ഹോം തീയറ്റർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
ഇന്നത്തെ ഭൂരിഭാഗം പുതു തലമുറ വീടുകളെ മോടിപിടിപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല,അതിൽ അവർ വളരെ ശ്രദ്ധാലുക്കളും ആണ്.ഓരോ മുക്കും മൂലയും പുതിയരീതിയിൽ പണിതെടുക്കാൻ വളരെ ശ്രദ്ധിക്കാരും ഉണ്ട്.വീടുകളില്‍ ഹോം തിയേറ്റര്‍ ഒരുക്കുന്നത് ഇന്ന് ട്രെന്‍ഡാണ്,പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ഈ കാര്യത്തിൽ ശ്രദ്ധചെലുത്തിവരുന്നു . ആദ്യകാലത്ത് ടെലിവിഷന് ഇരുവശത്തുമായി അധികമായി നല്‍കുന്ന ഓരോ സ്പീക്കറുകളും വലുപ്പം കുറഞ്ഞ ഒരു സബ് വൂഫറുമായിരുന്നു ഉണ്ടായിരുന്നത്.
ഹോം തിയേറ്ററിനുള്ള ടിവി, സ്പീക്കറുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയൊക്കെ പ്രത്യേകം വാങ്ങി വീട്ടില്‍ തിയേറ്റര്‍ ഒരുക്കുക അത്ര എളുപ്പമല്ല. അതിനാല്‍ സാധാരണക്കാരന് ഏറ്റവും നല്ലത് ഹോം തിയേറ്റര്‍ ഇന്‍ ബോക്‌സ് പാക്കേജ് രീതിയാണ്. ബോക്‌സിനുള്ളില്‍ ഹോം തിയേറ്ററിനു വേണ്ടതെല്ലാം ഉണ്ടാകുമെന്നതാണ് പ്രത്യേകത. പല പ്രമുഖ ടിവി കമ്പനികളും ഇങ്ങനെയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് നല്‍കുന്നുണ്ട്.15,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ വിലയുള്ള ഹോം തിയേറ്റര്‍ ബോക്‌സ് പാക്കേജ് ലഭ്യമാണ്. ഇതിന്റെ ഒരു പ്രധാന പ്രശ്‌നം പിന്നീട് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്.ഹോം തിയേറ്ററിന്റെ പകുതി ഗുണവും ശബ്ദ വിന്യാസത്തിലാണിരിക്കുന്നത്. ഇതിന് ഏറ്റവും മികച്ച സ്പീക്കറുകള്‍ റൂമില്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളില്‍ സ്ഥാപിക്കുകയാണ് വേണ്ടത്.ആറ് സ്പീക്കറുകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. കൂടുതലായാല്‍ അത്രയും നന്ന്. സെന്റര്‍ സ്പീക്കര്‍, ലെഫ്റ്റ്, റൈറ്റ് സ്പീക്കറുകള്‍ എന്നിങ്ങനെ ഇവയെ തരം തിരിച്ചുവേണം വെക്കാന്‍. സബ് വൂഫര്‍, ബാസ് തുടങ്ങിയ ശബ്ദത്തിന്റെ ഏതു തലവും കാതുകളിലെത്തിക്കാനുള്ള ശക്തി സ്പീക്കറിനുണ്ടാകണം. ഇരിക്കുന്ന ഒരു വ്യക്തിയുടെ കാതുകളുടെ ഉയരത്തില്‍ സ്പീക്കറുകള്‍ ചുറ്റിനും ഘടിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. അല്പം മുകളിലോട്ടായാലും താഴോട്ട് പോകാതെ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha