ജിഐ ഷീറ്റ് : സര്‍ക്കാര്‍ അനുമതി ആവശ്യമില്ല
ജിഐ ഷീറ്റ് കെട്ടിടത്തിനു മുകളില്‍ ഇടുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. എന്നാല്‍ ചില വിഭാഗങ്ങളില്‍ കെട്ടിടത്തിന്റെ വിസ്തൃത് കണക്കിലെടുത്താല്‍ സര്‍ക്കാര്‍ അനുമതി ആവശ്യമായി വരും. തീരെ ഉയരം കുറച്ച് (ഏഴ് അടിയേക്കാള്‍ കുറവ്) മറ്റ് ആവശ്യങ്ങള്‍ക്കൊന്നും തന്നെ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍, കാലാവസ്ഥയില്‍ നിന്നുള്ള സംരക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ കെട്ടിട വിസ്തൃതിയില്‍ കണക്കാക്കുന്നില്ല.
എന്നാല്‍ ഏഴ് അടിയേക്കാള്‍ ഉയരത്തില്‍, ഉപയുക്തമായ രീതിയില്‍, ചുറ്റുപാടും മറയ്ക്കാതെ ഉപയോഗിക്കുമ്പോള്‍ 50% ഏരിയയായി കണക്കാക്കും. ചുറ്റുപാടും കവര്‍ ചെയ്ത് ഏഴ് അടിയേക്കാള്‍ ഉയരത്തില്‍ പണിതാല്‍ ഇത് കെട്ടിട വിസ്തൃതിയില്‍ കണക്കാക്കും. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതു കൊണ്ട് ഒരു എഴുത്തു മുഖേനയെങ്കിലും ഇതിനെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നത് നല്ലതായിരിക്കും. കാരണം, ഭാവിയില്‍ കെട്ടിട നികുതി വരുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും.
ഓട്ടോക്ലേവ്ഡ് എയ്‌റേറ്റഡ് കോണ്‍ക്രീറ്റ് ബ്രോക്ക് ആണ് ഇവ. 1920 ല്‍ സ്വീഡനില്‍ ആണ് ഈ ടെക്‌നോളജി കണ്ടെത്തിയത്. 1972 ലാണ് ഇന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഇന്ന് ലോകരാഷ്ട്രങ്ങളിലെല്ലാം തന്നെ കെട്ടിട നിര്‍മാണത്തിനായി ഇത് ഉപയോഗിക്കുന്നുണ്ട്. ചൈന ആണ് ഇതില്‍ മുമ്പില്‍. മണല്‍ വെള്ളമൊഴിച്ച് സ്ലറി രൂപത്തിലാക്കി അതില്‍ നിശ്ചിത അളവില്‍ കുമ്മായപ്പൊടി, സിമന്റ്, അലൂമിനിയം പൊടി എന്നിവ ചേര്‍ത്ത് ഓട്ടോക്ലേവ് ചെയ്‌തെടുത്ത വളരെ മൃദുവായ ബ്ലോക്കുകളാക്കി മാറ്റുന്നു.
ഏകദേശം 12 മണിക്കൂര്‍ ദീര്‍ഘിച്ച ഓട്ടോക്ലേവ് പ്രക്രിയയിലൂടെ 190 ഡിഗ്രി താപനിലയില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇതിന്റെ കുറഞ്ഞ സാന്ദ്രത ഘടനാപരമായി കംപ്രഷന്‍ സ്‌ട്രെങ്ത് കൂടുന്നതിന് സഹായിക്കുന്നു. തെര്‍മല്‍ ഇന്‍സുലേഷന്‍ അഥവാ താപകാര്യക്ഷമത കൂടുതലുള്ളതുകൊണ്ട് അധിക ചൂടും അതിശൈത്യവും ഉള്ള കാലാവസ്ഥയില്‍ ഏറ്റവും ഉചിതമാണിവ. പുറത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കെട്ടിടത്തിനകത്ത് അനുഭവപ്പെടുന്നത് ഒരു പരിധിവരെ തടയാനാകും.
ഇത് എളുപ്പത്തില്‍ മുറിക്കാനും ഡ്രില്‍ ചെയ്യാനും സാധിക്കും. ഇതിന്റെ ഇന്റര്‍ലോക്കിങ് ബ്ലോക്കുകള്‍ ഇന്ന് ലഭ്യമാണ്. ഈ രീതിയില്‍ പണിയുമ്പോള്‍ തേപ്പിന്റെ ആവശ്യകത ഇല്ല. 30 ശതമാനം ചെലവ് ചുരുക്കാന്‍ സഹായിക്കും. പണിയാനെടുക്കുന്ന സമയം കുറവാണ്. ഇത് ചൂടിനെയും തീയെയും ചെറുത്തുനിര്‍ത്തുന്നു. നല്ല ഇന്‍സുലേറ്റര്‍ ആണ്. ഊര്‍ജക്ഷമത, ഹരിത നിര്‍മാണം, പ്രകൃതിക്കിണങ്ങിയത് എന്നീ രീതികളിലും ഇത് മികച്ചതാണ്. ഭാരക്കുറവ് ഇതിന്റെ ഉപയോഗക്ഷമത കൂട്ടുന്നു. ഭാരക്കുറവ് ഉള്ളതുകൊണ്ട് പെട്ടെന്നു പൊട്ടിപോകുനുളള സാധ്യതയുളളതിനാല്‍ സൂക്ഷിക്കണം.
https://www.facebook.com/Malayalivartha