Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

ഒരുക്കാം ബ്‌ളാക് ആന്‍ഡ് വൈറ്റ് ഭവനം

01 AUGUST 2016 02:11 PM IST
മലയാളി വാര്‍ത്ത

കറുപ്പിന്റെ ചാരുതയും വെളുപ്പിന്റെ കുളിര്‍മ്മയും ഒന്നിച്ചാല്‍ വീടിന് ഭംഗി ഇരട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. മോഡേണ്‍ കണ്ടമ്പററി സ്‌റ്റൈലിന് ഏറ്റവും ഇണങ്ങുന്നതാണീ നിറങ്ങള്‍. ഈ രണ്ടു നിറങ്ങളില്‍ ഇന്റീരിയര്‍ ഒരുക്കാമെന്നു തോന്നുന്നുവെങ്കില്‍ ശങ്കിച്ചു നില്‍ക്കേണ്ട. ബ്‌ളാക് ആന്റ് വൈറ്റ് തീമാണ് മനസിലെങ്കില്‍ ഇന്റീരിയര്‍ വര്‍ക്കിന്റെ ആദ്യ ഘട്ടം മുതല്‍ അത് പാലിക്കണം. തറ പണികഴിക്കുമ്പോള്‍ വെള്ളയോ കറുപ്പിനോടു ചേര്‍ന്നതോ കറുപ്പോ നിറമുള്ള ടൈല്‍ ഇടാനും, പെയിന്റിങ്ങില്‍ ഈ കോമ്പിനേഷന്‍ കൊണ്ടുവരാനും ശ്രമിക്കണം.

ചുവരു മുഴുവനായും കറുപ്പ് നിറം കൊടുക്കുന്ന കാര്യം നമുക്കാലോചിക്കാന്‍ പോലും വയ്യ.കറുപ്പു നിറം നല്‍കിയാല്‍ അകത്തളത്ത് വെളിച്ചം കുറയുമെന്നത് വാസ്തവം തന്നെയാണ്. അപ്പോള്‍ അടുത്ത വഴി ഒരു ഭിത്തിക്കു മാത്രം കറുപ്പു നിറം നല്‍കുക എന്നതാണ്. വേണമെങ്കില്‍ പെയിന്റ് ഒഴിവാക്കി കറുപ്പു പ്രിന്റുകളുള്ള വോള്‍പേപ്പറുകള്‍ ഉപയോഗിക്കാം.
കറുപ്പ്‌വെള്ള കോമ്പിനേഷനിലുള്ള ഫര്‍ണിച്ചര്‍, കുഷ്യന്‍സ് എന്നിവ ഉപയോഗിച്ച് അകത്തളത്തിന്റെ ഭാവം ബ്‌ളാക്ആന്റ് വൈറ്റിലേക്ക് മാറ്റിയെടുക്കാം.
നിറമുള്ള കാര്‍പ്പെറ്റുകള്‍, റഗ്ഗുകള്‍ എന്നിവക്കു പകരം വെളുപ്പോ കറുപ്പോ അല്‌ളെങ്കില്‍ കറുപ്പിനോടൊത്തുപോകുന്ന ചാരക്കളറിലുള്ള കാര്‍പ്പെറ്റോ ഇടാം.


