ഇപ്പോള്‍ വീടിനകത്ത് ഉള്ളത് ആഫ്രിക്കന്‍ ചന്തം
വീടിനകത്ത് ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും നിറക്കുന്നതിനും അലങ്കാരത്തിനുമായി ഫെങ് ഷ്യൂയി ആര്‍ട്ട് ഐറ്റംസ് നിറച്ചിരുന്ന ശൈലി പഴഞ്ചനായി തുടങ്ങി.
ഒരുകാലത്ത് ഫെങ് ഷ്യൂയി വിഗ്രഹങ്ങളും കണ്ണാടികളും ആമയും മീനും ചുവന്ന കണ്ണുള്ള വ്യാളിയും നാക്കുനീട്ടിയ തവളയുമെല്ലാം കുഞ്ഞു മുളച്ചെടികളുമെല്ലാം അകത്തളത്തിെന്റ ഗരിമയായി മാറി.
എന്നാല്‍ ഇന്റീരിയര്‍ ഒരുക്കുന്ന ശൈലികള്‍ മാറി തുടങ്ങി. അലങ്കാര വസ്തുവോ, ലൈറ്റോ, കാര്‍പെറ്റോ എന്തുമാകട്ടെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നത്തെ 'വൗ' ഫാക്ടര്‍. ആഫ്രിക്കന്‍ ആര്‍ട്ട് ഡിസൈനാണ് അകത്തളം ഒരുക്കുന്നതിലുള്ള പുതിയ ശൈലി. വന്യസൗന്ദര്യമുള്ള ആഫ്രിക്കന്‍ കരകൗശല വസ്തുക്കളും പെയിന്റിങ്ങും ഫര്‍ണിച്ചറുമെല്ലാമാണ് ഇന്റീരിയറിലെ റഫ് ലുക്കിന് ഉപയോഗിച്ചു വരുന്നത്.
കോണ്ട്രാസ്റ്റ് നിറങ്ങളും പ്രത്യേക രീതിയിലുള്ള വരകളുമാണ് ആഫ്രിക്കന്‍ പെയിന്റിങ്ങിെന്റ സവിശേഷത. അകത്തളത്ത് ഹൈലറ്റ് ചെയ്യേണ്ട ചുവരില്‍ ഇമ്പമുള്ള നിറങ്ങള്‍ കൊണ്ട് ജ്യാമിതീയ രീതിലുള്ള ചിത്രങ്ങള്‍ വരക്കുകയോ, ആഫ്രിക്കന്‍ പെയിന്റിങ് ചെയ്ത വാള്‍പേപ്പറുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പ്രിയമേറി വരികയാണ്. ട്രഡീഷണല്‍ ശൈലിയില്‍ മ്യൂറലുകള്‍ ഉപയോഗിച്ചതു പോലെ ആഫ്രിക്കന്‍ ട്രൈബല്‍ പെയിന്റിങ്ങുകള്‍ക്കും ഛായാചിത്രങ്ങള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ്.
ആഫ്രിക്കന്‍ ഡിസൈന്‍ അകത്തളമൊരുക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഡിസൈനര്‍മാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് കരകൗശല വസ്തുക്കള്‍ ക്കാണ്.തടികൊണ്ടുള്ള പലതരം മുഖം മൂടികള്‍, വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള പ്രതിമകള്‍, പാത്രങ്ങള്‍, തോലുകൊണ്ടുള്ള ഉല്പന്നങ്ങള്‍, മുത്തുകള്‍ കൊണ്ടും തൂവലുകൊണ്ടുമുള്ള കരകൗശല ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ പോകുന്നു അലങ്കാരങ്ങളിലെ ആഫ്രിക്കന്‍ ചാരുത.
ആഫ്രിക്കന്‍ വാള്‍ആര്‍ട്ടിനോടാണ് കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത്. ഹൈലൈറ്റ് ചെയ്യേണ്ട ചുവരുഭാഗം മുഴുവനായി ചമയിക്കുന്ന രീതിയാണ്. വിവിധ പാറ്റേണിലുള്ള പാത്രങ്ങള്‍, മുഖംമൂടികള്‍ എന്നിങ്ങനെയുള്ള അലങ്കാരവസ്തുക്കള്‍ പ്രത്യേക പാറ്റേണില്ലാതെ, റസ്റ്റിക് ലുക്കില്‍ സജ്ജീകരിക്കുന്നു.
തലയോട്ടികള്‍, മണ്‍ഭരണികള്‍ എന്നിവയും കറുത്ത ഭൂഖണ്ഡത്തിന്റെ ഛായ നല്‍കുന്ന അലങ്കാരങ്ങളായി പുതു തലമുറ ഡിസൈനര്‍മാര്‍ വീടിനകത്തളത്ത് എത്തിക്കുന്നു. തുകല്‍ലാമ്പുകള്‍, കുപ്പികള്‍, ഹാന്‍ഡ്പ്രിന്റ് കാര്‍പെറ്റുകള്‍ അലങ്കാര കണ്ണാടികള്‍ എന്നിങ്ങനെ പോകുന്നു ആഫ്രിക്കന്‍ ചാരുത നല്‍കുന്ന അലങ്കാരങ്ങള്‍.
https://www.facebook.com/Malayalivartha