Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ

21 FEBRUARY 2024 04:48 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയാദിൽ പുതിയ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്റർ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിൽ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ പദ്ധതിയാണ് 300 മില്യൺ ദിർഹം നിക്ഷേപം പ്രതീക്ഷിക്കുന്ന ഡേ സർജറി സെന്ററുകൾ. ബുർജീലിന്റെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗീകാരം ലഭിച്ച ആദ്യ രണ്ട് സെന്ററുകൾ 2025-ഓടെ പ്രവർത്തനം ആരംഭിക്കും.

അർബുദ ചികിത്സ, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി എന്നീ പ്രധാന സ്പെഷ്യാലിറ്റികളിൽ മിനിമലി ഇൻവേസീവ് സർജറികൾ സെന്ററുകളിൽ ലഭ്യമാക്കും. രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ നൂതനമായ റോബോട്ടിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനങ്ങളുമുണ്ടാകും. സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ ബുർജീൽ ഹോൾഡിങ്‌സിന്റെ പൂർണ ഉടമസ്ഥതയിലായിരിക്കും പ്രവർത്തിക്കുക. ആരോഗ്യ സേവനങ്ങൾക്ക് മികച്ച വളർച്ച പ്രതീക്ഷിക്കുന്ന സൗദി വിപണിയിൽ ഒരു ഡേ സർജറി സെന്റർ 150 മുതൽ 200 ദശലക്ഷം റിയാൽ വരെ വാർഷിക വരുമാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ കേന്ദ്രത്തിനും 10-15 ദശലക്ഷം ഡോളർ പ്രവർത്തന മൂലധന നിക്ഷേപമാണ് വേണ്ടിവരിക.

അബുദാബിയിലെ ബുർജീൽ ഹോൾഡിങ്‌സിന്റെ അൽ റീം സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്റർ മോഡലിലാണ് സൗദിയിലെ സെന്ററുകൾ ആസൂത്രണം ചെയ്യുക. 2017-ൽ ആരംഭിച്ച അൽ റീം സെന്റർ വർദ്ധിച്ച റഫറൽ നിരക്കിലൂടെ 2023-ൽ 253 ദശലക്ഷം ദിർഹം വരുമാനം രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിലൂടെ സൗദി അറേബ്യയുടെ വിഷൻ 2030-നെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. റിഹാബിലിറ്റേഷൻ, വെൽനസ് സേവനങ്ങൾ നൽകുന്ന ഫിസിയോതെറാബിയ ശൃംഖലയും ഡേ സർജറി സെന്ററുകളും പരസ്പര പൂരകമായി പ്രവർത്തിക്കും.

സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്റർ മാതൃകയിലെ അനുഭവ സമ്പത്ത് സൗദിയിലെ പുതിയ കേന്ദ്രങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നും രാജ്യത്തെ ആരോഗ്യമേഖലയിലെ ബുർജീലിന്റെ തുടർ പദ്ധതികൾക്ക് ഇത് ശക്തമായ പിന്തുണയേകുമെന്നും ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (35 minutes ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (1 hour ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (1 hour ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (1 hour ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (2 hours ago)

കൈക്കൂലി, സെക്യൂരിറ്റീസ് തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്  (2 hours ago)

മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കോടതി; സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുത്; അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; തുറന്നടിച്  (2 hours ago)

25000 കൈക്കൂലി വാങ്ങുന്നതിനിടെ എടിഎമ്മിൽ നിന്നും വൈക്കം ഡെപ്യൂട്ടി തഹസീർ വിജിലൻസിന്റെ പിടിയിൽ; പിടികൂടിയത് വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  (3 hours ago)

മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്  (3 hours ago)

വൈദ്യുതി ബില്ലടയ്ക്കാന്‍ പറഞ്ഞതിന് ഉദ്യോഗസ്ഥന് ഉടമയുടെ മര്‍ദ്ദനം  (3 hours ago)

വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി സ്വപ്നം കാണുന്നവർക്ക് ജർമ്മനയിൽ ഒഴിവുകൾ  (3 hours ago)

98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം...  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം  (3 hours ago)

വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 240 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends