Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഐലന്‍ഡ് അടുക്കളയുടെ കാലം

11 AUGUST 2016 11:54 AM IST
മലയാളി വാര്‍ത്ത

അടുക്കളയില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. അടുക്കള പാചകം ചെയ്യാനുള്ള മുറി മാത്രമല്ല. ആഹാരസാധനങ്ങളും അടുക്കള ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളുമെല്ലാം ഒതുക്കിവെക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ പരിമിതികള്‍ക്കിടയില്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. അടുക്കളയില്‍ ആധുനിക സൗകര്യങ്ങള്‍ എത്രയായാലും നമുക്കത് അധികമാകില്ല. എന്നാല്‍ ആധുനികത മാത്രമല്ല അല്‍പം കലയും കൂട്ടിക്കലര്‍ത്തിയാണ് ഡിസൈനര്‍മാര്‍ അടുക്കളകള്‍ സജ്ജീകരിക്കുന്നത്.

ഒരു വീടിന്റെ അകത്തളത്ത് കൂടുതല്‍ സജീവമായ ഇടം അടുക്കള തന്നെയാണ്. വീട് പണി തുടങ്ങുന്നതിനു മുമ്പേ അടുക്കളയെ കുറിച്ചുള്ള ആശങ്കകള്‍ വീട്ടുകാര്‍ പങ്കുവെക്കും. പഴയ കാലത്തേതു പോലെ വീട് പണി കഴിഞ്ഞാല്‍ പഴയ വീട്ടിലെ സാധനങ്ങള്‍ പെറുക്കിവെക്കുന്നതല്ല ഇപ്പോഴത്തെ പതിവ്. വീടിന്റെ രൂപകല്‍പനാ ശൈലിക്ക് അനുയോജ്യമായാണ് അടുക്കളയുടെ ഇന്റീരിയറും ഒരുക്കുന്നത്. വീടു നിര്‍മ്മാണത്തില്‍ ഏറെ കരുതലും ശ്രദ്ധയും നല്‍കുന്നത് അടുക്കളക്കാണ്. പണച്ചെലവു വരുന്നതും അടുക്കളക്കു തന്നെ.

മോഡുലാര്‍ കിച്ചണ്‍ എന്ന മോഡേണ്‍ അടുക്കളകള്‍ നമ്മുടെ സ്ഥലസൗകര്യവും താല്‍പര്യവുമനുസരിച്ച് രൂപകല്‍പന ചെയ്യാനാകും.യൂറോപ്യന്‍ ശൈലിയിലുള്ള കിച്ചണ്‍ കോണ്‍സെപ്റ്റില്‍ പ്രചാരമുള്ളതാണ് ഐലന്റ് അടുക്കള. ഐലന്റ് കൗണ്ടര്‍ അടുക്കളക്ക് ആധുനിക മുഖം കൊടുക്കുക മാത്രമല്ലാ, വര്‍ക്ക് സ്‌പേസും സ്‌റ്റോറേജുമെല്ലാം ഒരിടത്ത് വരുകയും ചെയ്യും. ധാരാളം സ്ഥലം വേണമെന്നതാണ് ഐലന്റ് കിച്ചണിന്റെ പരിമിതി. എന്നാല്‍ ഈ സ്ഥലത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നതാണ് പ്രത്യേകത.

