സമകാലികതയുടെ സൗന്ദര്യം
സമകാലികതയുടെ മനോഹാരിത നഗരാതിര്‍ത്തിവിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കാറാന്‍ തുടങ്ങുന്നു. വീടുകളെ 'മോഡേണ്‍' ആക്കാന്‍ കണ്ടംപ്രറിയോളം അനുയോജ്യമായ മറ്റൊരു ഡിസൈന്‍ ഇല്ലതാനും.
സമകാലിക ഡിസൈനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുക അതിന്റെ അനന്യമായ പ്രതേ്യകതകളാണ്. നേര്‍രേഖ ഡിസൈനുകളെന്ന് കണ്ടംപ്രറി സ്റ്റൈലുകളെ നിര്‍വചിക്കാം. ഇന്റീരിയറില്‍ തുടങ്ങി ഗെയ്റ്റില്‍ വരെ കാണാം ഈ നേര്‍രേഖാ ഡിസൈനുകള്‍. ഫര്‍ണിച്ചറുകളിലും ഇതേ രീതി പിന്‍തുടരുന്നു. ഡിസൈന്‍ മാത്രമല്ല ഫര്‍ണിച്ചറുടെ നിറങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. അവ ചിലപ്പോള്‍ നിറങ്ങളുടെ കടും ഷെയ്ഡുകളായിരിക്കും. അല്ലെങ്കില്‍ ശാന്തമായ, ന്യൂട്രല്‍ ഷേഡുകളാവാം. ഹൈലൈലറ്റ് ചെയ്യേണ്ട ഭാഗങ്ങളിലെ ഗ്രാഫിക് വര്‍ക്കുകളാണ് മറ്റൊരു പ്രതേ്യകത.
അടിസ്ഥാന ആകൃതികളായ ചതുരം, ദീര്‍ഘചതുരം, സമചതുരം തുടങ്ങിയ ആകൃതികളിലായിരിക്കും ഫര്‍ണിച്ചറുകള്‍. ഒട്ടുമുക്കാല്‍ ഫര്‍ണിച്ചറുകളും ചതുരാകൃതിയിലുള്ളവയായിരിക്കും. മിനിമലിസം ആണ് കണ്ടംപ്രറി ശൈലിയുടെ മുഖമുദ്ര എന്ന്പറയാം. കൊത്തുപണികള്‍ അലങ്കാരപ്പണികള്‍ ഇവ തീര്‍ത്തും ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ മെറ്റീരിയലിന്റെ യഥാര്‍ത്ഥ ഉപയോഗവും ഈ ശൈലിയിലാണെന്നതാണ് മറ്റൊരു പ്രതേ്യകത.
പരമ്പരാഗത രീതിപോലെ ആഘോഷപൂര്‍വമായിരിക്കില്ല കണ്ടംപ്രറി സ്റ്റൈല്‍. എന്നുകരുതി തീര്‍ത്തും തണുപ്പനുമായിരിക്കില്ല ഇത്. മുറിക്കകത്തെ അലങ്കാരമാകട്ടെ ഹൈലൈറ്റുകളാകട്ടെ 'ബാലന്‍സി'നാണ് കണ്ടംപ്രറി ശൈലിയില്‍ പ്രാമുഖ്യം. തീര്‍ത്തും യാന്ത്രികമല്ല കണ്ടംപ്രറി ശൈലി എന്നുകരുതി തീര്‍ത്തും തണുപ്പനുമല്ല.ഗ്രാഫിക് വര്‍ക്കുകളായിരിക്കും ഹൈലൈറ്റ് ചെയ്യാനായി ഉപയോഗിക്കുക.
https://www.facebook.com/Malayalivartha