ഗൃഹനിര്‍മ്മാണ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗൃഹനിര്‍മ്മാണ ഘട്ടത്തില്‍ വാസ്തുശാസ്ത്ര പ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഗുണങ്ങള്‍ ലഭിക്കും. നിര്‍മ്മാണത്തിനു മുമ്പ് ഗൃഹനിര്‍മ്മാണത്തിന് തിരഞ്ഞെടുക്കുന്ന വസ്തു പൂര്‍ണ്ണമായും വൃത്തിയാക്കിയിരിക്കണം. പാഴ്‌ചെടികളും, കല്ലുകളും, മുള്‍ച്ചെടികളും പൂര്‍ണ്ണമായും മാറ്റണം. പഴകിയ ഗൃഹത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ അവയും വസ്തുവിന് പുറത്തേക്ക് മാറ്റണം. സ്ഥലം വൃത്തിയാക്കിയാല്‍ അതിരുകള്‍ അളന്ന് തിട്ടപ്പെടുത്തണം.
കല്ലുകള്‍ സ്ഥാപിച്ച് വസ്തുവിന്റെ അതിര്‍ത്തി പൂര്‍ണ്ണമായും വേര്‍തിരിക്കണം. പുളിപോലെ വേരോട്ടമുള്ള വൃക്ഷങ്ങള്‍ ഉണ്ടെങ്കില്‍ മരം മുറിക്കുകയും, വേരുകള്‍ പൂര്‍ണ്ണമായും എടുത്തുമാറ്റുകയും വേണം. ഗൃഹനിര്‍മ്മാണത്തിനുശേഷം ദോഷകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്ന രീതി കഴിവതും ഒഴിവാക്കുക.വസ്തുവിന്റെ തെക്കുഭാഗവും, പടിഞ്ഞാറുഭാഗവും മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അല്‍പമെങ്കിലും ഉയര്‍ന്നിരിക്കണം. മാത്രവുമല്ല മറ്റു മൂലകളെ അപേക്ഷിച്ച് തെക്കുപടിഞ്ഞാറ് മൂല ഉയരത്തിലായിരിക്കണം. ഏറ്റവും താഴ്ന്നിരിക്കേണ്ടത് വടക്കുകിഴക്കേ മൂലയാണ്. ഗൃഹനിര്‍മ്മാണത്തിനു മുന്‍പേ തന്നെ ചുറ്റുമതിലുകള്‍ നിര്‍മ്മിക്കുവാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha