ലിവിങ്ങ് റൂമിന് മോടികൂടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം എന്നുപറയുന്നത് ഒരുപക്ഷെ ലിവിങ് റൂം തന്നെയാണ്. കാരണം അതിഥികൾ മുതൽ വീട്ടിലുള്ളവര്‍ വരെ ഒന്നിച്ചൂകൂടുന്ന സ്ഥലമാണിത്. അതുകൊണ്ട് തന്നെ ലിവിങ്ങ് റൂം എല്ലാവര്‍ക്കും ഇണങ്ങുന്നതായിരിക്കണം. പ്രാധാന്യം കൂടുതൽ ഉള്ളത്കൊണ്ട് തന്നെ ലിവിങ് റൂം ഒരുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
അതിഥികള്‍ കടന്നുവരുമ്പോള്‍ ലളിതമെങ്കിലും ആഡംബരം തുളുമ്പുന്ന മുറിയായിരിക്കണം ലിവിങ് സ്‌പേസ്. ലിവിങ്റൂമിൽ കാർപെറ്റ് ഉപയോഗിക്കുക സാധാരണമാണല്ലോ. എങ്കിലും ഏതെങ്കിലുമൊരു നിറത്തിലും വലുപ്പത്തിലുമുള്ള കാര്‍പ്പെറ്റ് തിരഞ്ഞെടുക്കുന്നത് നല്ലതല്ല. നിങ്ങളുടെ റൂമിന്റെ നിറത്തിനും വലിപ്പത്തിനും യോജിക്കുന്ന ഒന്നാണ് വേണ്ടത്. എന്നാൽ മാത്രമേ അത് ആകര്ഷണീയമാകൂ. അതുപോലെ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന തരത്തിലാവണം കാർപെറ്റ്.
ലിവിങ്ഫാ റൂമിന്റെ സീലിങ്ങിൽ ലൈറ്റ് നൽകുന്നത് നല്ലതാണു. ഫാൾസ് സീലിങ്ങാണെങ്കില്‍ എല്‍ഇഡി ലൈറ്റുകള്‍ നല്‍കുന്നതായിരിക്കും അഭികാമ്യം. ഇത് മുറിക്കുള്ളിലെ ആകർഷണീയത കൂട്ടാൻ സഹായിക്കും. അതുപോലെ ചുമരില്‍ ചിത്രങ്ങള്‍ വെക്കുന്നത് ഒരു ഭംഗി തന്നെയാണ്. പക്ഷേ, വെക്കുന്ന സ്ഥാനം തെറ്റിയാല്‍ അത് അഭംഗിയായി മാറുമെന്ന് മാത്രം. ലിവിങ് സ്‌പെയ്‌സിലെ ഹൈലൈറ്റ് ആയി നല്ല ഒരു പെയ്ന്‍റിങ്ങോ, ആര്‍ട്ട് വര്‍ക്കോ വെക്കാം. ഒരു പെയിന്‍റിങ്ങിന്റെ വിവിധ രൂപങ്ങള്‍ മൂന്നോ നാലോ ഫ്രെയിമില്‍വരുന്ന കണ്ടിന്യൂയിറ്റി പെയിന്‍റിങ്, റിഫ്ലക്ഷന്‍ പെയിന്‍റിങ് എന്നിവ പുതിയ ട്രെന്‍ഡുകളില്‍ പെടുന്നു.
ലിവിങ്റൂമുകൾക്ക് നിറം കൊടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. കഴിയുന്നതും ലൈറ്റ് നിറങ്ങളാകാന്‍ ശ്രദ്ധിക്കുക. കണ്ണിൽ കുത്തുന്നതുപോലുള്ള നിറങ്ങൾ അഭംഗി ഉണ്ടാക്കാൻ കാരണം ആകും. അധിതികളുടെയും ആഥിതേയരുടെയും മൂഡിനെ സ്വാധിനിക്കാൻ ഇളം നിറങ്ങൾക് കഴിയും.
അതുപോലെ ഫർണീച്ചറുകൾ വാരിവലിച്ചിടരുത്. മുറിയോട് ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന തരത്തിലുള്ള ഫർണിറ്ററുകൾ മാത്രം ഉപയോഗിക്കുക. ഉയരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് ഇപ്പോഴത്തെ മറ്റൊരു ട്രെന്‍ഡ്.
ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കര്‍ട്ടനുകള്‍ തൂക്കിയിടുന്നത് ഒഴിവാക്കുക. ആവശ്യമുള്ളിടത് മാത്രം കർട്ടനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതും ഇളം നിരത്തിലുള്ളവയായാൽ നല്ലത്. മുറിക്കുള്ളിലേക് വരുന്ന വെളിച്ചത്തെ ക്രമീകരിക്കുന്നതോടൊപ്പം മുറിയുടെ മറ്റു കൂട്ടുന്നത് കൂടിയാവണം കർട്ടനുകൾ.
https://www.facebook.com/Malayalivartha