ലിവിങ് ഗ്രീൻവാൾ
നഗരമധ്യത്തിലെ ഫ്ലാറ്റുകളിൽ പച്ചപ്പിന്റെ ചെറുകാടുകൾ ആണ് വെർട്ടിക്കൽ ഗാർഡനുകൾ.ഫ്ലാറ്റുകളിൽ ബൽക്കാണിയിലാണ് പൊതുവെ വെർട്ടിക്കൽ ഗാർഡനിന്റെ സ്ഥാനമെങ്കിലും ലിവിങ്ങിലും ഡൈനിംഗിലും മുറ്റത്തും വീട്ടുകാരുടെ ഇഷ്ടമനുസരിച്ചു എവിടെയും വയ്ക്കാം. ഫ്രഞ്ച് ബോട്ടാണിസ്റ്റും ആർട്ടിസ്റ്റുമായ പാട്രിക് ബ്ളാങ്ക് ആണ് 30 വർഷങ്ങൾക്കുമുൻപ് വെർട്ടിക്കൽ ഗാർഡൻ എന്ന ആശയം അവതരിപ്പിച്ചത്.മെഷിൽ മെറ്റൽ ഫ്രെയിം വർക്ക് ചെയ്ത് പ്ലാസ്റ്റിക് ചെടിച്ചട്ടികൾ ലോക്ക് ചെയ്താണ് വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കുന്നത്.തടിയിൽ പാനലിൽ ക്ലാമ്പ് ഘടിപ്പിച്ച്, ചുമരിൽ നിന്നും ഇളക്കി മാറ്റാവുന്ന താരം വെർട്ടിക്കൽ ഗാർഡനുകളും ഉണ്ട്.ഇഷ്ടമുള്ള ഇടത്തിലേക്ക് ഗാർഡൻ ഇളക്കിമാറ്റി വയ്ക്കാമെന്ന സൗകര്യം ഇതിനുണ്ട്.വീലുകൾ ഘടിപ്പിച്ച ശേഷം മെറ്റൽ ഫ്രെയിമിൽ വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്ത് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഉരുട്ടിനീക്കാവുന്നവയും ഉണ്ട്. ചുമരിൽ ഇൻസ്റ്റലേഷനുകളായും കാൻവാസിൽ പെയിന്റിങ് പോലെയും വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം.
https://www.facebook.com/Malayalivartha