കിടപ്പ് മുറിയില്‍ വയ്ക്കാവുന്ന ചെടികള്‍
വീടിനുളളില്‍ ചെടികള്‍ വയ്ക്കുന്നത് പോസിറ്റീവ് എനര്‍ജി നല്‍കും. അതുപോലെ കിടപ്പുമുറിയില്‍ ചെടികള്‍ വയ്ക്കുന്നത് രാത്രിയില്‍ നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു. ചെടികള്‍ പുറത്തുവിടുന്ന ഓക്‌സിജന്‍ മുറിയില്‍ ലഭിക്കും. നിങ്ങളുടെ കിടപ്പുമുറിയില്‍ വയ്ക്കാവുന്ന ചില ചെടികളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ചര്‍മ്മത്തില്‍ പുരട്ടാന്‍ ഉപയോഗിക്കുന്നതിനു പുറമെ ഈ ചെടി നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു .ഇവ രാത്രിയില്‍ ഓക്‌സിജന്‍ പുറത്തുവിടുന്നു. ഇവ വളര്‍ത്താനും പരിപാലിക്കുവാനും വളരെ എളുപ്പമാണ് .അതിനാല്‍ മുറിയില്‍ ഈ ചെടികള്‍ വച്ച് നന്നായി ഉറങ്ങൂ. ലാവണ്ടറിന്റെ മണംഇഷ്ടപെടാത്തവാരാരുമുണ്ടാകില്ല.
ഈ ചെടികള്‍ നിങ്ങളുടെ ഉത്കണ്ഠ ,പിരിമുറുക്കം എന്നിവ കുറച്ചു നല്ല ഉറക്കം നല്‍കുന്നു. നവജാത ശിശുക്കള്‍ക്കും ആഴത്തില്‍ ഉറക്കം നല്‍കി അമ്മമാരുടെ പിരിമുറുക്കം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു .മുല്ലയ്ക്ക് നിങ്ങളുടെ ശരീരത്തെ ശീതീകരിക്കാന്‍ കഴിയും .ഇത് ഉത്കണഠ കുറച്ചു പോസിറ്റീവ് എനര്‍ജി നല്‍കുന്നു. സ്‌പൈഡര്‍ ചെടി വീട്ടിലെ വായു വൃത്തിയാക്കി ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളെ നശിപ്പിക്കുന്നു .ഇവ ദുര്‍ഗന്ധം വലിച്ചെടുക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. നാസയുടെ അഭിപ്രായത്തില്‍ സ്‌നേക്ക് പ്ലാന്റ് ഒരു നല്ല ചെടിയാണ് .ഇവ വീടിനു അലങ്കാരവും രാത്രിയില്‍ ഓക്‌സിജന്‍ പുറത്തുവിടുന്നവയുമാണ്.
https://www.facebook.com/Malayalivartha