വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....
വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റേണ്ടതാണ്. വീട് പണി കഴിഞ്ഞാല്‍ അങ്ങനെ മാറ്റുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ കെഎസ്ഇബി വിശദീകരിച്ചിട്ടുണ്ട്.
അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test-Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്ന് കുറിപ്പില്‍ പറയുന്നു.
കുറിപ്പിങ്ങനെ....
താരിഫ് മാറ്റം
വീട് പണിയുടെ താരിഫില്‍ നിന്നും (6F), ഗാര്‍ഹിക താരിഫിലേക്ക് (1A) മാറ്റാന്‍ ആവശ്യമായ രേഖകള്‍
1.അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ -
ഇലക്റ്ററല്‍ ഐഡി കാര്‍ഡ്, പാസ്‌പ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാന്‍, ആധാര്‍, ലരേ ഇവയില്‍ ഏതെങ്കിലും ഒന്ന് ..
2.താരീഫ് മാറ്റത്തിനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
അപേക്ഷാ ഫോം Test-Cum -Completion എന്ന സൈറ്റില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test-Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha