വീടിന് നിറം നല്‍കുമ്പോള്‍
ലക്ഷങ്ങള്‍ ചെലവാക്കി ഉണ്ടാക്കിയ വീട്, അത് എത്ര മനോഹര നിര്‍മ്മിതിയാണെങ്കില്‍ക്കൂടി വീടിന്റെ നിറം മോശമാണെങ്കില്‍ വീടും മോശമാകും. മറുഭാഗത്ത് ചെറിയ വീടുകള്‍ പോലും അതിന്റെ നിറങ്ങളുടെ പ്രതേ്യകത കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. കാരണം ഓരോ വീടിന്റെയും നിറങ്ങളാണ് അതിന്റെ വ്യത്യസ്തത നിര്‍ണ്ണയിക്കുന്നത്. വീടിനു ചേരുന്ന വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചാല്‍ വീടിന്റെ ഭംഗികൂട്ടാന്‍ നിങ്ങള്‍ക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വരില്ല.
വര്‍ണ്ണ വൈവിധ്യങ്ങളുടെ മനോഹര ലോകത്താണ് നാമിന്ന്. പണ്ടുകാലത്ത് രണ്ട് നിറങ്ങളിലാണ് വീടുകള്‍ കാണപ്പെട്ടത്. വെള്ള പൂശിയ വീടുകളും പൂശാത്ത മണ്‍നിറമുള്ള വീടുകളും. എന്നാല്‍ ഇന്നോ? മുന്‍നിര പെയിന്റ് കമ്പനികള്‍ മൂവായിരത്തോളം ഷെയ്ഡുകളാണ് തങ്ങളുടെ കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വീടിന് ചേര്‍ന്ന നിറമെന്ത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം സാധ്യമല്ല. പുറം ഭാഗത്തിന് നല്‍കേണ്ട നിറമാണെങ്കില്‍ വീടിന്റെ രൂപം, പശ്ചാത്തലം, ചുറ്റിലുമുള്ള കെട്ടിടങ്ങള്‍, ഭൂപ്രകൃതി ഇവയനുസരിച്ച് തിരഞ്ഞെടുക്കണം. അകം വീടിനാകട്ടെ, തറയുടെ നിറം, മുറിയുടെ വലിപ്പം, ഫര്‍ണിച്ചറുകള്‍ ഇവയ്ക്കു പുറമേ വീട്ടുകാരന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും നിറം.
എന്നാല്‍ നിങ്ങളെ ആകര്‍ഷിച്ച മറ്റൊരു വീടിന്റെ നിറം നിങ്ങളുടെ വീടിനും നല്‍കാം എന്ന് തീരുമാനിക്കരുത്. രണ്ടിലധികം പെയിന്റ് കമ്പനികളുടെ കാറ്റലോഗുകള്‍ പരിശോധിക്കുക. പെയിന്റിന്റെ പ്രതേ്യകതകളും നിറവിന്യാസവും ഷെയ്ഡുകളും നോക്കി മനസിലാക്കുക. കടും നിറങ്ങളുടെ ട്രന്‍ഡ് മാറിക്കഴിഞ്ഞു. ഇളം നിറങ്ങളാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുക.
വെയിലും മഴയും ധാരാളമുള്ള നാടാണ് നമ്മുടേത്. കാലാവസ്ഥാപരമായ ഇത്തരം പ്രതേ്യകതകള്‍ മനസില്‍ വച്ചുവേണം പുറം വീടിനുള്ള പെയ്ന്റ് തിരഞ്ഞെടുക്കാന്‍. എമല്‍ഷന്‍ പെയ്ന്റുകള്‍, വാട്ടര്‍പ്രൂഫ് സിമന്റ് പെയിന്റുകള്‍ പോലെ ഗുണമേ•യുള്ളതും പുറം ഭിത്തികള്‍ക്ക് യോജിച്ചതുമായുള്ള പെയ്ന്റുകള്‍ ഉപയോഗിക്കാം.
ഈര്‍പ്പം തങ്ങിനില്‍ക്കുന്ന ഭിത്തികളില്‍ വാട്ടര്‍പ്രൂഫ് സിമന്റ് പെയ്ന്റുകള്‍ ഉപയോഗിക്കാം.
പെയ്ന്റിംഗിനുമുന്‍പ് ചുവരുകളിലെ പൊട്ടലുകളും വിള്ളലുകളും പരിഹരിക്കണം. പൊടികളും പായലും പൂപ്പലും നീക്കിയ ശേഷമായിരിക്കണം പെയ്ന്റിംഗ്. വിള്ളലുകള്‍ മാറ്റാന്‍ ലീക്ക് പ്രൂഫിംഗ് കോമ്പൗട്ടുകള്‍ ഉപയോഗിക്കാം. ഭിത്തികള്‍ ഉണങ്ങിയ ശേഷവും നല്ല വെയിലുള്ളപ്പോഴും മാത്രം പെയ്ന്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. എമല്‍ഷന്‍ പെയ്ന്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രൈമര്‍ കോട്ട് അടിച്ചതിനു ശേഷം മാത്രം പെയ്ന്റ് അടിക്കുക.
സിമന്റ് ബേസ്ഡ് പുട്ടികളും അക്രിലിക് ബേസ്ഡ് പുട്ടികളും വിപണിയില്‍ സുലഭമാണ്. മിഴിവ് നല്‍കുക അക്രിലിക് പുട്ടികളാണെങ്കിലും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം സിമന്റ് ബേസ്ഡ് പുട്ടികളാണ്.
വീടിനകത്ത് പ്ലാസ്റ്റിക് എമല്‍ഷനുകള്‍ ഉപയോഗിക്കുന്നതാണ് പുതിയ ശൈലി. ഒരു ചുവരില്‍ മാത്രം കടും നിറവും മറ്റ് ചുവരുകളില്‍ ഇളം നിറം ഉപയോഗിക്കുന്നതും തറയുടെ നിറത്തിന് ചേരുന്ന നിറം ചുവരുകള്‍ നല്‍കുന്നതും പുതിയ ട്രന്റാണ്.
നിറങ്ങള്‍ വാരിപ്പൂശാതെ ഒന്നോ രണ്ടോ നിറങ്ങളും അവയുടെ വിവിധ ഷേഡുകളും ഉപയോഗിക്കുക. വീടിന് ഭംഗി മാത്രമല്ല ലാളിത്യവും കൈവരും.
https://www.facebook.com/Malayalivartha