കിച്ചണ്‍ സ്‌പേസിന്റെ നടുവിലായാണ് ഐലന്റ് കൗണ്ടര്‍ അഥവാ ഗ്യാസ് സ്റ്റവ് സജീകരിച്ചിരിക്കുന്നത്. മോഡുലാര്‍ ചിമ്മിനി ഒരു ഹാങ്ങിങ് കബോഡിനുള്ള കൊടുത്തിരിക്കുന്നു. കബോഡിലെ ബാക്കി സ്‌പേസ് സ്‌റ്റോറേജാക്കി മാറ്റിയിരിക്കുന്നു. കിച്ചണ്‍ കൗണ്ടറിന്റെ വശങ്ങളില്‍ കാബിനറ്റും ഓപ്പണ്‍ ഷെല്‍ഫുകളും ഡിസൈന്‍ ചെയ്തിട്ടുണ്ട്. പാചകത്തിന് സ്ഥിരം ഉപയോഗിക്കുന്ന ചേരുവകളും പാത്രങ്ങളും ഇവിടെ തന്നെ വെക്കാന്‍ കഴിയും. ടവല്‍ റോഡ്, ബുക്ക് റാക്ക്, നൈഫ് ഹോള്‍ഡര്‍ തുടങ്ങിയവക്കും ഇവിടെ സ്‌പേസ് കണ്ടത്തെിയിട്ടുണ്ട്.

അടുക്കളക്കൊപ്പം വര്‍ക്ക് സ്‌പേസും ഒരുക്കിയാല്‍ സമയം പാഴാകുന്നത് ഒഴിവാകും. സിങ്കിന് താഴെ സ്‌റ്റോറേജിനായി കാബിനറ്റുകള്‍ കൊടുക്കാം . ഓപ്പണ്‍ കിച്ചണ്‍ കോണ്‍സെപ്റ്റില്‍ തുറന്ന ഷെല്‍ഡുകളാണ് അധികവും. പാത്രങ്ങള്‍ ഉള്‍പ്പെടെ സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങള്‍ എപ്പോഴും തുറന്ന് എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്. സ്‌റ്റോറേജിനു വേണ്ടി വുഡന്‍, വെനീര്‍ കാബിനറ്റുകളും ഒരുക്കാം.

വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് കിച്ചണ്‍ രൂപകല്‍പന ചെയ്യേണ്ടത് . അടുക്കളയിലെ ഒരു ഭാഗത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ സെറ്റു ചെയ്യാം. അതിനോട് ചേര്‍ന്ന് ഗ്‌ളാസിലും വുഡന്‍ വെനീറിലും കോക്കറി ഷെല്‍ഫും ഒരുക്കാം . ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ സ്‌പേസില്‍ നിന്നും പാര്‍ട്ടീഷന്‍ നല്‍കി വാഷ് സ്‌പേസും നല്‍കാം .

ഐലന്‍ഡ് കൗണ്ടറാണ് ഇത്തരം അടുക്കളകളിലെ ഹൈലൈറ്റ്. ഉയരമുള്ള സ്റ്റൂളുകള്‍ ഇവിടെയിട്ട് പ്രിപറേഷന്‍ കൗണ്ടറായും ഇത് ഉപയോഗിക്കാം. അടുക്കള ഐലന്റ് കോണ്‍സെപ്റ്റിലാണെങ്കില്‍ പാചകത്തിനിടെ സ്‌റ്റോര്‍ റൂമിലേക്കും വര്‍ക്ക് ഏരിയയിലേക്കും ഓടി നടക്കേണ്ട കാര്യമില്‌ളെന്ന് സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിധി കൂട്ടണമെന്ന് ആവശ്യം... ശബരിമലയില്‍ തിരക്ക്; പതിനെട്ടാം പടി കയറാനായി തീര്‍ഥാടകരുടെ വലിയ നിര, 64,722 പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂ പരിധികൂട്ടിയില്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ദര്‍ശനം കിട്ട  (3 minutes ago)

ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഗോവന്‍ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടം...  (13 minutes ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...  (23 minutes ago)

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (54 minutes ago)

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം....  (1 hour ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (1 hour ago)

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍  (1 hour ago)

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ  (1 hour ago)

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (2 hours ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്  (2 hours ago)

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം  (2 hours ago)

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്  (2 hours ago)

തിരിച്ചടിക്കാന്‍ യുക്രൈന്‍... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ; മറുപടി നല്‍കാനരുങ്ങി യുക്രൈന്‍  (2 hours ago)

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (3 hours ago)

Malayali Vartha Recommends