ഫ്‌ലാറ്റ് വാങ്ങുന്നവര്‍ ഇത് അറിഞ്ഞിരിക്കണം

ഫ്‌ലാറ്റ് തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഭൂമിയുടെ ലഭ്യതക്കുറവാണ്. ഌറ്റുകളുടെ വാസ്തുശാസ്ത്രം ശരിയല്ലെങ്കില്‍ പ്രതികൂല ഫലങ്ങളാകും ലഭിക്കുക. ഫഌറ്റുകള്‍ നിര്‍മിക്കുന്നവരും അതില്‍ താമസിക്കുന്നവരും ചില കാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും. ചുറ്റുമുള്ള വസ്തുക്കളിലെല്ലാം നിന്ന് താഴ്ന്ന നിലയിലാകരുത് ഫ്‌ലാറ്റ് പണിയുന്ന വസ്തു. ഒന്നുകില്‍ മണ്ണിട്ടു നികത്തി ഉയര്‍ത്തുകയോ അല്ലെങ്കില്‍ അപ്പാര്‍ട്‌മെന്റുകള്‍ സമീപവസ്തുക്കളെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുകയോ വേണം. നാല് ഭാഗവും താഴ്ന്നിരുന്നാല്‍ ഭൂമിയിലെ അനുകൂല ഊര്‍ജപ്രവാഹം പൂര്‍ണമായും തടസ്സപ്പെടും. ഒരു വാസ്തുവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ നിര്‍മ്മാണം നടത്തുവാന്‍ ആഗ്രഹിക്കുന്ന വസ്തുവിന്റെ ആകൃതി ക്രമപ്പെടുത്താവൂ. വസ്തു നോക്കാന്‍ പോകുമ്പോള്‍ ഇക്കാര്യം മനസ്സില്‍ സൂക്ഷിക്കണം.ഫഌറ്റ്് പണിയുന്ന വസ്തുവിന്റെ തെക്കുപടിഞ്ഞാറ് ഭാഗം മറ്റു ഭാഗങ്ങളെക്കാള്‍ അല്‍പം ഉയര്‍ന്നതായിരിക്കണം.
ഭൂമി പൂജയും മറ്റു ചടങ്ങുകളും നല്ല ദിവസവും, നല്ല സമയവും നോക്കി തന്നെ നടത്തണം. ഭൂമി വാങ്ങുന്ന അവസരത്തില്‍ ആ ഭൂമിയെ പറ്റി വ്യക്തമായി അന്വേഷിച്ചിരിക്കണം. ദുര്‍മരണം നടന്ന വീടിരിക്കുന്ന വസ്തു, സാമ്പത്തിക ബാധ്യതയേറി നാടുവിട്ട വ്യക്തിയുടെ വസ്തു, നാഗങ്ങള്‍ വസിക്കുന്ന ഭൂമി, മൃതശരീരങ്ങള്‍ അടക്കം ചെയ്ത വസ്തു, ആരാധനാലയങ്ങള്‍ ഉണ്ടായിരുന്ന ഭൂമി ഇവയെല്ലാം ദോഷകരമാണ്. എന്നാല്‍ വാസ്തുവിദഗ്ധന്റെയും ജോത്സ്യന്റെയും നിര്‍ദ്ദേശാനുസരണം പ്രതിവിധികള്‍ ചെയ്താല്‍ ഈ ദോഷങ്ങള്‍ പൂര്‍ണമായും മാറിക്കിട്ടും. അതിനുശേഷം മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയില്ല. വസ്തു നല്‍കുന്ന ഉടമയുടെ മനസ്സുകൊണ്ടുള്ള അനുഗ്രഹം വാങ്ങുന്നവര്‍ക്ക് തീര്‍ച്ചയായും ഉണ്ടാകണം. അന്യായമായി അധീനപ്പെടുത്തുന്ന ഭൂമി ദോഷങ്ങള്‍ തരും.
മനുഷ്യമനസ്സില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജപ്രവാഹത്തിന് അനുകൂലവും പ്രതികൂലവുമായ അവസ്ഥകളുണ്ട്. ഭൂമിയില്‍നിന്നും പ്രവഹിക്കുന്നതും. ഇതേ സ്വഭാവമുള്ള പ്രവാഹങ്ങള്‍ തന്നെയാണ്. അന്യായമായി കൈവശപ്പെടുത്തുന്ന വസ്തുവിന്റെ ഉടമയുടെ മനോവേദനയില്‍ നിന്നും ഉണ്ടാകുന്ന പ്രതികൂല ഊര്‍ജ്ജം തീര്‍ച്ചയായും വാസ്തുപുരുഷന്റെ സ്വസ്ഥതയ്ക്ക് വിഘ്‌നം വരുത്തും. അത് വാങ്ങുന്ന വസ്തു ഉടമയുടെ ജീവിതത്തെ കടുത്ത ദോഷങ്ങളിലൂടെ വേട്ടയാടും. നാം ഇന്നു കാണുന്ന ഫഌറ്റുകള്‍ സാധാരണയായി വാസ്തുശാസ്ത്രം വ്യക്തമായി നോക്കിയാണ് പണിയാറ്. ശിലാന്യാസം, വാസ്തുപൂജ തുടങ്ങിയ എല്ലാ കര്‍മ്മങ്ങളും ഫഌറ്റ് നിര്‍മ്മാണം നടത്തുന്നവര്‍ അനുഷ്ഠിക്കാറുണ്ട്. അതുകൊണ്ട് ഫഌറ്റുകളെ സംശയദൃഷ്ടിയോടെ കാണേണ്ട കാര്യമില്ല. വാസ്തുശാസ്ത്രം പരിഗണിക്കാത്ത പക്ഷം മാത്രമേ ഭൂമിയില്‍ നിന്നുണ്ടാകാവുന്ന ദോഷങ്ങളെപ്പറ്റി ചിന്തിക്കേണ്ടതുള്ളു.
https://www.facebook.com/Malayalivartha