ഹാലജന്‍ അ വ് ന്‍ : ഒരേ സമയം മൂന്നുതരത്തിലുള്ള വിഭവങ്ങള്‍ വരെ പാചകം ചെയ്യാം
ബേക്കിങ്, റോസ്റ്റിങ്, ഗ്രില്ലിങ് എന്നുവേണ്ട 'ഓയില്‍ലെസ് എയര്‍ ഫ്രയിങ്' വരെ നീളുന്ന പത്ത് തരത്തിലുള്ള പാചകം സാധ്യമാകുന്ന ഹാലജന്‍ അവ്ന്‍ വിപണിയിലെത്തി. മൈക്രോവേവ് അവ്‌നില്‍ എന്തെല്ലാം പാചകം ചെയ്യാമോ അതും അതിലപ്പുറവും ഹാലജന്‍ അവ്‌നില്‍ സാധ്യമാകും. വളരെ വേഗം പാചകം ചെയ്യാം, കുറച്ചു വൈദ്യുതി മതി എന്നിവയാണ് 'ഇന്‍ഫിനിറ്റി കുക്ക്' ശ്രേണിയില്‍ 'ഉഷ' പുറത്തിറക്കിയ അവ്‌ന്റെ മറ്റു പ്രത്യേകതകള്‍.
ഒരേ സമയം മൂന്നുതരത്തിലുള്ള വിഭവങ്ങള്‍ വരെ പാചകം ചെയ്യാം എന്നതാണ് ഹാലജന്‍ അവ്‌ന്റെ മറ്റൊരു പ്രത്യേകത. മൂന്ന് ഗ്ലാസ് ബൗളുകളാണ് ഇത്തരം അവ്‌നിലുള്ളത്. ഏറ്റവും മുകളിലുള്ള ടച്ച് സ്‌ക്രീന്‍ വഴി ഓരോ ബൗളിലെയും പാചകം നിയന്ത്രിക്കാം. പാചകത്തിനാവശ്യമായ ചൂട്, സമയം ഇവയെല്ലാം ടച്ച് സ്‌ക്രീനിലൂടെ സെറ്റ് ചെയ്യാം.
ഒട്ടും എണ്ണ ഉപയോഗിക്കാതെ ആഹാരസാധനങ്ങള്‍ വറുക്കുവാനും പൊരിക്കുവാനുമൊക്കെ ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. ചേരുവകളില്‍ അധികമായി അടങ്ങിയിട്ടുള്ള കൊഴുപ്പ് ശേഖരിച്ച് നീക്കം ചെയ്യാനുള്ള സംവിധാനവും അവ്‌നിലുണ്ട്. ഗ്ലാസ് ബൗളിന് അടിയിലുള്ള അലൂമിനിയം ട്രേയിലാണ് കൊഴുപ്പ് അടിയുന്നത്. ഇത് ഊരിയെടുത്ത് നീക്കം ചെയ്യാനാവും.
ബാര്‍ബിക്യു, ഡീപ് െ്രെഫയിങ്, ഡീഫ്രോസ്റ്റിങ് തുടങ്ങിയ രീതികളിലൊക്കെ പാചകം ചെയ്യാനുള്ള സൗകര്യം അവ്‌നിലുണ്ട്. പച്ചക്കറികളിലെയും മത്സ്യമാംസാദികളിലെയും വിഷാംശം നീക്കം ചെയ്യാനുള്ള 'ഡിസ്ഇന്‍ഫെക്ഷന്‍' സൗകര്യമാണ് മറ്റൊരു പ്രത്യേകത.
എവിടെനിന്നു നോക്കിയാലും ഉള്ളിലെ ആഹാരസാധനങ്ങള്‍ കാണാം എന്നതാണ് ഗ്ലാസ് ബൗള്‍ ഉപയോഗിച്ചിരിക്കുന്നതുകൊണ്ടുള്ള മെച്ചം. ബൗള്‍ ഊരിയെടുത്ത് കഴുകാനുമാകും. വെള്ളവും സോപ്പ്‌പൊടിയും ഇട്ടുകൊടുത്താല്‍ തനിയെ കഴുകി വൃത്തിയാക്കുന്ന 'സെല്‍ഫ് ക്ലീനിങ്' സംവിധാനവും അവ്‌നിലുണ്ട്.
20 ലീറ്റര്‍ കപ്പാസിറ്റി വരെയുള്ള ഹാലജന്‍ അവ്ന്‍ ലഭ്യമാണ്. 9,990 രൂപയാണ് വില. ഒരു വര്‍ഷം ഗാരന്റി ലഭിക്കും.
(
https://www.facebook.com/Malayalivartha