വീടിന് പെബിൾസ്
നന്നായി പോളിഷ് ചെയ്‌ത പെബിള്‍സ് ആണ് സാധാരണയായി ഇന്റീരിയറില്‍ ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ മില്‍ക്കി സ്‌റ്റോണുകള്‍ക്കും വെള്ള പെബിള്‍സിനും ആവശ്യക്കാരുണ്ട്. ഗുണമേന്മ അനുസരിച്ച്‌് കിലോയ്‌ക്ക് 15 രൂപ മുതല്‍ 300 രൂപ വരെ വില വരും പെബിള്‍സിന്. ഇന്നര്‍ കോര്‍ട്ടിയാഡ് അലങ്കരിക്കാന്‍ സുതാര്യമായ ലെമണ്‍ യെല്ലോ ഉപയോഗിക്കുന്നവരുണ്ട്. കല്ലുകള്‍ക്ക് കിലോയ്‌ക്ക് 85 രൂപ മുതല്‍ 250 രൂപ വരെ വില വരും.പെബിള്‍സ് പ്രണയികളുടെ ഇഷ്‌ടനിറം ഞാവല്‍പ്പഴം പോലെ തോന്നിക്കുന്ന ബ്ലാക്ക് പേള്‍ തന്നെ. ഒരല്‍പ്പം വെള്ളം തളിച്ചാല്‍ ഞാവല്‍പ്പഴങ്ങളെ പോലെ തിളങ്ങി നില്‍ക്കും ബ്ലാക്ക് പേള്‍. കിലോയ്‌ക്ക് 150 രൂപയാണ് ബ്ലാക്ക് പേളിന്റെ വില. ചിലര്‍ ഇതിനൊപ്പം ഗോള്‍ഡന്‍ യെല്ലോ സ്‌റ്റോണുകളും ഇടകലര്‍ത്തി ഇടാറുണ്ട്.
പെബിള്‍സിന്റെ കൂട്ടത്തില്‍ വെള്ള പെബിള്‍സിനാണ് റോയല്‍ ലുക്ക്. ജാപ്പാനീസ് ശൈലിയില്‍ വീടു പണിയുന്നവര്‍ ഇന്റീരിയറിന്റെ കാര്യത്തില്‍ പെബിള്‍സിന് നല്‍കുന്ന പ്രാധാന്യം ഏറെയാണ്. ലൈറ്റ് കളര്‍ പെബിള്‍സ് മാത്രം ഇന്റീരിയറില്‍ പരീക്ഷിക്കുന്നവര്‍ ഇന്ന് കടും ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള പെബിള്‍സും ഇന്റീരിയറില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു.
അക്വേറിയത്തിനു മാറ്റുകൂട്ടാന്‍
അക്വേറിയത്തില്‍ ഉപയോഗിക്കുന്ന പെബിള്‍സിനെ ചിപ്‌സ് എന്നു പറയുന്നത്. പെബിള്‍സിനെ അപേക്ഷിച്ച് ചിപ്‌സിന്റെ വില താരതമ്യേന കുറവാണ്. പോളിഷ്‌ഡ് ബിഗ് ചിപ്‌സിന് 1 കിലോയ്‌ക്ക് 35 രൂപയാണ് വില. പോളിഷ്‌ഡ് സ്‌മാള്‍ ചിപ്‌സിന് 30 രൂപ വില വരും. ഗ്രേ ചിപ്‌സും മിക്‌സഡ് ചിപ്‌സും ആണ് മറ്റ് താരങ്ങള്‍. ഇവയ്‌ക്ക് യഥാക്രമം 35, 30 രൂപ വിലവരും.
https://www.facebook.com/Malayalivartha