Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വീകരണ മുറിക്ക് നല്‍കാം അഴക്

08 AUGUST 2017 03:10 PM IST
മലയാളി വാര്‍ത്ത

സ്വീകരണ മുറി വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുസ്തകം വായിക്കാനും ടെലിവിഷന്‍ കാണാനുമൊക്കം നമ്മള്‍ ഉപയോഗിക്കുന്നത് സ്വീകരണ മുറിയാണ്. സ്വീകരണ മുറിയിലെ സൗകര്യങ്ങള്‍ ശ്രദ്ധിക്കുമെങ്കിലും പലപ്പോഴും അതിന്റെ അലങ്കാരത്തില്‍ ശ്രദ്ധകാണിക്കാന്‍ മറുന്നു പോകുന്നു. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും. സ്വീകരണ മുറി അലങ്കരിക്കാനുള്ള ചില വാഴികളെക്കുറിച്ചറിയാം.

മുറി ചെറുതാണെങ്കില്‍ വലുപ്പം തോന്നിപ്പിക്കാന്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് സഹായിക്കും. പഴയതും വിരസവുമായ സാധാരണ കണ്ണാടികള്‍ക്ക് പകരം ആകര്‍ഷകമായ പുറംചട്ടയോട് കൂടിയ തെളിഞ്ഞ നിറത്തിലുള്ള കണ്ണാടികള്‍ തിരഞ്ഞെടുക്കുക. പഴയ കണ്ണാടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അതിന് ഇഷ്ടമുള്ള നിറങ്ങള്‍ നല്‍കിയും ഉപോഗിക്കാംഭിത്തികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത വീണ്ടും തിരിച്ചെത്തിയിട്ടുണ്ട് . വീടുകള്‍ക്ക് തനതായ ഭംഗി നല്‍കാന്‍ ഇത് സഹായിക്കും. പ്രചോദനം നല്‍കുന്ന വാക്കുകളും നിങ്ങള്‍ ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും മറ്റും ഭിത്തികളില്‍ പ്രദര്‍ശിപ്പിക്കാം. പശ്ചാത്തലമാകുന്ന ഭിത്തിക്ക് ഇണങ്ങുന്ന വര്‍ണം നല്‍കാന്‍ ശ്രദ്ധിക്കണം.

റിക്ക് തെളിച്ചമുള്ള നിറം നല്‍കാനും പരവതാനികള്‍ വിരിയ്ക്കാനും നിങ്ങള്‍ക്കിഷ്ടമില്ല എങ്കില്‍ നിയോണ്‍ വിളക്കുകള്‍ പരീക്ഷിച്ചു നോക്കാം. സ്വീകരണ മുറിയ്ക്ക് ഭംഗി നല്‍കാന്‍ നിയോണ്‍ വിളക്കുകള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളെ നിരാശപ്പെടുത്തില്ല. നിങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഇവ അലങ്കാരത്തിനായി ഉപയോഗിക്കാം. തെളിഞ്ഞ നിറങ്ങള്‍ പൂര്‍ണമായും ഒഴിവാക്കരുത്. മുറികളില്‍ സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ തെളിഞ്ഞ നിറങ്ങള്‍ സഹായിക്കും. സ്വീകരണ മുറികള്‍ക്ക് തെളിച്ച മുള്ള നിറങ്ങള്‍ നല്‍കുകയും അതിനിണങ്ങുന്ന അലങ്കാരങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുക.

നിറങ്ങള്‍ സ്വീകരണ മുറിയുടെ അഴക് ഉയര്‍ത്തും എന്നതില്‍ സംശയമില്ല. തറകള്‍ അലങ്കരിക്കാന്‍ തിരഞ്ഞെടുക്കുന്ന പരവതാനികളും അത്തരത്തില്‍ ഒന്നാണ്. വ്യത്യസ്തമായി നെയ്‌തെടുത്ത കൈത്തറി പരവതാനികളും മറ്റും സ്വീകരണ മുറിയ്ക്കായി തിരഞ്ഞെടുക്കാം. സ്വീകരണ മുറിയെ പൂര്‍ണമായി പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു കല്‍ഭിത്തി സ്ഥാപിച്ചിരിക്കണം. മുറിക്ക് പൂര്‍ണമായും പഴമയുടെയും ഗ്രാമീണതയുടെയും ഭാവം നല്‍കുന്നതിന് പുറമെ നിങ്ങള്‍ക്ക് ആസ്വാദ്യകരമായ അന്തരീക്ഷവും നല്‍കും.

എല്ലാവരും ലളിതവും സാധാരണവുമായ കാര്യങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കില്ല. വീട് പൂര്‍ണമായും വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കുന്നുവരും ഉണ്ട്. നിങ്ങള്‍ അത്തരത്തില്‍ ഒരാളാണെങ്കില്‍ നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സ്വീകരണ മുറിയെ മാറ്റി എടുക്കുക. സ്വീകരണ മുറിക്ക് പര്‍പ്പിള്‍ നിറം നല്‍കുക, സൈക്കിള്‍ പ്രദര്‍ശനത്തിനായി വയ്ക്കുന്നതും മറ്റും വിചിത്രമായ കാര്യങ്ങള്‍ ആണെങ്കിലും വ്യത്യസ്തത നല്‍കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (25 minutes ago)

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം....  (35 minutes ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (37 minutes ago)

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍  (1 hour ago)

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ  (1 hour ago)

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (1 hour ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്  (1 hour ago)

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം  (1 hour ago)

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്  (2 hours ago)

തിരിച്ചടിക്കാന്‍ യുക്രൈന്‍... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ; മറുപടി നല്‍കാനരുങ്ങി യുക്രൈന്‍  (2 hours ago)

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (2 hours ago)

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ... രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നു ചെറിയ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ അബദ്ധത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു... സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends