പഴയ ഫര്‍ണിച്ചര്‍ ഒന്നു പുതുക്കാം
ഇന്ന് ചിലവേറിയ പണിയാണ് വീട്ടിലേക്ക് ഫർണിച്ചർ വാങ്ങുക എന്നത്.പലത് തിരഞ്ഞെടുത്താലും അതിലൊന്നും തൃപ്തരാവുകയും ഇല്ല നമ്മൾ.വീടിനു അനിയോജയമായ ഫർണിച്ചർ കിട്ടാനില്ല എന്ന പരാതിമാത്രം ബാക്കിയാകും. എന്നാൽ ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായതുമായ വഴിയാണ് പഴയ ഫർണിച്ചർ പുതുക്കിയെടുക്കുക എന്നത്.പുതിയ വീടുകള്‍ നിര്‍മിക്കുമ്ബോള്‍ പുതിയ ഫര്‍ണിച്ചര്‍ വേണമെന്ന് എല്ലാവരും കരുതും എങ്കിലും . എന്നാല്‍ പഴയ ഫര്‍ണിച്ചറുകളെ പുതിയ സ്റ്റെയിലിലേക്ക് മാറ്റിയെടുക്കുന്നതാണ് ഏറ്റവും മികച്ച രീതി എന്ന പറയാം വീടിന്റെ ഇന്റീരിയറിനോട് യോജിക്കുന്ന നിറവും രൂപവും നല്‍കുക. ഇതിലൂടെ ഫര്‍ണിച്ചറിനു വരുന്ന വലിയ രീതിയിലുള്ള സാമ്ബത്തിക നഷ്ടത്തെ ചെറുക്കാന്‍ കഴിയും.മാത്രമല്ല നമുക്ക് ഇഷ്ടമുള്ള രീതിയിൽ തയ്യാറാക്കിയെടുക്കാനും കഴിയും. പുതിയമാറ്റങ്ങളോടെ രൂപകൽപ്പന ചെയ്ത പഴയ ഫർണിച്ചറുകൾ വീടിനു മോടികൂട്ടുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha