ചില കാര്യങ്ങൾ ശ്രദ്ധിക്കൂ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കൂ...
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീടിന്റെ ഐശ്വര്യം നമുക്ക് തന്നെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വീടിന്റെ പ്രധാന വാതിലിന് നേരെ മരം പാടില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് ഉടനെതന്നെ വെട്ടിക്കളയണം. അതുപോലെ വീടിന്റെ മുന്നിലെ കതക് പ്രധാന തെരുവിന് അഭിമുഖമായിരിക്കണം. പിന്നിലെ തെരുവിന് നേരെ ആകരുത്. പ്രധാന വാതിലില്‍ മൃഗങ്ങളെ കെട്ടിയിടരുത്.
വാതില്‍ തുറക്കുമ്പോള്‍ ശബ്ദം ഉണ്ടാകരുത്. വീടിനു മുന്നില്‍ കാന, കുഴി, കിണര്‍ എന്നിവ പാടില്ല. മലിനജലം, ചെളി എന്നിവ കെട്ടിക്കിടക്കരുത്. പ്രധാന വാതിലില്‍ വെള്ളം ഒഴുകുന്ന ചിത്രം പാടില്ല.
മുന്‍വാതിലില്‍ മറവ് വരുന്ന രീതിയില്‍ ചുറ്റുമതിലോ ഗെയിറ്റോ വരാന്‍ പാടില്ല. രണ്ടു വലിയ വൃക്ഷങ്ങള്‍ക്കിടയിലായി വീടു വരാന്‍ പാടില്ല. തെരുവുകള്‍ തമ്മില്‍ ചേരുന്ന മൂലയില്‍ വീട് ഒഴിവാക്കണം.
ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യം, ആരോഗ്യം, സാമ്പത്തിക ഭദ്രത തുടങ്ങിയവ നിലനില്‍ക്കും.
https://www.facebook.com/Malayalivartha