വെള്ള കര്‍ട്ടനുകളുടെ അടുത്ത് ഒരു കറുപ്പു നിറത്തിലുളള ചാരുകസേരയിട്ടാല്‍ ഉഷാറും. അതുപോലെ കറുപ്പും വെളുപ്പും ഇട കലര്‍ന്ന കര്‍ട്ടനുകള്‍, ബെന്‍ഡുകള്‍ എന്നിവ ജനാലയുടെ ഭംഗിക്കായി തെരഞ്ഞെടുക്കാം.
റഗ്ഗുകള്‍ ഇന്റീരിയറിന്റെ പ്രൗഢി കുട്ടുന്നതോടൊപ്പം മോഡേണ്‍ ലുക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. വെള്ളയോ ചാരനിറമോ ഉള്ള റഗ്ഗിനു മുകളില്‍ ചെറിയൊരു കറുപ്പുനിറത്തിലുള്ള കോഫി ടേബിള്‍ മനസ്സില്‍ വരുന്നുണ്ടെങ്കില്‍ മടിക്കണ്ട. അത് ഇന്റീരിയറിന് ഭംഗി കൂട്ടുകയേയുള്ളു.
വെള്ളനിറമടിച്ച ചുവരില്‍ നിഷേ സ്‌പേസ് ഉണ്ടെങ്കില്‍ കറുപ്പു നിറമുള്ള ആക്‌സസറീസ് വെക്കാം.
കറുത്ത വാള്‍പേപ്പര്‍ ഒട്ടിച്ച ചുവരിനടുത്ത് വെള്ള പൂക്കളോടു കൂടി പോട്ട് ആ സ്‌പേസിനെ മനോഹരമാക്കും.
ഇനി ചെറുതും വലുതുമായ ഈ നിറങ്ങളില്‍ത്തന്നെയുള്ള ഡെക്കറേറ്റീവ് പീസുകള്‍ തേടികണ്ടുപിടിക്കുന്നതോടെ ഈ പാറ്റേണില്‍ ഇന്റീരിയര്‍ ഒരുക്കുന്നതിന്റെ പകുതി കാര്യങ്ങള്‍ കഴിഞ്ഞു. വെള്ള ലാംപ് ഷെയ്ഡുകള്‍ മുറിക്ക് ഭംഗി കൂട്ടന്നതോടൊപ്പം റൊമാന്റിക്ക് ലുക്കും നല്‍കും.


കിടപ്പുമുറികളിലെയും മറ്റും വാഡ്രോബുകളും കാബിനറ്റുകളും വെള്ളനിറമുള്ളതായാല്‍ മുറി അല്‍പം കൂടി വിസ്താരമുള്ളതായി തോന്നും.
കറുപ്പിനും വെളുപ്പിനുമൊപ്പം ഏതു നിറവും ഇണങ്ങും. കിടപ്പുമുറിയില്‍ കോമ്പിനേഷന്‍ തുടരുകയാണെങ്കില്‍ കറുപ്പിനോടൊപ്പമോ വെപ്പിനോടൊപ്പമോ ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറങ്ങളോ ഇളം നിറങ്ങളോ കലര്‍ന്ന ബെഡ് സ്‌പ്രെഡ്, ക്വില്‍ട്ട് എന്നിവ ഒരുക്കാം.
ഉത്സവകാലങ്ങളില്‍ വീടിനല്‍പം അലങ്കാരം ആവശ്യമാണെങ്കില്‍ ഈ കോമ്പിനേഷനെ ഭംഗിയെ ബാധിക്കാത്ത വിധം അതും ചെയ്യാം. ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍, ബ്രോണ്‍സ് എന്നീ നിറങ്ങള്‍ കറുപ്പും വെളുപ്പുമായി നന്നായി ചേര്‍ന്നുപോകുന്നവയാണ്. എന്നാല്‍ അതെല്ലാം അധിമാകാതെ സൂക്ഷിക്കണമെന്നു മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുവിന്റെ വിധി എഴുതിയത്ത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്  (28 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍  (28 minutes ago)

ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍  (55 minutes ago)

ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്... പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

എ ആർ റഹ്മാനെ തൊട്ടുപോകരുത്ത്...!തുറന്നടിച്ച് സൈറ ഭാനു ഓഡിയോ പുറത്ത്..!  (1 hour ago)

സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....  (1 hour ago)

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അവസരം  (2 hours ago)

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തിയ വാഹനം കൊള്ളയടിച്ചു  (2 hours ago)

കാര്‍ത്തിക ദീപ മഹോത്സവത്തിനൊരുങ്ങി തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം ....  (2 hours ago)

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി 13 വരെ  (2 hours ago)

കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്...ഹെയര്‍ ഡ്രയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്... പവന് 800 രൂപയുടെ കുറവ്  (3 hours ago)

കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....  (3 hours ago)

സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വിലയില്‍ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends