന്നതാണ് ഒരു പോരായ്മ. ചൂട് കടത്തിവിടാത്തതരം പോളികാര്‍ബണേറ്റ് ഷീറ്റും ലഭ്യമാണ്.

ഇതിന് വില വളരെക്കൂടുതലാണ്. സാധാരണ പോളികാര്‍ബണേറ്റ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിക്കാന്‍ ചതുരശ്രയടിക്ക് 150 രൂപ മുതലാണ് ചെലവ്. ട്രസ്, ഷീറ്റ്, പണിക്കൂലി എന്നിവയെല്ലാം ഉള്‍പ്പെടെയുള്ള നിരക്കാണിത്. സ്റ്റീല്‍ തൂണുകളും ട്രസ്സും നല്‍കിയ ശേഷം അതിനുമുകളില്‍ ഓടോ മെറ്റല്‍ ഷീറ്റോ മേഞ്ഞും പോര്‍ച്ച് നിര്‍മിക്കാം. പുതുമ വേണമെന്നുള്ളവര്‍ക്ക് ഷിംഗിള്‍സോ സ്‌റ്റോണ്‍ കോട്ടഡ് മെറ്റല്‍ ഷീറ്റോ മേയുകയുമാകാം. സാധാരണ കളിമണ്‍ ഓട് മേയുന്നതിന് ചതുരശ്രയടിക്ക് 170 രൂപ മുതലാണ് ചെലവ്. നിറമുള്ള സെറാമിക് ഓട് മേയാന്‍ ചതുരശ്രയടിക്ക് 185 രൂപ മുതല്‍ ചെലവാകും. തൂണുകള്‍, ട്രസ്, ഓടിന്റെ വില, പണിക്കൂലി എന്നിവയെല്ലാമടക്കമുള്ള ചെലവാണിത്. ചതുരശ്രയടിക്ക് 275 രൂപ മുതലാണ് ഷിംഗിള്‍സ് മേയാനുള്ള ഏകദേശ ചെലവ്. റൂഫിങ്ങിലെ പുതുമയായ സ്‌റ്റോണ്‍ കോട്ടഡ് ഷീറ്റ് മേയാന്‍ ചതുരശ്രയടിക്ക് 250 രൂപ മുതലാണ് ചെലവ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടന  (18 minutes ago)

ആശ്വാസവുമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍...  (20 minutes ago)

ഇന്ന് പുലര്‍ച്ചെ 2.58നാണ് പാകിസ്ഥാനില്‍...  (40 minutes ago)

പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു  (6 hours ago)

മകനും മരുമകളും ചേര്‍ന്ന് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചു  (7 hours ago)

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി ലുക്കൗട്ട് നോട്ടിസ്  (7 hours ago)

പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 25കാരിയായ അധ്യാപിക അറസ്റ്റില്‍  (8 hours ago)

RAIN ALERT അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന മഴ  (11 hours ago)

MOHANLAL പ്രതിരോധ മന്ത്രിക്ക് കത്ത്  (12 hours ago)

Sunitha-Williams എങ്ങനെ ബഹിരാകാശത്ത് കുടുങ്ങി?  (12 hours ago)

SASI THAROORരാജീവ് തലസ്ഥാനത്ത് നിന്നും എം.പിയായാൽ...  (12 hours ago)

അന്വേഷണത്തില്‍ കണ്ടെത്തല്‍;  (13 hours ago)

സ്ത്രീകള്‍ വളരെ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന കാലമാണിത്; സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്  (15 hours ago)

സിനിമ സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ; എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്  (15 hours ago)

Malayali Vartha Recommends