വീടനുളളില്‍ ചെടികള്‍ വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കാന്‍
ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുന്ന ഒന്നാണ് വീടിനുളളില്‍ ചെടി വളര്‍ത്തുക എന്നത്. ഇത് വീടിന് ഫ്രഷ്‌നസ് നല്‍കും. എന്നാല്‍ പലപ്പോഴും കൃത്യമായി ശ്രദ്ധ നല്‍കാതെയുള്ള ഇത്തരത്തിലുള്ള ചെടി വളര്‍ത്തല്‍ പലപ്പോഴും അബദ്ധത്തിലാണ് അവസാനിക്കാറുള്ളത്. എന്നാല്‍ കൃത്യമായ പരിപാലനമില്ലാതെ നമ്മള്‍ വീടിനുള്ളില്‍ ചെടിവളര്‍ത്തല്‍ ആരംഭിച്ചാല്‍ അതുണ്ടാക്കുന്ന ദോഷവശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളെ ഇനി മുതല്‍ എങ്ങനെ ശ്രദ്ധയോടെ പരിപാലിയ്ക്കാമെന്നു നോക്കാം.വീടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും ലഭിയ്ക്കണം.
വീട്ടിനുള്ളിലുണ്ടാവുന്ന ചൂട് പലപ്പോഴും ഇത്തരം ചെടികള്‍ക്ക് തികയാതെ വരും. അതുകൊണ്ട് തന്നെ ചൂടും ചെറിയ തോതിലുള്ള സൂര്യപ്രകാശവും ലഭിയ്ക്കുന്ന സ്ഥലത്തായിരിക്കണം ഇത്തരം ചെടികളുടെ സ്ഥാനം. പലപ്പോഴും വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്ക് ഏറ്റവും ഭീഷണി നേരിടേണ്ടി വരുന്നത് വീട്ടിനുള്ളില്‍ കണ്ടു വരുന്ന പ്രാണികളുടെ ആക്രമണമാണ്. ഇതില്‍ നിന്നും ചെടികളെ രക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വെളിച്ചം ലഭിയ്ക്കുന്ന കാര്യത്തിലും പിശുക്ക് കാണിക്കരുത്.
ഇത് ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ്. പുറത്ത് വളരുന്ന ചെടികള്‍ക്കും വീട്ടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്കും ലഭിയ്ക്കുന്ന വെള്ളത്തിന്റെ അളവ് വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ വീട്ടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്ക് എത്ര വെള്ളം ലഭ്യമാക്കണം എന്ന് കൃത്യമായ അറിവു വേണം. വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വാട്ടര്‍ സ്‌പ്രേ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് ചെടികള്‍ക്ക് ഫ്രഷ് ലുക്ക് നല്‍കുന്നു.
https://www.facebook.com/Malayalivartha