പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!
2019 വിടപറയുകയാണ് ,ഇനി ജീവിത പുസ്തകത്തിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുമ്പോൾ സാമ്പത്തിക അച്ചടക്കത്തോടെ മുന്നേറാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം . ആദ്യമായി ഒരു കുടുംബ ബജറ്റ് തയ്യാറാക്കുക എന്നുള്ളതാണ് ഓരോ മാസത്തേക്കുമുള്ള ഒരു കുടുംബ ബജറ്റ് മാസാദ്യത്തില്‍ തന്നെ തയ്യാറാക്കുക. വരുമാനവും ചെലവുകളും കണക്കാക്കുക. മുന്‍കൂട്ടി കാണാനാവാത്ത ചിലവുകള്‍ക്കായും ചെറിയൊരു തുക മാറ്റി വെക്കാം. ഇനി അടുത്ത പടി എന്താണെന്ന് വെച്ചാൽ , വൈദ്യുതി ബില്‍ എങ്ങനെ ലാഭിക്കാം എന്നുള്ളതാണ് ,വൈദ്യുതി ബില്‍ ലഭിക്കാനുള്ള ഒരു പ്രയത്‌നം നടത്താൻ എങ്ങനെ സാധിക്കും .
ലൈറ്റുകള്‍ പരമാവധി കുറച്ചും ഫ്രിഡ്ജ് രണ്ടു മണിക്കൂര്‍ ഓഫാക്കിയിട്ടും ഇസ്തിരിയിടുന്നത് ആഴ്ചയിലൊരിക്കലാക്കിയുമൊക്കെ വൈദ്യുതി ലഭിച്ചാല്‍ രണ്ടു മാസത്തെ കരണ്ടു ബില്ലില്‍ നല്ലൊരു തുക മാറ്റി വെക്കാനാകും. ഇനി ഏറ്റവും പ്രധാനപെട്ട കാര്യം അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക എന്നുള്ളതാണ്.ജീവിതത്തിൽ ചെലവ് വർദ്ധിക്കുന്നത് പലപ്പോഴും മറ്റുള്ളവരെ പോലെ ആകാൻ ശ്രമിക്കുമ്പോഴാണ് ,അങ്ങനെയുള്ള അത്തരത്തിലുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചാൽ തന്നെ ജീവിതത്തിൽ നല്ലരീതിയിൽ മുന്നേറാൻ സാധിക്കും . ഒട്ടേറെ അനാവശ്യ പര്‍ച്ചേസുകള്‍ നടത്തുന്നവരാണ് നമ്മള്‍. ഓണ്‍ലൈന്‍ ഷോപ്പുകളില്‍ പരതുന്നതും ഷോപ്പിംഗ് മാളുകളിലെ കറക്കവുമെല്ലാം അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് നയിക്കും.
മഹത്തായ ഒരു ഉദ്ദേശ്യം മുന്നില്‍ വെച്ചുകൊണ്ട് ബജറ്റില്‍ കാണിച്ച തുകയ്ക്ക് താഴെ ചെലവുകള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. സമ്പാദ്യ പദ്ധതികള്‍ തുടരാം
മാസ വരുമാനത്തില്‍ നിന്ന് പണം മിച്ചം വെച്ച് നടത്തുന്ന നിക്ഷേപങ്ങള്‍, സമ്പാദ്യ പദ്ധതികള്‍ മുതലായവയെ സാമ്പത്തിക അച്ചടക്കം ബാധിക്കാതെ നോക്കുക. പ്രളയ പുനരധിവാസം പൂര്‍ത്തിയായാല്‍ മിച്ചം വെക്കുന്ന തുക ലാഭകരമായ നിക്ഷേപങ്ങളിലേക്ക് വഴി തിരിച്ചുവിടാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കല്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും ശ്രമിക്കുക. എന്നാല്‍ അതൊരു വിനോദയാത്രയുടെ സ്വഭാവത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ഹോള്‍സെയ്ല്‍ ആയി വാങ്ങി കുടുംബസമേതം ചെന്ന് കൈമാറാം. കുട്ടികള്‍ അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായി വളരാനും ഇത് സഹായിക്കും.
https://www.facebook.com/Malayalivartha