ബാത്‌റൂമുകള്‍ക്കും വേണ്ടേ ഒരു ചെയ്ഞ്ച്
ബാത്‌റൂമുകള്‍ വെറും ശുചിമുറികള്‍ മാത്രമല്ല.ഒരു വീട് പണിയുമ്പോള്‍ ബാത്‌റൂമില്‍ അധിക ശ്രെധ കൊടുക്കുന്നതും അതുകൊണ്ടാണ്. വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരവും സുരക്ഷിതവും ആയിരിക്കണം ബാത്‌റൂമുകള്‍. വലിയ ബാത്‌റൂമുകളോടാണ് മലയാളികള്‍ക്ക് പ്രിയം. ഇതില്‍ വൈറ്റ് ഏരിയയും ഡ്രൈ ഏരിയയും പ്രത്യേകം വേര്‍തിരിച്ച് രൂപകല്പന ചെയ്യണമെന്ന ആവശ്യവുമായാണ് ഭൂരിഭാഗം ആളുകളും സമീപിക്കുന്നതെന്ന് ആര്‍ക്കിടെക്ടുകള്‍ പറയുന്നു. ഇവ തമ്മില്‍ ഗ്ലാസോ കര്‍ട്ടനോ ഉപയോഗിച്ച് വേര്‍തിരിക്കാം. വൈറ്റ് ഏരിയയില്‍ ചെടികളും മറ്റും വെച്ച് റിഫ്രഷിങ് ഫീല്‍ നല്കാം.ആകാശം കണ്ടു കുളി പാസാക്കാന്‍ റൂഫില്‍ ഗ്ലാസിട്ട് ഓപന്‍ ബാത്‌റൂം ഒരുക്കുന്നവരുണ്ട്.
ഭംഗിയും ഉപയോഗക്ഷമതയും ഒരുക്കി വേണം ബാത്‌റൂമുകള്‍ ഒരുക്കാന്‍. സാനിട്ടറി ഉത്പന്നങ്ങള്‍ വാങ്ങുന്നവരില്‍ 90% തിരഞ്ഞെടുക്കുന്നത് വെള്ള നിറമാണ്. പഴയ ദീര്‍ഘ വൃത്ത ക്ലോസറ്റുകള്‍ക്ക് പകരം ചതുര ക്ലോസറ്റുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ബാത്‌റൂമുകളില്‍ ആന്റിസ്‌കിഡ് ടൈലുകളെക്കാള്‍ മാറ്റ് ഫിനിഷുള്ള ടൈലുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഇവ വൃത്തിയാക്കാനും എളുപ്പമാണ്.
ആളുകള്‍ക്ക് ഇന്‍ഡയറക്ട് ലൈറ്റിങ്ങിനോടാണ് ഇപ്പോള്‍ പ്രിയം. ഫോള്‍സ് സീലിങ് ചെയ്ത് അതില്‍ സ്ട്രിപ്പ് ഉപയോഗിച്ച് ഇന്‍ഡയറക്ട് ലൈറ്റ് ചെയ്യാം.
അധികം സമയം ചെലവഴിക്കാതെയുള്ള 'കാക്കക്കുളി' കൂടിയതോടെ ബാത്ടബ്ബുകള്‍ക്കും കച്ചവടം കുറഞ്ഞു. ഇവയ്‌ക്കൊപ്പം പകരം ന്യൂജന്‍ ഉത്പന്നങ്ങള്‍ പലതും വിപണിയിലെത്തിക്കഴിഞ്ഞു. 3000 രൂപ മുതല്‍ 8 ലക്ഷം രൂപ വരെയുള്ള ക്ലോസറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ബാത്‌റൂമിലേക്ക് ആളുകയറുമ്പോള്‍ തന്നെ ക്ലോസറ്റ് കവര്‍ തനിയെ തുറക്കുന്നത് മുതല്‍ പെര്‍ഫ്യൂം വാഷ് വരെയുള്ള നൂതന സംവിധാനങ്ങളാണ് 8 ലക്ഷത്തിന്റെ ക്ലോസറ്റിലുള്ളത്.
റൂഫ് ഷവറുകളും ഹാന്‍ഡ് ഷവറുകളും കടന്ന് ഭിത്തിയില്‍ ഘടിപ്പിക്കുന്ന ബോഡി ഷവറുകളിലാണ് ഇപ്പോള്‍ ട്രെന്‍ഡ് എത്തിനില്‍ക്കുന്നത്. വെള്ളത്തിന്റെ ഊഷ്മാവ് അനുസരിച്ച് ലൈറ്റ് തെളിയുന്ന എല്‍ഇഡി ഷവറുകളും റിമോട്ട് ഉപയോഗിച്ച് ഊഷ്മാവ് ക്രമീകരിക്കാവുന്ന തെര്‍മോസ്റ്റാറ്റ് ഷവറുകളുമാണ് ഈ രംഗത്തെ താരങ്ങള്‍. കുളിക്കിടെയും ഫോണ്‍ വിളി തടസപ്പെടാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് ബ്ലൂടൂത്ത് സ്പീക്കറുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് ഭിത്തിയില്‍ ഘടിപ്പിച്ചു വെച്ച് ഫോണ്‍ വിളിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാം.
ബാത്‌റൂമുകളുടെ സ്വഭാവം മാറിയതോടെ ബാത്‌റൂം ഫിറ്റിങ്‌സുകളുടെ വിപണിയും അടിമുടി മാറി. സ്വദേശിയും വിദേശിയുമായ നിരവധി ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വിപണി പിടിക്കാന്‍ മത്സരിക്കുന്നത്. ജാഗ്വര്‍, സെറ, പാരിവെയര്‍, ഹിന്‍ഡ് വെയര്‍ എന്നിവയാണ് പ്രമുഖ ഇന്ത്യന്‍ സാന്നിധ്യം. യുഎസ് കമ്പനികളായ ബ്രീസ്, ഡെല്‍റ്റ, സ്പാനിഷ് കമ്പനിയായ റോക, ജപ്പാന്‍ കമ്പനിയായ ടോടോ തുടങ്ങിയവ കേരളത്തില്‍ വേര് പിടിച്ച ബ്രാന്‍ഡുകളാണ്.
https://www.facebook.com/Malayalivartha