ഇന്റീരിയർ ഡിസൈനിഗിൽ ക്ലാസിക് കൊളോണിയൽ ശൈലി
ഡിസൈനിങ്ങിൽ ശോഭിക്കാനായാൽ ചെറിയ വീടിനെപോലും കൊട്ടാരസദൃശമാക്കി മാറ്റാവുന്നതാണ്. ഇന്റീരിയർ ഡിസൈനിങ്ങിന് ഇതിൽ വലിയൊരു പങ്ക് വഹിക്കാനുണ്ട്. വലുപ്പത്തിലല്ല കാര്യം. മറിച്ച് അതു ഡിസൈൻ ചെയ്യുന്ന വിധമാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. ക്ലാസിക് കൊളോണിയൽ ശൈലി ഇതിനൊരുദാഹരണമാണ്. അതുകൊണ്ടു തന്നെ വീടുകൾക്കു ക്ലാസിക് കൊളോണിയൽ രീതി അവലംബിക്കാം. ശരിയായ കൊളോണിയൽ ശൈലി വരണമെങ്കിൽ ചെറിയ ചെറിയ വിശദാംശങ്ങളിൽ വരെ നമ്മൾ ശ്രദ്ധിക്കണം.
കോർണിസ് വർക്കുകൾ കൊളോണിയൽ ശൈലിയെ പ്രതിഫലിപ്പിക്കുന്നവയാണ്. ഓട്ടോമോട്ടീവ് പെയിന്റ് ഉപയോഗിക്കുന്നത് ആണ് നല്ലത്. ഓരോ മുറിക്കും ഓരോ തരം ഫ്ലോറിങ് ആണ് സ്പേസിസ് ആയി തോന്നാൻ നല്ലത്. സോഫ്റ്റ് വുഡ്/ മൾട്ടിവുഡ് ഉപയോഗിച്ചു എല്ലാ അലങ്കാരങ്ങൾക്കും മാറ്റുകൂട്ടാം. ജിപ്സം ഉപയോഗിച്ചു ഫോൾസ് സീലിങ് നൽകാം.
പ്രാർഥനായിടത്തിലും ചുവരിലെ ചിത്രത്തിനു ചുറ്റിലും വോൾപേപ്പർ ഒട്ടിച്ചിരിക്കുന്നതും കൊളോണിയൽ ശൈലിയിൽ അകാൻ ശ്രദ്ധിക്കണം. ചുരുക്കത്തിൽ, മുറിയിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ അലങ്കാരവും- കാർപറ്റ്, ടീപോയ്, കർട്ടൻ, ഫർണിച്ചർ, ചിത്രങ്ങൾ തുടങ്ങി എല്ലാം തന്നെ കൊളോണിയൽ രീതി അവലംബിക്കാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha