വീടിന് നൽകാം പുതുമയുള്ള നിറങ്ങൾ
നിറങ്ങൾക്ക് കഥകൾ പറയുവാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. പല നിറങ്ങൾ പല കാര്യങ്ങളെയും സൂചിപ്പിക്കുന്നു. വീടിലെ ചുവരുകൾക്ക് നിറം നൽകുമ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. നിറങ്ങൾ ഭംഗിയ്‌ക്കൊപ്പം വീടിന്റെയും മുറികളുടെയും വലിപ്പത്തിന്റെ കൂട്ടുവാനും കുറയ്ക്കുവാനും വഴിയൊരുക്കുന്നു.
പെയിന്റുകളിൽ പിഗ്മെന്റുകളും ഒരുതരം എണ്ണയോ അല്ലെങ്കിൽ വെള്ളം അടിസ്ഥാനമാക്കിയ ബൈൻഡറോ ആണുള്ളത്. പണ്ട് കാലങ്ങളിൽ വീടുകൾക്കും മുറികൾക്കുമെല്ലാം വെള്ള നിറമാണ് നൽകിയിരുന്നത്.
എന്നാലിന്നതിനെ അധികമാരും ഉപയോഗിക്കാറില്ല. കളർഫുൾ ഇന്റീരിയറും മറ്റുമുള്ള വീടുകളാണ് ആളുകൾക്ക് പ്രിയങ്കരം.
ഇളം നിറത്തിലുള്ള പെയിന്റും അതിനു അനുയോജ്യമായ ഷേഡുകളുമാണ് ഇന്ന് പലരും വീടുകൾക്ക് നൽകുന്നത്. അത് വീടിന്റെ മൊത്തത്തിലുള്ള മുഖച്ഛായ തന്നെ മാറ്റുന്നു. ഇളം നിറങ്ങൾ ചുമരുകൾക്ക് നൽകുമ്പോൾ വീടിനകത്തു കൂടുതൽ സ്ഥലമുള്ളതായി തോന്നുകയും ചെയ്യുന്നു. വലുപ്പം കുറഞ്ഞ വീടുകൾക്ക് ഇളം നിറങ്ങൾ ഉപയോഗിക്കുക.
മൂഡ് ഓഫ് ആയ ആളുകൾക്ക് അല്പം ആശ്വാസം നൽകുന്ന നിറങ്ങളാണ് മഞ്ഞ, ഇളം പച്ച, റോസ്, ഇളം നീല എന്നിവ. മനസ്സിനെ കുളിർപ്പിക്കാൻ ശേഷിയുള്ളവയാണീ നിറങ്ങൾ. വീടിനും ഭിത്തികൾക്കും നൽകുന്ന നിറത്തിനു അനുയോജ്യമായ രീതിയിലുള്ള ഫർണിച്ചറുകൾ വീടിനെ മനോഹരമാക്കുന്നു.
ബെഡ്‌റൂമുകൾക്ക് എപ്പോഴും ചേരുന്ന നിറം പച്ചയാണ്. പച്ച പ്രതീക്ഷയുടെ നിറമാണല്ലോ. ഉത്സാഹവും, ഉന്മേഷവും നൽകാനും പച്ച നിറത്തിനു കഴിയുന്നു. അടുക്കളയ്ക്ക് നൽകുവാൻ അനുയോജ്യമായ നിറം മഞ്ഞയാണ്. ആത്മവിശ്വാസത്തിന്റെയും പോസിറ്റിവിറ്റിയുടെയും നിറമാണ് മഞ്ഞ. അടുക്കളയ്ക്ക് നല്കാൻ അനുയോജ്യമായ മറ്റൊരു നിറം ഐവറിയാണ്. കുട്ടികളുടെ മുറികൾക്ക് ഓറഞ്ച്, റെഡ്, പിങ്ക് തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കാം.
സിറ്റിംഗ് റൂം, റിലാക്സിങ് റൂം എന്നിവയ്ക്ക് വുഡൻ ഷെയ്ഡ് ആണ് യോജിച്ചത്. കൂടുതൽ ഉന്മേഷം നൽകുവാൻ വുഡൻ ഷെയ്‌ഡുകൾക്ക് കഴിയുന്നു. നിറങ്ങളിൽ കാര്യമില്ല എന്ന് ചിന്തിക്കുന്നവർ ഒന്നി കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസിലാക്കാം നിറങ്ങൾ നൽകുന്ന മാറ്റമെന്താണെന്ന്.
https://www.facebook.com/Malayalivartha