വീടിനു ഭംഗി ലൈറ്റുകൾ
വീടിന്റെ മോടി കൂട്ടുന്നതിൽ ലൈറ്റുകൾക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലൈറ്റുകള്‍ പലതരത്തിലും ലഭിക്കാറുണ്ട് . മെറ്റലിലും ഗ്ലാസിലും ഉണ്ടാക്കുന്നവ മാത്രമല്ല, പേപ്പര്‍ ഉപയോഗിച്ചു വരെ ഇത്തരം ലൈറ്റുകള്‍ ഉണ്ടാക്കാം. പ്രകാശത്തിനു വേണ്ടി മാത്രമല്ല മോടി കൂട്ടാനും ഇത്തരം ലൈറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.പഴമയെ മുറുകെപ്പിടിക്കുന്നവര്‍ക്ക് വിന്റേജ് ലൈറ്റുകൾ ഉപയോഗിക്കാം.സെറാമിക് കൊണ്ടുണ്ടാക്കിയിരിക്കുന്ന വിളക്കുകള്‍ വിവിധ വര്‍ണങ്ങളില്‍ ലഭിയ്ക്കും. ചിലവു കുറഞ്ഞ രീതിയിൽ അലങ്കരിക്കാൻ ഉപയോഗശൂന്യമായ കുപ്പികള്‍, പ്രത്യേകിച്ച് വൈന്‍ കുപ്പി പോലുള്ളവ ലൈറ്റുകളായി ഉപയോഗിക്കാം.
കടുംനിറങ്ങൾ കൊണ്ട് ഭിത്തി ഹൈലേറ്റ് ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് നിറങ്ങളുടെ സ്ഥാനത്തേക്ക് വെളിച്ചം വളരെ വേഗത്തിൽ കയറി വരികയാണ്. ഇതുപോലെ വോൾ ആർട്, പെയിന്റിങ്ങുകൾ തുടങ്ങിയവയെ എടുത്തു കാട്ടാനും ലൈറ്റിങ് തന്നെയാണ് വഴി.പഴയ താരങ്ങളായ ഇൻകാൻഡസന്റ്, സിഎഫ്എൽ ബൾബുകളെല്ലാം ഇന്ന് ന്യൂജെൻ സ്റ്റാറായ എൽഇഡിക്കു വഴി മാറുന്ന കാഴ്ചയാണ് കാണുന്നത്.
വിലക്കൂടുതൽ മാത്രമാണ് എൽഇഡിയുടെ പോരായ്മയായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജനപ്രിയത കൂടുന്നതോടെ വില വില താഴുന്നതാണ് കാണുന്നത്. 150 രൂപയ്ക്ക് ഒരു സിഎഫ്എൽ ലൈറ്റ് കിട്ടുമെങ്കിൽ അത്ര തന്നെ പ്രകാശം തരുന്ന ഒരു എൽഇഡി ലൈറ്റിന് 350 രൂപയാകും. എന്നാലും ആയുസ്സും വൈദ്യുതിയുടെ ഉപഭോഗവും നോക്കിയാൽ എൽഇഡി തന്നെ ലാഭകരം ഇവ പുറപ്പെടുവിക്കുന്ന ചൂടും താരതമ്യേന കുറവാണ്.
https://www.facebook.com/Malayalivartha